സഹകരണ ബാങ്ക് അഴിമതി; ബിജെപി നാളെ സെക്രട്ടറിയേറ്റ് ധർണ നടത്തും

സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ സിപിഐഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തും. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. സുതാര്യത ഉറപ്പാക്കാതെ നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് കേരളത്തിലുടനീളം പ്രവർത്തിക്കുന്നത്. സഹകരണ മേഖലയെ രാഷ്ട്രീയമായി സ്വതന്ത്രമാക്കിയാൽ മാത്രമേ ഇത്തരം അഴിമതികൾ അവസാനിപ്പിക്കാൻ കഴിയൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

‘റോഡിലെ കുഴികൾ മൂലം അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണം’

കൊച്ചി: ദേശീയപാതയിലെ കുഴികൾ കാരണം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിവ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിനാണ് ടോൾ നൽകുന്നത്, ആരാണ് ടോൾ പിരിവ് നിർത്തേണ്ടതെന്നും കോടതി ആരാഞ്ഞു. ഈ മാസം 31ന് ഓൺലൈനായി ഹാജരാകാൻ വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തൃശൂർ, എറണാകുളം കളക്ടർമാർ കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മണ്ണുത്തി-കറുകുറ്റി ദേശീയപാതയിൽ വീഴ്ചയുണ്ടായെന്നാണ് തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. റോഡ്…

Read More

വിമാനത്തിലെ പ്രതിഷേധം; കാപ്പ ചുമത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഫർസീൻ

കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. നടപടി ഭരണകൂട ഭീകരതയാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണെന്നും ഫർസീൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും തുടച്ചുനീക്കുന്ന സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പതാക കൈയിലേന്തി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല. മറിച്ച് ഈ രാജ്യത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടന സ്വാതന്ത്ര്യമുള്ള പൗരനാണ് താനുമെന്ന ബോധ്യം മാത്രം മതി, ഫർസീൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്‍റെ…

Read More

ബിൽക്കിസ് ബാനു കേസ്; പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് 600 പേർ ഒപ്പിട്ട പ്രസ്താവന

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. ഇത് സംബന്ധിച്ച് 600 പേരിലധികം ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി. തൊഴിലാളികൾ, ചരിത്രകാരൻമാർ, സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്. സഹേലി വിമൻസ് റിസോഴ്‌സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചു. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചതിൽ ലജ്ജിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. വിധി അധാർമ്മികവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാണിച്ച പ്രസ്താവനയിൽ, ഇത് സംസ്ഥാനത്തിന്‍റെ…

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകന് കാപ്പ ചുമത്താൻ നീക്കം; വിമർശനവുമായി വി.ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. “ഫർസീനെതിരെ 19 കേസുകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ 12 കേസുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചതിന്‍റെ കേസുകളാണ്. അവയിൽ പലതും കഴിഞ്ഞു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാവുമോ?” – അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ നേതാവിനെതിരെയുള്ള 16 കേസുകളും മറ്റ് വിദ്യാർത്ഥികളെ ആയുധം…

Read More

ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐ രംഗത്ത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. ഗവർണർമാരെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് ബിജെപി നടത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കടുത്ത ധാർമ്മിക രോഷം പ്രകടിപ്പിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഗവർണർ ധാർമ്മിക രോഷം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഗവർണർ മീഡിയ മാനിയക്കാണെന്നും, കേന്ദ്ര സർക്കാരിനോടുള്ള കൂറ് കാരണമാണ് ഇത് ചെയ്യുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.

Read More

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ; സെപ്റ്റംബര്‍ 7ന് ശേഷം വിതരണം ചെയ്യില്ല

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ ലഭ്യമാകും. ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അന്നേ ദിവസം ജില്ലാ ആസ്ഥാനത്ത് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിർവഹിക്കും. എഎഐ (മഞ്ഞ) കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ ഓഗസ്റ്റ് 23, 24 തീയതികളിൽ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ…

Read More

റോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികൾ വെള്ളി മെഡൽ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 55 അത്ലറ്റുകളാണ് മത്സരിച്ചത്. ഇതിൽ 38 പേർ മലയാളികളായിരുന്നു.

Read More

കണ്ണൂർ വി സിയുടേത് ഗുരുതര ചട്ടലംഘനമെന്ന് നിയമോപദേശം; കർശന നടപടിക്ക് സാധ്യത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ഗവർണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച, കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിക്ക് സാധ്യത. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചതും ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് വിളിച്ചുചേർത്തതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഡൽഹിയിലുള്ള ഗവർണർ 25ന് തിരിച്ചെത്തിയാലുടൻ നടപടി ഉണ്ടായേക്കും. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രിയ വർഗീസിനെ നിയമിക്കാനുള്ള…

Read More

മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത്…

Read More
Click Here to Follow Us