ഓപ്പറേഷന്‍ ശുഭയാത്ര: ഇനി 24 മണിക്കൂറും സേവനം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്സും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ശുഭ യാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും ഇ-മെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് ഇനി വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റുകളും വിസ തട്ടിപ്പുകളും സംബന്ധിച്ച് നേരിട്ട് പരാതി നൽകാം. പ്രവാസികൾക്ക് [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പരാതികൾ അറിയിക്കാം. വിദേശത്ത് വിസ തട്ടിപ്പുകളും തൊഴിൽ തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നോർക്ക റൂട്ട്സ്, വിദേശകാര്യ…

Read More

ജിബൂട്ടിയിൽ ചൈനയുടെ നാവിക താവളം: ലക്ഷ്യം ഇന്ത്യയോ?

ജിബൂട്ടി: ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിതമായ ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകൾക്കും ഇവിടെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജിബൂട്ടിയിലെ നാവിക താവളം ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളമായാണ് അറിയപ്പെടുന്നത്. ഏകദേശം 590 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിക്കുന്ന എയർബേസിന്‍റെ നിർമ്മാണം 2016 ൽ ആരംഭിച്ചു. ഏദൻ ഉൾക്കടലിനെയും ചെങ്കടലിനെയും വേർതിരിക്കുന്ന തന്ത്രപ്രധാനമായ ബാബ്-എൽ-മണ്ടേബ് കടലിടുക്കിലാണ് സൈനിക താവളം സ്ഥിതിചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ ഏറ്റവും നിർണായകമായ…

Read More

കെ.ടി ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ വീണ്ടും പരാതി

ഡൽഹി: ആസാദ് കശ്മീർ പരാമർശത്തിന്‍റെ പേരിൽ കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാത്തതിൽ പരാതി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ ജി എസ് മണി ഡൽഹി കമ്മീഷണര്‍ക്ക് പരാതി നൽകിയിരുന്നു. ഡൽഹിയിലെ തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കശ്മീർ സന്ദർശനത്തിന് ശേഷം കെ.ടി ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പാക് അധിനിവേശ കശ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീർ പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്നാണ് ജലീൽ വിശേഷിപ്പിച്ചത്.

Read More

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്

കേരളത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ലൈംഗിക പങ്കാളികളുള്ളത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ളത് രാജസ്ഥാനിലാണെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയോ ജീവിതപങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക…

Read More

സിവിക്‌ കേസ്; കോടതി പരാമർശം ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ പരാമർശങ്ങൾ ഏറെ ആശങ്കാജനകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രശ്നങ്ങൾ വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അവകാശമുണ്ട്. എന്നാൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം കേസുകളിൽ വിചാരണയിൽ കോടതി നടപടികൾ അതിജീവിതക്ക്‌ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് തികച്ചും വിപരീതമാണിത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുമ്പോള്‍പോലും അപമാനിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ്…

Read More

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന്…

Read More

ഫിഫ ലോകകപ്പ്; ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന അടുത്ത മാസം

ദോ​ഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് സന്തോഷവാർത്ത. അവസാന മി​നി​റ്റ്​ ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനൽ വരെ വിൽപ്പന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകും. തീയതി പിന്നീട് അറിയിക്കും. അവസാന മിനിറ്റ് വിൽപ്പന ഫ​സ്റ്റ്​ കം ​ഫ​സ്റ്റ്​ രൂപത്തിലായിരിക്കും. സെപ്റ്റംബർ അവസാനം ആരംഭിക്കുന്ന അവസാന മിനിറ്റ് വിൽപ്പന ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കും, ഇത് കൂടുതൽ ആളുകൾക്ക് ടിക്കറ്റ് വാങ്ങാൻ വഴിയൊരുക്കും. നവംബർ 20ന് ആരംഭിക്കുന്ന…

Read More

വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ട എറിഞ്ഞു

ബെംഗളൂരു: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ യ്ക്ക് നേരെ ചീമുട്ടയേറ്. കൊടകില്‍ നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാര്‍ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. കുശാല്‍ നഗറിലെ ഗുഡ്ഡെ ഹൊസൂരുവില്‍ വെച്ചാണ് സംഭവം. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചിലര്‍ സവര്‍ക്കറുടെ ചിത്രം കാറിനുള്ളിലേക്ക് എറിയുകയും ചെയ്തു. മടിക്കേരിയില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിവരികയായിരുന്നു സിദ്ധരാമയ്യ. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Read More

പ്രധാന മന്ത്രിയുടെ ഡോഗ് സ്കോഡിലേക്ക് കർണാടകയിൽ നിന്നും ഒരു നായയും 

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഡോഗ് സ്കോഡില്‍ ആദ്യമായി ഇടം നേടുന്ന ആദ്യ നാടന്‍ നായ കർണാടകയിൽ നിന്നും. കര്‍ണാടകയിലെ മ്യുധോള്‍ എന്ന നാടന്‍ ഇനത്തെയാണ് പ്രത്യേക സുരക്ഷ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡോക്ടര്‍മാരും പട്ടാളക്കാരും അടങ്ങുന്ന പ്രത്യേക സുരക്ഷ സംഘം കര്‍ണാടകയിലുള്ള കനൈന്‍ റിസര്‍ച്ച്‌ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ എത്തുകയും രണ്ട് മാസം പ്രായമുള്ള രണ്ട് നായ്ക്കളെ വാങ്ങുകയുമായിരുന്നു. നിലവിൽ ഇവയ്ക്ക് പരിശീലനം നല്‍കി വരികയാണ്. ഉയരക്കൂടുതലും മെലിഞ്ഞ ശരീര പ്രകൃതിയും ചെറിയ തലയും മ്യൂധോളുകളുടെ സവിശേഷതയാണ്. ഇരപിടിക്കുന്നതില്‍ ഇവക്കുള്ള കഴിവ് അന്താരാഷ്ട്ര തലത്തില്‍…

Read More

കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. “ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. എകെജി സെന്‍റർ…

Read More
Click Here to Follow Us