ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts