ഖത്തർ ലോകകപ്പിനുള്ള ജേഴ്സി ബ്രസീൽ പുറത്തിറക്കി. മഞ്ഞ, നീല തുടങ്ങിയ പരമ്പരാഗത നിറങ്ങളിലാണ് ജേഴ്സികൾ. ഹോം ജേഴ്സി മഞ്ഞയും എവേ ജേഴ്സി നീലയുമാണ്. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ജേഴ്സിയുടെ നിർമ്മാതാവ്. സെപ്റ്റംബർ 15 മുതൽ ആരാധകർക്ക് നൈക്കി സ്റ്റോറുകൾ വഴി ജേഴ്സി വാങ്ങാൻ കഴിയും.
കഴിഞ്ഞ മാസം ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചിരുന്നു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾ ബ്രസീലിനൊപ്പം കളിക്കും. ഗ്രൂപ്പ് സിയിൽ അർജന്റീന സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ രാജ്യങ്ങളെ നേരിടും.
Related posts
-
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ... -
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്...