വിമാനത്താവള മെട്രോ പാത തടസ്സങ്ങൾ നീങ്ങി തുടങ്ങി; ബിഎംആർസി

ബെംഗളൂരു: വിമാനത്താവള മെട്രോ പാതയിലെ തടസ്സങ്ങൾ നീങ്ങി തുടങ്ങി. ഇബ്‌ലൂർ സ്റ്റേഷൻ നിർമ്മാണത്തിന് 2.37 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംയുക്ത സർവേക്ക് കർണാടക സർക്കാരിനു പ്രതിരോധ  വകുപ്പ്   നിർദ്ദേശം നൽകി.

പാതയ്ക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകിയാൽ മാത്രമേ നിർമ്മാണം മുന്നോട്ട് പോകൂ. സ്ഥലം വിട്ടുകിട്ടുന്നതിലെ താമസം മൂലം റോഡ് വികസനം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സ്ഥലം വിട്ടുകിട്ടാൻ ചീഫ് സെക്രട്ടറി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതിയിരുന്നു. പ്രതിരോധ കേന്ദ്രത്തിന്റെ സ്ഥലത്തിന് പകരം സ്ഥലം സർക്കാർ ഏറ്റെടുത്തു നൽകണം. ഔട്ടർ റിങ് റോഡിലൂടെയുള്ള സിൽക്ക്ബോർഡ്–കെആർപുരം പാതയാണ് വിമാനത്താവളത്തിലേക്ക് നീട്ടുന്നത്. 

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കെആർപുരം മുതൽ വിമാനത്താവള ടെർമിനൽ വരെ 38.44 കിലോമീറ്റർ ഉള്ള പാതയിൽ 17 ഉണ്ട്. ബെല്ലാരി റോഡിലെ നിർമാണ പ്രവൃത്തികൾ 2 മാസം മുൻപാണ് ആരംഭിച്ചത്. ഷെട്ടിഗരെയിൽ ഡിപ്പോ നിർമ്മാണത്തിനായി 23 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള 18 ഏക്കർ ഭൂമിയുടെ കൈമാറ്റം പൂർത്തിയായി. വിമാനത്താവളത്തിലേക്ക് മെട്രോ വരുന്നതോടെ പ്രതിദിനം 2 ലക്ഷം പേർ പാതയെ ആശ്രയിക്കുമെന്നാണു കരുതുന്നത്. വിമാനത്താവള പാത കടന്നുപോകുന്ന യെലഹങ്ക വ്യോമസേന താവളത്തിന്റെ ഒരു ഭാഗവും ബിഎംആർസി ഏറ്റെടുക്കുന്നുണ്ട്. കൂടാതെ വ്യോമസേനയുടെ പൊളിച്ചുമാറ്റുന്ന 20 കെട്ടിടങ്ങൾ ബിഎംആർസി പുനർനിർമിച്ച് നൽകുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts