ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ ആവശ്യം: മുൻ എംപി ശിവരാമെ ഗൗഡ

ബെംഗളൂരു: നഗരപ്രദേശങ്ങളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് മുൻ മാണ്ഡ്യ എംപിയും കർണാടക ഫെഡറേഷൻ ഇൻഡിപെൻഡന്റ് സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാനുമായ ശിവരാമെ ഗൗഡ പറഞ്ഞു. എംപവേർഡ് മൈൻഡ്‌സ് എഡ്യു സൊല്യൂഷൻ സംഘടിപ്പിച്ച ഡിജി ടെക്‌നോ കോഗ്‌നിറ്റീവ് സിമ്പോസിയം 2022-ൽ സംസാരിക്കവെ, നഗരപ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ഫോണുകളും ലഭ്യമാണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന, രക്ഷിതാക്കൾ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം പ്രയോജനപ്പെടുത്താം. എന്നാൽ…

Read More

ഒരേസമയം 50 വാഹനങ്ങൾ ചാർജ് ചെയ്യാം, വൈറ്റ് ഫീൽഡിൽ ചാർജിങ് ഹബ് 

ബെംഗളൂരു : ഒരേസമയം 50 ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ചാർജിങ് ഹബ് വൈറ്റ്ഫീൽഡിൽ പ്രവർത്തനം ആരംഭിച്ചു. ഫോറം നെയ്ബർഹുഡ് മാളിന് സമീപത്താണ് ഫോർട്ടം ചാർജ് ആൻഡ് ഡ്രൈവ് ഇന്ത്യയുടെ ഹബ് പ്രവർത്തനം ആരംഭിച്ചത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ ,കാറുകൾ, ഹെവി വാഹനങ്ങൾ എന്നിവ ചാർജ് ചെയ്യാം. ഫോർട്ടം മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാം. നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ചാർജിങ് ഹബ്ബുകൾ ആരംഭിക്കുമെന്ന് ഫോർട്ടം ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവദേശ് ജാ അറിയിച്ചു.

Read More

സ്കൂൾ വേനൽ അവധി, കെഎഎംഎസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി

ബെംഗളൂരു: 2022-23 അധ്യയന വർഷത്തിൽ മെയ്‌ 16 നു വീണ്ടും സ്കൂൾ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, വേനൽ കനത്തതോടെ സ്കൂൾ തുറക്കുന്ന തിയ്യതി നീട്ടാൻ ഒരുങ്ങുകയായിരിന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ രക്ഷിതാക്കളുടെ വിഭാഗം ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളുകൾക്ക് വേനൽ അവധി നൽകുന്ന വിഷയത്തിൽ കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. വേനലവധിക്കാലം നീട്ടരുതെന്ന് കെഎഎംഎസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഉയരുന്നത് തുടർന്നാൽ മെയ് 16 ന് നിശ്ചയിച്ചിരുന്ന സ്കൂൾ ആരംഭിക്കുന്ന തീയതി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ…

Read More

200 കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

വടകര : കര്‍ണാടകയില്‍നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉല്‍പന്നങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി. വടകര മേമുണ്ട ചല്ലിവയല്‍ സ്വദേശി പുതിയോട്ടില്‍ അഷ്റഫ് എന്ന റഫീക്കിനെയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ചനിലയില്‍ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. നേരത്തേയും പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായ…

Read More

എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള വ്യാപാരികൾക്കും കച്ചവടാനുമതി നൽകി ബേലാപുവ് ഉറൂസ്

ബെംഗളൂരു: ക്ഷേത്രത്തിലെ മേളകളിൽ അഹിന്ദുക്കൾക്ക് കച്ചവടം നടത്തുന്നത് വിലക്കപ്പെട്ടിരുന്ന കാലത്ത്, ശനിയാഴ്ചത്തെ ഉറൂസ് സമയത്ത് എല്ലാ സമുദായങ്ങളിലെയും വ്യാപാരികൾക്ക് വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി നൽകി ബേലാപുവിലെ ഉറൂസ് ബേലാപ്പുവിലെ പ്രസിദ്ധമായ അബ്ദുൽ റഹ്മാൻ ഷാ ബാബ ദർഗ ഉറൂസ് ശനിയാഴ്ച നടന്നത്. ജാതി, മത, ഭേദമന്യേ എല്ലാ വ്യാപാരികൾക്കും കച്ചവടം നടത്താൻ അനുമതി നൽകാൻ ദർഗ്ഗാ സമിതി തീരുമാനീക്കുകയായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഉറൂസ് ദർശനത്തിനെത്തിയത്. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാതിരിക്കാനും സമൂഹത്തിൽ സമാധാനം നിലനിൽക്കാനും എല്ലാ സമുദായങ്ങളിലെയും വ്യാപാരികൾക്ക് വ്യാപാരം നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ…

Read More

ഫ്രിഡ്ജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിച്ചു; 19 കാരി മരണമടഞ്ഞു.

ബെംഗളൂരു:  ഫ്രിഡ്ജ് വീണ് 19 കാരിയായ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഭർത്താവിന് അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ടു. വീട് വൃത്തിയാക്കുന്നതിനിടയിൽ ഒരു കൈയിൽ വെള്ളം നിറച്ച പത്രം പിടിച്ചുകൊണ്ട് ഫ്രിഡ്ജിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ലത എന്നാണ് മരണപ്പെട്ട യുവതിയുടെ പേര് യുവതിക്ക് 11 മാസം പ്രായമായ പെൺകുട്ടിയുണ്ട്. പെട്ടെന്ന് തറയിലെക്ക് വീണ ലതയുടെ മേളിലേയ്ക്ക് ഫ്രിഡ്ജ് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ ഭർത്താവ് സുനിലിന് ഫ്രിഡ്ജ് ഒരു വശത്തേക്ക് ചവിട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. സഹായത്തിനായി സുനിൽ നിലവിളിക്കാൻ തുടങ്ങിയതോടെ…

Read More

കൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ ഒന്നാമത്

പൂനെ: എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് ടേബിളിൽ 16 പോയിന്റോടെ ലഖ്‌നൗ ഒന്നാമത് എത്തി. ഗുജറാത്ത് രണ്ടാം സ്ഥാനത്തും,രാജസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.

Read More

രക്തബന്ധങ്ങൾ തമ്മിൽ വിവാഹം: കർണാടക രണ്ടാം സ്ഥാനത്ത്

ബെംഗളൂരു:15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഏർപെട്ടവരിൽ കർണാടകയാണ് രണ്ടാം സ്ഥാനത്തെന്ന് വെള്ളിയാഴ്ച പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവേ-5 റിപ്പോർട്ട് പ്രകാരം സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിലൂടെ സംസ്ഥാനത്തെ 27% സ്ത്രീകളും അടുത്ത ബന്ധുക്കൾ, അമ്മാവൻമാർ, സഹോദരീ സഹോദരന്മാർ എന്നിവരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നത്. 11% ആണ് ദേശീയ ശരാശരി. അതിൽത്തന്നെ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് തമിഴ്നാടാണ്. തമിഴ്‌നാട്ടിൽ 28 ശതമാനം വിവാഹങ്ങളും രക്തബന്ധങ്ങൾ തമ്മിലാണ് നടന്നിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർണാടകയിലെ രക്തബന്ധത്തിലുള്ള വിവാഹങ്ങളുടെ വേർപിരിയൽ കണക്കുകൾ കാണിക്കുന്നത്…

Read More

ജോലിക്കിടെ ഉച്ചയുറക്കത്തിന് സമയം നൽകി സ്റ്റാർട്ട്‌ അപ്പ് കമ്പനി

ബെംഗളൂരു: ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യം നൽകി ശ്രദ്ധേയമാവുകയാണ് ഇവിടെ ഒരു സ്റ്റാർട്ട്‌ അപ്പ് കമ്പനി. ജോലി സമയത്തെ ഉറക്കം തൂങ്ങല്‍ എല്ലാവരുടെയും വലിയൊരു പ്രശ്നമാണ്. വളരെ പാടുപെട്ടാണ് ഈ ഉച്ചസമയങ്ങള്‍ പലരും തള്ളി നീക്കുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ട് അ‌പ്പ് കമ്പനി എത്തുന്നത്. ജീവനക്കാര്‍ക്ക് ദിവസവും അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വേക്ക്ഫിറ്റ് സൊല്യൂഷന്‍ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്ലീപ് സൊല്യൂഷന്‍ ബ്രാന്‍ഡ് എന്ന…

Read More

കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം 2022.

ബെംഗളൂരു: കേരള സമാജം സിറ്റി സോൺ യൂത്ത് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ  ഒ വി മനോജ് മെമ്മോറിയൽ ഓൺലൈൻ ചിത്രരചനാ  മത്സരം 2022 സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളായി 22 വയസ്സു വരെ ഉള്ള യുവ പ്രതിഭകൾക്ക് ഈ മൽസരത്തിൽ പങ്കുചേരാം. ഗ്രൂപ്പ് 1: അഞ്ചാം ക്ലാസ്സ് വരെ,ഗ്രൂപ്പ് 2 : ആറു മുതൽ പത്താം ക്ലാസ് വരെ ഗ്രൂപ്പ് 3: പതിനൊന്നാം ക്ലാസ്സ് മുതൽ 22 വയസ്സ് വരെ. മത്സര ഇനം: വാട്ടർകളർ, പെയിസ്റ്റൽ കളർ, ക്രയോൺസ് സമ്മാനം (ഗ്രൂപ്പടിസ്ഥാനത്തിൽ) ഒന്നാം സമ്മാനം : ₹…

Read More
Click Here to Follow Us