ജോലിക്കിടെ ഉച്ചയുറക്കത്തിന് സമയം നൽകി സ്റ്റാർട്ട്‌ അപ്പ് കമ്പനി

ബെംഗളൂരു: ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യം നൽകി ശ്രദ്ധേയമാവുകയാണ് ഇവിടെ ഒരു സ്റ്റാർട്ട്‌ അപ്പ് കമ്പനി. ജോലി സമയത്തെ ഉറക്കം തൂങ്ങല്‍ എല്ലാവരുടെയും വലിയൊരു പ്രശ്നമാണ്. വളരെ പാടുപെട്ടാണ് ഈ ഉച്ചസമയങ്ങള്‍ പലരും തള്ളി നീക്കുന്നത്.

എന്നാല്‍ ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ട് അ‌പ്പ് കമ്പനി എത്തുന്നത്. ജീവനക്കാര്‍ക്ക് ദിവസവും അരമണിക്കൂര്‍ ഉച്ചയുറക്കത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വേക്ക്ഫിറ്റ് സൊല്യൂഷന്‍ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്ലീപ് സൊല്യൂഷന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിയുടെ നയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പ്രഖ്യാപനം.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

അടുത്തിടെ വേക്ക്ഫിറ്റ് സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഇപ്പോള്‍ ആറ് വര്‍ഷത്തിലേറെയായി ഉറക്കത്തിന്റെ ബിസിനസ്സിലാണ്, എന്നിട്ടും വിശ്രമത്തില്‍ നിര്‍ണായകമായ ഉച്ചയുറക്കത്തോട് നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഞങ്ങള്‍ എല്ലായ്‌പ്പോഴും ഉറക്കത്തിനെ ഗൗരവത്തോടെയാണ് കാണുന്നത്, ഇന്ന് മുതല്‍ ഞങ്ങള്‍ കാര്യങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ്‌,’ രാമലിംഗഗൗഡ കുറിച്ചു. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവര്‍ത്തനക്ഷമതയുടെ 33 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us