കറാച്ചി മാർക്കറ്റിൽ വെച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; നിരവധി പേർക്ക് പരിക്ക്

കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്‌ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു എക്‌സ്‌പ്ലോസിവ് ഡിവൈസ് ഉപയോഗിച്ചുകൊണ്ടാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന പിക്ക് അപ്പ് വാനുകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്‌ഫോടനത്തില്‍ പൂര്‍ണമായും നശിച്ചു. സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡുകളും തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്തെത്തി.

Read More

മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോയ കുഞ്ഞിന് ജീവൻ

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാർ മരിച്ചെന്നു വിധി എഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി.നവജാത ശിശുവിനെ സംസാരിക്കാൻ കൊണ്ടുപോകാവെയാണ് കുഞ്ഞ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. റായിച്ചൂരിലെ തുർവിഹാൽ ഗവ ആശുപത്രിയിൽ ഈപ്പെയുടെ ഭാര്യ അമ്മേര പ്രസവിച്ച പെൺകുഞ്ഞിനെ വിളർച്ച കാരണം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടുത്തെ ഡോക്ടർമാരാണ് കുഞ്ഞു മരിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് സംസ്കാരത്തിന് കൊണ്ടുപോകുന്നതിനിടെ ഒരു ബന്ധുവാണ് കുഞ്ഞിന്റെ കൈ കാലുകൾ അനങ്ങുന്നുണ്ടെന്ന് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയതും. ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ കുഞ്ഞു മരിച്ചിട്ടില്ലെന്ന്…

Read More

കേരളത്തില്‍ ഇന്നും അതിതീവ്ര മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി മഴ പെയ്യും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ…

Read More

സംസ്ഥാത്ത് കുതിച്ചുയരുന്ന് തക്കാളി വില

ബെംഗളൂരു: അടുക്കളയിലെ ഏറ്റവും അവശ്യ വസ്തുക്കളിൽ ഒന്നായ തക്കാളിയുടെ വില ചില്ലറ വിപണിയിൽ കിലോയ്ക്ക് 90 രൂപയായി ഉയർന്നു. ഞായറാഴ്ച ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിൽ നിരക്ക് 75 രൂപയായിരുന്നെങ്കിലും, ചില്ലറവിൽപ്പനയിൽ, നാറ്റിക്കും ഫാമിനും വലുപ്പമനുസരിച്ച് 80-90 രൂപയായിരുന്നു വില. വില കുത്തനെ ഉയരുന്നത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് ഹോപ്‌കോംസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ വില കുത്തനെ ഉയരുന്നതിൽ ആശങ്കാകുലരാണെന്ന് ചില്ലറ വ്യാപാരികളും അഭിപ്രായപ്പെട്ടു, വിലക്കയറ്റം മൂലം ആവശ്യക്കാർ കുറഞ്ഞതു കാരണം പല കൈവണ്ടി സ്റ്റാളുകളും ഇതിനോടകം തക്കാളി വിൽപ്പന നിർത്തി. മറ്റുചിലരാകട്ടെ ഉന്തുവണ്ടികളിൽ വീടുവീടാന്തരം കയറിയിറങ്ങി പരിമിതമായ…

Read More

നഗരത്തിൽ പുതിയ പോലീസ് കമ്മീഷണർ നിയമിതനായി

ബെംഗളൂരു: ക്രമസമാധാനവകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ആയിരുന്ന മുതിർന്ന ഐപിഎസ് ഓഫീസർ സിഎച്ച് പ്രതാപ് റെഡ്ഡിയെ ബെംഗളൂരു സിറ്റിയുടെ പുതിയ പോലീസ് കമ്മീഷണറായി നിയമിച്ചു. ഈ തസ്തികയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ഡിജിപി കമൽ പന്തിനെ സ്ഥലം മാറ്റി ഡിജിപിയായി (റിക്രൂട്ട്‌മെന്റ്) നിയമിക്കുകയും ചെയ്തു. 1991ലെ ബാച്ചിലെ ഐപിഎസ് ഓഫീസറായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ പ്രതാപ് റെഡ്ഡി, ഹാസനിലെ അരസികെരെ അസിസ്റ്റന്റ് എസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് ബിജാപൂർ (ഇപ്പോൾ വിജയപുര), ഗുൽബർഗ (ഇപ്പോൾ കലബുറഗി) ജില്ലകളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിടെക്…

Read More

വേഷം മാറി പൂരം കാണാൻ എത്തിയ കോടിശ്വരൻ

തൃശൂര്‍: പൂരപ്പറമ്പിലെ ഓളത്തിനൊപ്പം നടന്ന് നീങ്ങിയ ആളെ പെട്ടെന്ന് ആർക്കും പിടികിട്ടിക്കാണില്ല. വേഷം മാറി പുതിയ രൂപത്തിലെത്തില്‍ തൃശൂര്‍ പൂരത്തിനെത്തിയ ഈ കോടീശ്വരനെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലര്‍ മാത്രമാണ്. അടിപൊളി മേക്കോവറില്‍ എത്തിയത് മറ്റാരുമല്ല, ആരാധക‌ര്‍ ബോച്ചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരാണ് പൂരനഗരിയിലെ വേറിട്ട കാഴ്‌ചയായത്. ഷര്‍ട്ടും ജീന്‍സും ഷൂസുമൊക്കെ ധരിച്ച്‌ കെെയിലൊരു കാലന്‍ കുടയുമായാണ് ബോച്ചെ എത്തിയത്. മുഖത്ത് വെപ്പ് താടിയും മീശയും കൂളിംഗ് ഗ്ലാസും. ലുക്ക് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. കടയില്‍ കയറി വാച്ചെടുത്ത് നോക്കി, മിഠായി പാക്കറ്റുകള്‍ പരിശോധിച്ചാണ്…

Read More

ബിബിഎംപി തിരഞ്ഞെടുപ്പ്; 198 വാർഡുകളിലും മത്സരിക്കാൻ തയ്യാറാണെന്ന് ബിഎൻപി

ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) 198 വാർഡുകളിലും മത്സരിക്കാൻ തയ്യാറാണെന്ന് ബെംഗളൂരു നവനിർമാണ പാർട്ടി (ബിഎൻപി) തിങ്കളാഴ്ച പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ചെയ്യണമെന്ന സുപ്രീം കോടതിയുടെ മെയ് 10-ലെ ഉത്തരവിനെ തുടർന്നാണ് ബിഎൻപിയുടെ പ്രഖ്യാപനം. ബെംഗളൂരുവിനപ്പുറം തങ്ങൾക്ക് രാഷ്ട്രീയ അഭിലാഷങ്ങളൊന്നുമില്ലെന്നും, തങ്ങളുടെ സ്ഥാനാർത്ഥികളെല്ലാം സ്ഥിരം പൗരന്മാരാണെന്നും, അവരിൽ പലരും തങ്ങളുടെ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലും നഗരവുമായി ബന്ധപ്പെട്ട മറ്റ് പൗരന്മാർ നയിക്കുന്ന പ്രസ്ഥാനങ്ങളിലും സജീവമാണെന്നും ബിഎൻപി…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (16-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  98 റിപ്പോർട്ട് ചെയ്തു   149 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.83% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 149 ആകെ ഡിസ്ചാര്‍ജ് : 3907828 ഇന്നത്തെ കേസുകള്‍ : 98 ആകെ ആക്റ്റീവ് കേസുകള്‍ : 1840 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40063 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

ചിക്കബല്ലപ്പൂരിൽ ദ്വിദിന ആരോഗ്യ ക്യാമ്പ്; രണ്ട് ലക്ഷം പേരെ പരിശോധിച്ചു

ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ഡോ.കെ.സുധാകർ ഫൗണ്ടേഷൻ കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ സംഘടിപ്പിച്ച ദ്വിദിന സൗജന്യ ആരോഗ്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ തന്നെ നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ, ക്യാമ്പിൽ രണ്ട് ലക്ഷത്തോളം ആളുകളെ പരിശോധിച്ചു, ഇത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ക്യാമ്പായി മാറി. ആരോഗ്യ ക്യാമ്പ് – ബ്രുഹത് ആരോഗ്യ തപസനെ, ചികിത്സ മേള – സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ കൺസൾട്ടേഷനും പരിശോധനയും രോഗനിർണയവും ചികിത്സയും വാഗ്ദാനം ചെയ്തു. “സാധാരണയായി,…

Read More

കോവിഡ് നഷ്ടപരിഹാര അപേക്ഷ; 44 ശതമാനത്തിലധികം അപേക്ഷകൾ വന്നത് 5 മേഖലകളിൽ നിന്ന്

ബെംഗളൂരു: ഇതുവരെ 40,063 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്ത കർണാടകയിൽ 58,753 കുടുംബങ്ങൾ മരണ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചു. ഇതിൽ 50,007 പേർക്ക് മെയ് 13 വരെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങളുമായി ബന്ധപ്പെട്ട 5,325 അപേക്ഷകളുടെ പേയ്‌മെന്റ് പരാജയപ്പെട്ടു, 3,421 എണ്ണം അനുമതിക്കായി കാത്തിരിക്കുന്നു. ഡാറ്റ അനുസരിച്ച്, 58,753 അപേക്ഷകളിൽ, 29,466 എണ്ണം ആരോഗ്യ വകുപ്പ് രേഖപ്പെടുത്തി 40,063 മരണങ്ങളിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10,597 കുടുംബങ്ങൾ താൽപ്പര്യം കാണിക്കുകയോ നിയമപരമായ അവകാശികളില്ലാത്തവരോ ആണ്. മറ്റ് 29,287 അപേക്ഷകൾ അംഗങ്ങളുടെ മരണം ഔദ്യോഗികമായി രേഖപ്പെടുത്താത്ത…

Read More
Click Here to Follow Us