വേഷം മാറി പൂരം കാണാൻ എത്തിയ കോടിശ്വരൻ

തൃശൂര്‍: പൂരപ്പറമ്പിലെ ഓളത്തിനൊപ്പം നടന്ന് നീങ്ങിയ ആളെ പെട്ടെന്ന് ആർക്കും പിടികിട്ടിക്കാണില്ല. വേഷം മാറി പുതിയ രൂപത്തിലെത്തില്‍ തൃശൂര്‍ പൂരത്തിനെത്തിയ ഈ കോടീശ്വരനെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലര്‍ മാത്രമാണ്.

അടിപൊളി മേക്കോവറില്‍ എത്തിയത് മറ്റാരുമല്ല, ആരാധക‌ര്‍ ബോച്ചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരാണ് പൂരനഗരിയിലെ വേറിട്ട കാഴ്‌ചയായത്. ഷര്‍ട്ടും ജീന്‍സും ഷൂസുമൊക്കെ ധരിച്ച്‌ കെെയിലൊരു കാലന്‍ കുടയുമായാണ് ബോച്ചെ എത്തിയത്. മുഖത്ത് വെപ്പ് താടിയും മീശയും കൂളിംഗ് ഗ്ലാസും. ലുക്ക് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

കടയില്‍ കയറി വാച്ചെടുത്ത് നോക്കി, മിഠായി പാക്കറ്റുകള്‍ പരിശോധിച്ചാണ് അദ്ദേഹം നടക്കുന്നത്. മരണക്കിണറിലെ പ്രകടനം കണ്ട് കെെയടിച്ച്‌, റിംഗ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് പൂരം ആസ്വദിച്ചാണ് ബോച്ചെ പൂരം ആസ്വദിച്ചത്. ഇതിനിടയില്‍ താടി കണ്ടാല്‍ അറിഞ്ഞൂടെ വെപ്പാണ് എന്ന് ഒരാള്‍ ചോദിക്കുന്നുമുണ്ട്. മറുപടി ഒരു ചിരിയിലൊതുക്കി ബോച്ചെ പൂരം കണ്ടു കൊണ്ട് നടന്നുനീങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts