ബെംഗളൂരുവിൽ പെട്രോൾ ബോംബുകളും മാരകായുധങ്ങളുമായി ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ട് വ്യത്യസ്‌ത സംഘങ്ങളിലുള്ള ആറുപേരെ പിടികൂടിയതായും ഇവരിൽ നിന്ന് പെട്രോൾ ബോംബ്, ഒരു നാടൻ പിസ്റ്റൾ, മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. സംഘങ്ങൾ പരസ്പരം ആക്രമിക്കാനും സാമൂഹിക കലാപം സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നതായി പോലീസ് കൂട്ടിച്ചേർത്തു. മുഹമ്മദ് അസിമുദ്ദീൻ, സയ്യിദ് ഹുസൈൻ, സയ്യിദ് സിക്കന്ദർ, സയ്യിദ് അസ്ഗർ, ഫയാസുള്ള, മുനാവർ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഫയാസുള്ളയെ അസിമുദ്ദീൻ വീട്ടിൽ നിന്ന് പുറത്താക്കിയതായും പ്രതികാരം വീട്ടാൻ ആഗ്രഹിച്ചതായും വ്യക്തമായി. അസീമുദ്ദീനും ഫയാസുള്ളയും കുപ്രസിദ്ധ കുറ്റവാളികളും വ്യത്യസ്ത സംഘങ്ങളുടെ ഭാഗവുമാണ്.

നിലവിലുള്ള ഉച്ചഭാഷിണി പ്രശ്നവുമായി ബന്ധമില്ലെന്ന് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) ഭീമ ശങ്കർ ഗുലേദ് പറഞ്ഞു. ഹിന്ദു നേതാക്കളെയോ ഭക്തരെയോ ആക്രമിക്കാനല്ല പെട്രോൾ ബോംബുകൾ സൂക്ഷിച്ചതെന്നും സംഭവത്തിന് പിന്നിൽ ഒരു സംഘടനക്കും പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts