തൃശൂർ : ബെംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് , ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ്, എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Read MoreMonth: April 2022
സീറ്റിനെ ചൊല്ലി തർക്കം; തിയേറ്ററിൽ നടന്ന വെടിവയപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ഹാവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിനെ തുടർന്ന് 27 കാരന് ഗുരുതരമായി പരിക്കേറ്റു. കന്നഡ നടൻ യഷും സഞ്ജയ് ദത്തും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘കെജിഎഫ്: ചാപ്റ്റർ 2’ എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിന്റെ ഇടയിലാണ് വെടിവെപ്പുണ്ടായത്. വസന്ത്കുമാർ ശിവപൂർ എന്നയാൾക്കാണ് വെടിയേറ്റത്. മുഗളി ഗ്രാമത്തിലെ താമസക്കാരനായിരുന്ന അദ്ദേഹം കാർഷിക മേഖലകളിൽ ജോലി ചെയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകളുള്ളത്. ജോലിക്ക് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനാണ് ഇര എത്തിയതെന്ന് ഷിഗ്ഗാവ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റാരോപിതന്റെ സീറ്റായ തന്റെ മുന്നിലെ സീറ്റിൽ അദ്ദേഹം കാലുകൾ…
Read Moreട്രാഫിക് സിഗ്നൽ ബാറ്ററി മോഷണം, അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: നഗരത്തിൽ ട്രാഫിക് സിഗ്നൽ ബാറ്ററി മോഷണം സ്ഥിരമാവുന്നു. ഒരു ട്രാഫിക് സിഗ്നല്‍ ബാറ്ററി കൂടി കഴിഞ്ഞ ദിവസം മോഷണം പോയി. കര്‍ണാടകയിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററിയാണ് വീണ്ടും മോഷ്ടിച്ചത്. 7000 രൂപയോളം വിലയുള്ള ബാറ്ററികളാണ് മോഷണം പോയത്. ബസവേശ്വര മേഖലയില്‍ രാവിലെ ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ സിഗ്നല്‍ ലൈറ്റുകള്‍ അണഞ്ഞുകിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മോഷണവിവരം ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയ വിവരം അറിഞ്ഞത്.…
Read Moreതേനീച്ചപ്പേടി ; ലാൽബാഗിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ചു
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡിജിറ്റൽ ക്യാമറകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിലിപ്പോൾ പാർക്കിനുള്ളിൽ ഡിജിറ്റൽ ക്യാമറകൾ ഉപയുഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ക്യാമറകൾ നിരോധിക്കുന്ന വിഷയം അധികൃതർ ഉപദേശക സമിതിക്ക് മുമ്പാകെ കൊണ്ടുവരുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഫ്ലാഷിന്റെ ഉപയോഗം പക്ഷികളുടെയും പ്രത്യേകിച്ച് തേനീച്ചകളുടെയും ശ്രദ്ധ തിരിക്കുമെന്നതാണ് ഡിജിറ്റൽ ക്യാമറകൾ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ പറയുന്നത്. പ്രശസ്തമായ പാർക്കിൽ നിരവധി തേനീച്ച ആക്രമണങ്ങൾ…
Read Moreപുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ബെംഗളൂരു-മൈസൂർ അതിവേഗ പാത
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാത പദ്ധതിയിൽ അടിയന്തര ഘട്ടങ്ങളിൽ പങ്കെടുക്കാൻ ഹെലിപാഡ് ഉൾപ്പെടുത്തുമെന്ന് എംപി പ്രതാപ് സിംഹ പറഞ്ഞു. ഒൻപത് പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയതിനാൽ ഹൈവേ പദ്ധതിക്ക് 1,201 കോടി രൂപ അധികമായി ആവശ്യമാണെന്നും പദ്ധതിയുടെ ആകെ ചെലവ് 9,551 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ഹെലിപാഡ് അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുമെന്ന് മാത്രമല്ല വിഐപികളുടെ സഞ്ചാരം സാധ്യമാക്കുമെന്നും എംപി ഇവിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, ഹൈവേയുടെ ഇരുവശത്തുമായി നാല് വിശ്രമകേന്ദ്രങ്ങളും വികസിപ്പിക്കും. 25 ഏക്കർ സ്ഥലത്താവും ഓരോ വിശ്രമകേന്ദ്രവും വികസിപ്പിക്കുന്നത്. സ്ഥലമെടുപ്പിന് 464.34 കോടി…
Read Moreലാൽ ബാഗിൽ ഇനി ഡിജിറ്റൽ ക്യാമറകൾക്ക് നിരോധനം;കാരണം വിചിത്രം!
ബെംഗളൂരു : ലാൽബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ച് ഹോൾട്ടി കൾചർ വകുപ്പ്. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കും. ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷുകൾ കാരണം പാർക്കിലുള്ള തേനീച്ചകൾ കൂടുവിട്ടിറങ്ങുന്നു എന്ന വിദഗ്ദ സമിതിയുടെ ശുപാർശയെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. ജൻമദിനാഘോഷങ്ങൾ പോസ്റ്റ് – പ്രീ വെഡിംഗ് ഷൂട്ടുകൾ തുടങ്ങിയവക്കായി നിരവധി ആളുകൾ വിവിധ ക്യാമറകളുമായി ദിവസവും ലാൽബാഗിൽ എത്തുന്നുണ്ട്. കൂടുതൽ ക്യാമറകൾ ഒരേ സമയം യയോഗിക്കുന്നതിനാൽ പലപ്പോഴും തേനീച്ചകൾ കൂട്ടമായി കൂടുവിട്ടിറങ്ങുന്നുണ്ട് എന്നാണ് കണ്ടെത്തൽ.
Read Moreറോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മഗഡി റോഡിൽ വീരേഷ് സിനിമാസിന് സമീപം വ്യാഴാഴ്ച രാവിലെ 24കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡ് അഞ്ചാം ക്രോസിൽ താമസിക്കുന്ന ഉമേഷാണ് മരിച്ചത്. ഗുഡ്സ് ഡ്രൈവറായി ജോലിചെയ്യുന്ന ഉമേഷിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൂക്കിലും വായിലും മുറിവുകളുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ഉമേഷ് ഒരു വിവാഹത്തിൽ പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെ അച്ഛനെ വിളിച്ച് കുറച്ച് സമയത്തിന് ശേഷം വീട്ടിലെത്തുമെന്ന് പറഞ്ഞതായും കൂടാതെ 50 മിനിറ്റിനുശേഷം ഫോണിൽ ചില സുഹൃത്തുക്കളുമായി സംസാരിച്ചതായും പോലീസ് അറിയിച്ചു.…
Read Moreതെരുവുവിളക്കുകൾക്ക് 4.5 കോടി രൂപയോളം ചെലവഴിച്ച് ബിബിഎംപി
ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ഒരൊറ്റ വാർഡിൽ പാർക്കുകളിലും പ്രധാന റോഡുകളിലും എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) 4.5 കോടി രൂപ ചെലവഴിച്ചു. രാഷ്ട്രീയ സംഘടനയായ ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) നടത്തിയ ഒരു പരിശോധനയിലാണ് വാർഡിലെ പല തെരുവുകളും ഒന്നുകിൽ ഇരുട്ടിലാണെന്നും അല്ലെങ്കിൽ പഴയ സോഡിയം വേപ്പർ ലാമ്പുലീലാണ് തുടരുന്നുതെന്നും കണ്ടെത്തിയത്. സുതാര്യതയോ പൗരപങ്കാളിത്തമോ ഉത്തരവാദിത്തമോ ഇല്ലാതെ ഓരോ വാർഡിലും ബിബിഎംപി ചെലവഴിക്കുന്ന നൂറുകണക്കിന് കോടികളുടെ നികുതിദായകരുടെ പണത്തെക്കുറിച്ച് ബെംഗളൂരുവിലെ പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള…
Read Moreസംസ്ഥാനത്ത് ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കി ആരോഗ്യ വകുപ്പ്
ബെംഗളൂരു : സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഓഫീസുകളിലും ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കുമെന്ന് കർണാടക ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 65,000-ത്തിലധികം ആളുകൾ ജീവനക്കാരുള്ള 3,230 സ്ഥാപനങ്ങളുണ്ട്. “ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കി ജീവനക്കാരുടെ ഉത്തരവാദിത്തം വർധിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് വലിയൊരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ ശമ്പളം ഹാജർനിലയിലായിരിക്കും. ഇത് കൂടുതൽ അച്ചടക്കവും ഉത്തരവാദിത്തവും കാര്യക്ഷമതയും കൈവരുത്തിക്കൊണ്ട് വകുപ്പിൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Read Moreഡൽഹിയിലും പഞ്ചാബിലും പോലെ കർണാടകയിലും എഎപി സർക്കാർ രൂപീകരിക്കും: കെജ്‌രിവാൾ
ബെംഗളൂരു : രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും ചെയ്തതുപോലെ കർണാടകയിലും ആം ആദ്മി പാർട്ടി (എഎപി) സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച പറഞ്ഞു. “അഴിമതിക്കെതിരെ നിയമം ആവശ്യപ്പെട്ടപ്പോൾ സാധാരണക്കാരായ ഞങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിതരായി. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഞങ്ങളുടെ ആദ്യ സർക്കാർ രൂപീകരിച്ചത് ഡൽഹിയിലും പിന്നീട് പഞ്ചാബിലുമാണ്. ഇപ്പോൾ, ഞങ്ങൾ കർണാടകയിൽ ഞങ്ങളുടെ അടുത്ത സർക്കാർ രൂപീകരിക്കും, ”കർണാടക രാജ്യ റൈത സംഘത്തിന്റെ (കെആർആർഎസ്) നേതൃത്വത്തിൽ വിവിധ കർഷക സംഘടനകൾ സംഘടിപ്പിച്ച കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എഎപി മേധാവി…
Read More