ട്രാഫിക് സിഗ്നൽ ബാറ്ററി മോഷണം, അന്വേഷണം ആരംഭിച്ച് പോലീസ് 

ബെംഗളൂരു: നഗരത്തിൽ ട്രാഫിക് സിഗ്നൽ ബാറ്ററി മോഷണം സ്ഥിരമാവുന്നു. ഒരു ട്രാഫിക് സിഗ്നല്‍ ബാറ്ററി കൂടി കഴിഞ്ഞ ദിവസം മോഷണം പോയി. കര്‍ണാടകയിലെ ബസവേശ്വര സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററിയാണ് വീണ്ടും മോഷ്ടിച്ചത്. 7000 രൂപയോളം വിലയുള്ള ബാറ്ററികളാണ് മോഷണം പോയത്. ബസവേശ്വര മേഖലയില്‍ രാവിലെ ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ സിഗ്നല്‍ ലൈറ്റുകള്‍ അണഞ്ഞുകിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മോഷണവിവരം ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയ വിവരം അറിഞ്ഞത്.…

Read More