ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺമാരായി സീന മനോജ്, സുധ വിനേഷ്, പ്രോഗ്രാം കൺവീനർ മാരായി ദിവ്യ മുരളി, രമ്യ ഹരികുമാർ, എന്നിവരെയും ജോയിന്റ് കൺവീനർമാരായി അമൃത സുരേഷ് , ഷൈമ രമേഷ്, എന്നിവരെയും മുപ്പതംഗ നിർവാഹകസമിതിതിയെയും തിരഞ്ഞെടുത്തു.
Read MoreMonth: April 2022
‘ബെംഗളൂരു ദർശിനി’ പാക്കേജ് അവതരിപ്പിച്ച് ബിഎംടിസി
ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ബെംഗളൂരു നഗരം സന്ദർശിക്കുന്ന കായിക താരങ്ങളുടെ പ്രയോജനത്തിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ‘സ്പെഷ്യൽ ബെംഗളൂരു ദർശിനി’ സേവനങ്ങൾ അവതരിപ്പിച്ചു. ഏപ്രിൽ 24 മുതൽ മെയ് 3 വരെ നഗരത്തിലെ വിവിധ വേദികളിലായാണ് കായികമേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ പാക്കേജിൽ ഇസ്‌കോൺ ക്ഷേത്രം, വിധാന സൗധ, ഗവിഗംഗാധരേശ്വര ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ടിപ്പു പാലസ്, സർക്കാർ മ്യൂസിയം, ലാൽബാഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, കസ്തൂർബ റോഡിലെ…
Read Moreഹോറി ഹബ്ബാ മത്സരം; കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു
ബെംഗളൂരു: ഹാവേരിയിലെ ഹിരോക്കേരൂരിൽ കാളയുടെ കൊമ്പിൽ പിടിച്ച് മെരുക്കുന്ന മത്സരമായ ഹോറി ഹബ്ബായ്ക്കിടെ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മത്സരം കണ്ടുനിന്നിരുന്ന റാണിബെന്നൂർ സ്വദേശി ഷണ്മുഖൻ (22) ആണ് മരണമടഞ്ഞത്. അടിവയറ്റിൽ കലയുടെ കൊമ്പു കൊണ്ട് കീറിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഹാവേരി, ശിവമൊഗ്ഗ, ധാർവാഡ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കലകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. ഗ്രാമങ്ങളിൽ പ്രത്യേകമായി ഒരുക്കുന്ന വഴികളിലൂടെ ഇവയെ ഓടിക്കും. ഇതിനിടെയാണ് യുവാക്കൾ ഇവയുടെ കൊമ്പിൽ പിടിച്ചുനിർത്താനും ഇവയുടെ കഴുത്തിലിട്ടിരുന്ന മാലകൾ പിടിച്ചെടുക്കാനും ശ്രമം നടത്തുന്നത്. ഇതിനിടെയാണ് അപകവുമുണ്ടായത്
Read Moreഗുണ്ടൽപേട്ടിൽ വാഹനാപകടം;2 മലയാളി യുവാക്കൾ മരിച്ചു.
ബെംഗളൂരു: കേരള അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (21) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും. ഗൾഫിൽ ജോലി ചെയ്യുന്ന അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന…
Read Moreഹിന്ദു യുവതിയുടെ അന്ത്യകർമങ്ങൾക്കായി കൈകോർത്ത് മുസ്ലീങ്ങൾ
ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം നടക്കുമ്പോഴും മൈസൂരുവിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദത്തിന്റെ സംഭവമാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി ഒരു ഹിന്ദു കുടുംബത്തെ സഹായിക്കാൻ നഗരത്തിലെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കൈകോർത്തു. ഗൗസിയ നഗറിലെ ജയക്ക(60) ആണ് മരണമടഞ്ഞത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ജയക്കയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് അയൽവാസികളായ ഏതാനും മുസ്ലീം യുവാക്കൾ സഹായഹസ്തം നീട്ടുകയായിരുന്നു. കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്നും ഗൗസിയ…
Read Moreഹുബ്ലി കലാപം, മതപുരോഹിതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ബെംഗളൂരു: ഹുബ്ലി പൊലീസ് സ്‌റ്റേഷനിലേക്ക് ആള്‍ക്കൂട്ടത്തെ കലാപത്തിനായി എത്തിച്ച മതപുരോഹിതനായ വാസിം പത്താനെ അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹുബ്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവ്. പള്ളിയില്‍ കാവിക്കൊടി പറക്കുന്നതായുള്ള വ്യാജ സമൂഹമാധ്യമ പോസ്റ്റ് കാണിച്ചാണ് വാസിം പത്താന്‍ പ്രദേശത്തെ മുസ്ലിം യുവാക്കളെ കലാപത്തിനായി പഴയ ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്. വാസിം പത്താന്‍ ഒരു വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അണികളോട് പ്രകോപനപരമായ പ്രസംഗം നടത്തിയതായും ആരോപണമുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ അടുത്തിരുന്നാണ് വാസിം പത്താന്‍ വെറിപ്രസംഗം നടത്തിയതെന്നും…
Read Moreഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, ഉദ്ഘാടനം നാളെ
ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നാളെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് ഗെയിംസിന്‍റെ രണ്ടാം പതിപ്പ് ഉദ്‌ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് മുന്നോടിയായി ചില മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് ഇന്ന് നടന്നു. സിലിക്കണ്‍ സിറ്റിയില്‍ ആണ് തുടക്കം. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, സംസ്ഥാന മന്ത്രിമാരായ നിസിത് പ്രമാണിക്, നാരായണ…
Read Moreസ്കൂളുകളിലെ ബോംബ് ഭീഷണി, പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിലെ 14 ലധികം ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച് പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച് സിറ്റി പോലീസ്. വിഷയം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകള്‍ സിറിയയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആണെന്ന് സ്ഥിരീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 66 പ്രകാരമാണ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസ് കമ്മീഷണറുമായി ഇക്കാര്യത്തില്‍ സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ…
Read Moreമദ്രാസ് ഐഐടിയിൽ 25 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ബെംഗളൂരു : 25 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി – മദ്രാസ് (ഐഐടി-എം)ൽ രോഗബാധിതരുടെ എണ്ണം 55 ആയി ഉയർന്നതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു. ഐഐടി-എം കോംപ്ലക്സിലെ 19 ഹോസ്റ്റലുകളിൽ പരിശോധനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുള്ള ഹോസ്റ്റലിൽ അണുബാധ നിരക്ക് കൂടുതലാണ്. 1,420 പേരിൽ 55 പേർക്ക് പോസിറ്റീവ് ആണ്. പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടിനെ ഏപ്രിൽ 21 വ്യാഴാഴ്ച കോവിഡ്-19 സോണായി പ്രഖ്യാപിച്ചു. നിലവിൽ പ്രതിദിനം 18,000-ൽ…
Read Moreതെക്കൻ കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ സൈന്യം വകവരുത്തി
കാശ്മീർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയിലെ ഒരു പാകിസ്ഥാൻ തീവ്രവാദി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിലെ മിർഹാമ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Read More