ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, ഉദ്ഘാടനം നാളെ

ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നാളെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് ഗെയിംസിന്‍റെ രണ്ടാം പതിപ്പ് ഉദ്‌ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് മുന്നോടിയായി ചില മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് ഇന്ന് നടന്നു. സിലിക്കണ്‍ സിറ്റിയില്‍ ആണ് തുടക്കം.

കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, സംസ്ഥാന മന്ത്രിമാരായ നിസിത് പ്രമാണിക്, നാരായണ ഗൗഡ, ഡോ. അശ്വത്നാരായണന്‍ സി.എന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ചടങ്ങിനെത്തുന്ന പ്രമുഖ കായിക താരങ്ങള്‍: പ്രകാശ് പദുക്കോണ്‍, പങ്കജ് അദ്വാനി, അഞ്ജു ബോബി ജോര്‍ജ്, റീത് എബ്രഹാം, അശ്വിനി നാച്ചപ്പ, സുനില്‍ ജോഷി, എച്ച്‌എന്‍ ഗിരീഷ, വിആര്‍ രഘുനാഥ് തുടങ്ങിയ മുന്‍ കായിക താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കായികതാരങ്ങള്‍ക്ക് വേണ്ടി ഒളിമ്പ്യന്‍ നീന്തല്‍ താരം ശ്രീഹരി നടരാജ് സത്യപ്രതിജ്ഞ ചെല്ലും. ഉദ്ഘാടന ചടങ്ങ് ക്ഷണിതാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍, സ്റ്റേഡിയത്തിന് പുറത്തുള്ള കൂറ്റന്‍ സ്‌ക്രീനില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 10 ദിവസത്തെ ഗെയിംസില്‍ 200-ലധികം യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള 4,500-ലധികം മത്സരാര്‍ഥികള്‍ മല്ലഖംബ, യോഗാസനം തുടങ്ങിയവയുള്‍പ്പെടെ 20 വ്യത്യസ്‌ത കായിക ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts