സ്കൂളുകളിലെ ബോംബ് ഭീഷണി, പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച്‌ പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ 14 ലധികം ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച്‌ പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച്‌ സിറ്റി പോലീസ്.

വിഷയം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകള്‍ സിറിയയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആണെന്ന് സ്ഥിരീകരിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 66 പ്രകാരമാണ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസ് കമ്മീഷണറുമായി ഇക്കാര്യത്തില്‍ സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പും ഇത്തരമൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അതാത് രാജ്യങ്ങളിലെ അധികാരികളുമായി കൂടിയാലോചിച്ച്‌ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കം നടത്തുന്നുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് സംസ്ഥാന പൊലീസ് കേസ് അന്വേഷിക്കുന്നത്. ഹിജാബ് വിഷയം, ഹലാല്‍ വിവാദം, സംസ്ഥാന ക്ഷേത്രത്തിലെ മുസ്ലീം വ്യാപാരികള്‍ക്ക് നിരോധനം തുടങ്ങിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചില തീവ്രവാദ സംഘടനകളാണ് ഇമെയില്‍ അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഏപ്രില്‍ 8ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള 14 ലധികം ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് അക്രമികള്‍ ബോംബ് ഭീഷണി അയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts