ഹെബ്ബാൾ മേൽപ്പാലം പുനർരൂപകൽപ്പന: ടെൻഡർ ഏപ്രിലോടെ

ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഹെബ്ബാൾ മേൽപ്പാലം വിപുലീകരിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയിൽ ഉറപ്പുനൽകി. ബയതരായണപുര എംഎൽഎ കൃഷ്ണ ബൈരെ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ബൊമ്മൈ. ജംക്‌ഷനിലെ തിരക്ക് വർധിക്കുന്നത് താങ്ങാൻ ഹെബ്ബാൾ മേൽപ്പാലത്തിന് കഴിയാതെ വന്നതോടെയാണ്, മേൽപ്പാലത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനായി പുനർരൂപകൽപ്പന ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതെന്നും ബൊമ്മൈ പറഞ്ഞു. അതിനായി പുതിയ ഡിസൈൻ തയ്യാറായിക്കഴിഞ്ഞെന്നും മിക്കവാറും ഏപ്രിലിലോടെ സർക്കാർ ടെൻഡറുകൾ വിളിക്കുമെന്നും അദ്ദേഹം വൃക്തമാക്കി. അവിടെ തിരക്ക് വർദ്ധിച്ചെന്നും ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ…

Read More

സൈബർ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി സർക്കാർ

ബെംഗളൂരു : ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്നവർക്കെതിരെ സർക്കാരിന്റെ സുരക്ഷാ നീക്കം. സുരക്ഷിതമായി പണമിടപാടുകൾ നടത്താനും വ്യക്തിഗത വിവരങ്ങൾ ചോരാതെ ശ്രദ്ധിക്കാനും സമഗ്ര സൈബർ സുരക്ഷ നയം രൂപീകരിക്കുമെന്ന് മന്ത്രി അശ്വഥ് നാരായണൻ അറിയിച്ചു. ഡിജിറ്റൽ സമ്പത് വ്യവസ്ഥക്ക് മുന്നേറ്റം ഉണ്ടാവണമെങ്കിൽ പഴുതടച്ച സുരക്ഷ അനിവാര്യമാണ്, തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പൊതുജനങ്ങൾക്ക് നിരന്തരം ബോധവത്കരണം നടത്തണം, ഡാറ്റാകൾ ചോർന്ന് പോവാതിരിക്കാനുള്ള സുരക്ഷ ഉറപ്പ് വരുത്തണം, ഇവയെല്ലാം ലക്ഷ്യം വച്ചാണ് പുതിയ സുരക്ഷ നയം രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് കൂടി വരുന്ന സാഹചര്യത്തിൽ…

Read More

കബ്ബൺ പാർക്കിൽ പൈതൃക ഘടനകൾ സംരക്ഷിക്കും

ബെംഗളൂരു: കബ്ബൺ പാർക്കിലെ പൈതൃക കെട്ടിടങ്ങളെ പാർക്ക് സോണിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ലെന്ന് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‌ന കൗൺസിലിനെ അറിയിച്ചു. കബ്ബൺ പാർക്കിലെ സെഞ്ച്വറി ക്ലബ്ബിന്റെ നവീകരണം സുഗമമാക്കുന്നതിന് പാർക്ക് സോണിൽ നിന്ന് ഒഴിവാക്കണമെന്ന വിഷയം ബിജെപി എംഎൽസി തേജസ്വിനി ഗൗഡ ഉന്നയിച്ചിരുന്നു. ക്ലബ്ബ് പാർക്ക് സോണിന്റെ പരിധിയിൽ വരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായും ഗൗഡ പറഞ്ഞു. എന്നാൽ കബ്ബൺ പാർക്കിലെ പൈതൃക നിർമിതികൾ സംരക്ഷിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് മന്ത്രി മറുപടിയായി പറഞ്ഞത്. ഞങ്ങൾ ഒരു കെട്ടിടം ഒഴിവാക്കിയാൽ, മറ്റുള്ളവരും പുതിയ…

Read More

വിജയപുരയിൽ ഭൂചലനം

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കയിലിൽ 3.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ബസവന ബാഗേവാഡിയിലെ ഉക്കാലി ഗ്രാമത്തിനടുത്ത് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രമെന്ന് ഡിസാസ്റ്റർ മോണിറ്റർ സെന്റർ അറിയിച്ചു.

Read More

വ്യാജ ജാതി സർട്ടിഫിക്കറ്റിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ പട്ടികജാതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സംസ്ഥാന സർക്കാർ നിസ്സാരമായി കാണില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും ആരെങ്കിലും അതിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാകുമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ബിജെപി എംഎൽഎമാരായ പി രാജീവ്,…

Read More

കർണാടകയിൽ മെഡിക്കൽ വിദ്യാഭ്യാസ ഫീസ് ഉടൻ നിയന്ത്രിക്കും

ബെംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ ഫീസ് ഉടൻ നിയന്ത്രിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾ വിശകലനം ചെയ്യുകയും അവയെ തരംതിരിക്കുകയും ഈടാക്കാവുന്ന ഫീസ് തീരുമാനിക്കുകയും ചെയ്യുന്ന പുതിയ ഫീസ് നിയന്ത്രണ സമിതിക്ക് സംസ്ഥാനം ഇതിനകം രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് സമ്മേളനത്തിൽ ബസവരാജ് ബൊമ്മൈ സർക്കാർ ഈ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നതിന് സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കുള്ള…

Read More

ബൈബിളും ഖുറാനും പാഠപുസ്തകങ്ങളിൽ ഉണ്ടാകണം: ഡികെ ശിവകുമാർ

ബെംഗളൂരു: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയിൽ നിന്ന് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിക്ക് കോൺഗ്രസ് എതിരല്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ വ്യക്തമാക്കി. കേന്ദ്രത്തിൽ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ രാമായണ, മഹാഭാരതം സീരിയലുകൾ രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്തതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ധാർമ്മികത ജനങ്ങളെ കാണിക്കാൻ കോൺഗ്രസ് ഇതിഹാസങ്ങളുടെ സംപ്രേക്ഷണം ഉറപ്പാക്കുകയും രാജ്യം മുഴുവൻ ആവേശഭരിതരാകുകയും ചെയ്തിരുന്നതായും അദ്ദേഹം വൃക്തമാക്കി. എന്നാലിപ്പോൾ ബിജെപി സർക്കാർ ചെയ്യുന്നത് കോൺഗ്രസിനെ പകർത്തുക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഡികെ ശിവകുമാർ അവർ സ്കൂളുകളിൽ…

Read More

ഭാവിയിലെ ഏത് കോവിഡ് തരംഗത്തെയും നേരിടാൻ സംസ്ഥാനം തയ്യാർ: സുധാകർ

ബെംഗളൂരു: ഒമിക്‌റോണിന്റെ ബിഎ-2 സബ്‌ലൈനേജ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനം മികച്ച തയ്യാറെടുപ്പിലാണെന്നും മുൻകാല അനുഭവങ്ങൾക്കൊപ്പം പുതിയ കൊവിഡ് വേരിയന്റിനെ നേരിടാൻ സജ്ജമാണെന്നും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ഞങ്ങളുടെ ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളും എല്ലാം നന്നായി വർദ്ധിപ്പിച്ചട്ടുണ്ടെന്നും, നാലാമത്തെ തരംഗത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും. അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യയുടെ അഭൂതപൂർവമായ വാക്സിനേഷൻ കവറേജ് തന്നെ വലിയ സംരക്ഷണം നൽകുമെന്നും ഭാവിയിലെ കൊവിഡ് തരംഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിലവിലെ കൊവിഡ് സാഹചര്യവും കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടോയെന്നും…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  92 റിപ്പോർട്ട് ചെയ്തു. 143 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43% കുടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 143 ആകെ ഡിസ്ചാര്‍ജ് : 3902956 ഇന്നത്തെ കേസുകള്‍ : 92 ആകെ ആക്റ്റീവ് കേസുകള്‍ : 1838 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40041 ആകെ പോസിറ്റീവ് കേസുകള്‍ : 3944877…

Read More

സിൽവർലൈൻ പ്രതിഷേധം ശക്തമാകുന്നു, സർവേ കല്ലുകൾ സമരക്കാർ വലിച്ചെറിഞ്ഞു

കൊച്ചി : സിപിഐ(എം) നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്കെതിരെ നാട്ടുകാരുടെയും പ്രതിപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും പ്രതിഷേധം ശക്തമാകുന്നു. മാർച്ച് 22 ചൊവ്വാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടർന്നു, ഇടതുപക്ഷ പാർട്ടി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരുടെ ശക്തമായി പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ നട്ടാശ്ശേരി വില്ലേജിലും മലപ്പുറം ജില്ലയിലെ തിരുനാവായയിലും സർവേ കല്ലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് അധികാരികളെ തടഞ്ഞു. നടപടികൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് അധികൃതർ അറിയിച്ചതോടെ സമരസ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ പിൻവാങ്ങി. സർക്കാരിന്റെ ഉറച്ച നിലപാടിൽ…

Read More