ഹെബ്ബാൾ മേൽപ്പാലം പുനർരൂപകൽപ്പന: ടെൻഡർ ഏപ്രിലോടെ

ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഹെബ്ബാൾ മേൽപ്പാലം വിപുലീകരിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയിൽ ഉറപ്പുനൽകി. ബയതരായണപുര എംഎൽഎ കൃഷ്ണ ബൈരെ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ബൊമ്മൈ.

ജംക്‌ഷനിലെ തിരക്ക് വർധിക്കുന്നത് താങ്ങാൻ ഹെബ്ബാൾ മേൽപ്പാലത്തിന് കഴിയാതെ വന്നതോടെയാണ്, മേൽപ്പാലത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനായി പുനർരൂപകൽപ്പന ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതെന്നും ബൊമ്മൈ പറഞ്ഞു. അതിനായി പുതിയ ഡിസൈൻ തയ്യാറായിക്കഴിഞ്ഞെന്നും മിക്കവാറും ഏപ്രിലിലോടെ സർക്കാർ ടെൻഡറുകൾ വിളിക്കുമെന്നും അദ്ദേഹം വൃക്തമാക്കി.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

അവിടെ തിരക്ക് വർദ്ധിച്ചെന്നും ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിശദീകരിച്ചു ബൊമ്മൈ സംസ്ഥാന സർക്കാരും ബിഎംആർസിഎല്ലും ചേർന്ന് ഒരു റൈറ്റ്സ് ലിമിറ്റഡുമായി ചേർന്നാണ് മെട്രോ ലൈനിന് തടസ്സം സൃഷ്ടിക്കാതെ മേൽപ്പാലത്തിന്റെ വിപുലീകരണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപുലീകരണ പ്രവർത്തനങ്ങൾക്ക് 244 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts