ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read MoreMonth: March 2022
മുഖം നോക്കി ചിരിക്കാൻ സമയമായില്ല; മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ബെംഗളൂരു: മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യമറിയിച്ചത്. സെടുക്കുന്നത് ഒഴിവാകുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. ഈ മാസം 31 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന്…
Read Moreമേക്കേദാട്ടു പദ്ധതി ജലക്ഷാമം രൂക്ഷമാക്കും
ബെംഗളൂരു : മേക്കേദാട്ടു പദ്ധതി മേഖലയിലെ ജലക്ഷാമം രൂക്ഷമാക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) കീഴിലുള്ള സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ ഫാക്കൽറ്റി ഡോ ടി വി രാമചന്ദ്ര പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് സംസാരിച്ച രാമചന്ദ്ര , “പദ്ധതി 5,500 ഹെക്ടർ പ്രധാന വനത്തെ മുക്കിക്കളയും, അതിൽ 3,500 ഹെക്ടർ കാവേരി വന്യജീവി സങ്കേതത്തിലാണ്. ഈ കാടുകൾ ഏകദേശം 90-100 ടിഎംസി വരെ വെള്ളം ഉയരാൻ സഹായിക്കുന്നു. അതിനാൽ, 65 ടിഎംസി സംഭരിക്കുന്ന ഒരു അണക്കെട്ട് നിർമ്മിക്കാൻ അമൂല്യമായ വന ആവാസവ്യവസ്ഥയെ മുക്കിക്കളയുകയാണ്.…
Read Moreജഡ്ജിമാർക്ക് നേരെ വധഭീഷണി മുഴക്കിയ കേസ്; പ്രതികളിൽ ഒരാളെ ബെംഗളൂരുവിൽ എത്തിച്ചു
ബെംഗളൂരു : ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാളെ കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന പോലീസ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ജഡ്ജിമാർക്കെതിരായ ഭീഷണിയെ തുടർന്ന് മൂന്ന് ജഡ്ജിമാർക്കും ‘വൈ കാറ്റഗറി’ സുരക്ഷ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാർക്ക് വധഭീഷണി മുഴക്കിയ ആളെ ബോഡി വാറണ്ട് ഹാജരാക്കിയ ശേഷം കർണാടക പോലീസ് ഇന്നലെ തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് കൊണ്ടുവന്നതായി…
Read Moreസംസ്ഥാനത്ത് രണ്ട് വർഷത്തിനിടെ ശൈശവ വിവാഹ കേസുകളുടെ എണ്ണം ഇരട്ടിയായി
ബെംഗളൂരു : കഴിഞ്ഞ രണ്ട് വർഷത്തിനിടെ കർണാടകയിൽ ശൈശവ വിവാഹ കേസുകളുടെ എണ്ണം ഇരട്ടിയായി. പട്ടികയിൽ ഹസ്സനാണ് ഒന്നാം സ്ഥാനത്ത്. വനിതാ ശിശുവികസന വകുപ്പ് ചൊവ്വാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2020-21 ൽ 296 ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2018-19 ൽ ആകെ 119 ആയിരുന്നു. 39 കേസുകളുമായി, 2020-21ൽ ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനത്ത് ഹാസനാണ് ഒന്നാമത്, മാണ്ഡ്യ (34), മൈസൂരു (31), രാമനഗര (20) തൊട്ടുപിന്നിൽ. 2019-20ൽ ഹസ്സൻ ശൈശവവിവാഹ കേസുകളൊന്നും ഉണ്ടായില്ല, 2018-19ൽ മൂന്നും…
Read Moreട്രെയിനിൽ ഇനി പുസ്തകവും ഭക്ഷണവും വിരൽതുമ്പിൽ
മുംബൈ: ഇനി തീവണ്ടി യാത്രയ്ക്കിടയില്‍ നിങ്ങൾക്ക് പുസ്തകം വായിക്കണമെന്ന് തോന്നിയാല്‍ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവര്‍ധക വസ്തുക്കളോ എന്തുമായി കൊള്ളട്ടെ മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെട്ടാല്‍ മാത്രം മതി. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കോച്ചുകളില്‍ വൈഫൈ സൗകര്യവും ലഭ്യമാവും. മുംബൈ-വാരാണസി മഹാനഗരി എക്‌സ്‌പ്രസിലാണ് ഈ മൊബൈല്‍ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണത്തിനു ശേഷം എല്ലാ യാത്രക്കാർക്കും ആപ്പ് ലഭ്യമാക്കാനുള്ള സൗകര്യമൊരിക്കും. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ പദ്ധതി നടപ്പാക്കാനുള്ള…
Read Moreമഹാദേവപുര, രാത്രികാല മാലിന്യശേഖരണത്തിനു തുടക്കം
ബെംഗളൂരു: മഹാദേവപുരയിൽ രാത്രികാലങ്ങളിൽ മാലിന്യശേഖരണത്തിന് തുടക്കം. മഹാദേവപുര ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് മാലിന്യശേഖരണം നടത്തുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് മാലിന്യ ശേഖരണത്തിനായി സമയം തീരുമാനിച്ചത്. രാത്രി കടകൾ പൂട്ടുന്ന സമയത്ത് മാലിന്യങ്ങൾ പലരും റോഡ് അരികിൽ തള്ളുന്നത് വർധിച്ചത്തോടെയാണ് രാത്രികാല മാലിന്യ ശേഖരം തുടങ്ങുന്നത്. ഇതിനായി ബിബിഎംപി ഒരു ലോറിയും വിട്ടുനൽകിയിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിച്ച് പ്രത്യേക വീപകളിൽ ആക്കാനുള്ള പരിശീലനം വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ടാസ്ക് ഫോഴ്സ് നൽകി വരുകയാണ്.
Read Moreമാസ്കിട്ടില്ലെങ്കിലും ഇനി കേസില്ല; കൂടുതൽ ഇളവുകൾ ഇവിടെ വായിക്കാം
http://h4k.d79.myftpupload.com/archives/91052 ബെംഗളൂരു: പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലങ്കിൽ ഇനി കേസില്ല. കൂടാതെ ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ലന്ന് കേന്ദ്ര സർക്കാര് നിർദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും. കേന്ദ്രം സംസ്ഥാനങ്ങൾക് നിർദ്ദേശം ഉടൻ നൽകും. ഇതിന് പുറമെ ആൾക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല. മുൻപ് മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ നിലവിൽ മാറുന്നത്. അതേസമയം മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ്…
Read Moreകൊച്ചി – ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാർഥ്യമാകും ; മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ പ്രവർത്തി ഈ വർഷം മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി…
Read Moreഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതക വിലയും കുത്തനെ കൂട്ടി
ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50…
Read More