വസ്‌തുതട്ടിപ്പ്; കൊലയാളി ഉൾപ്പെടെ എട്ടുപേർ പിടിയിൽ.

ബെംഗളൂരു: വ്യാജ സ്റ്റാമ്പ് പേപ്പറുകൾ, സബ് രജിസ്ട്രാർ ഉദ്യോഗസ്ഥരുടെ വ്യാജ സീലുകൾ എന്നിവ ഉപയോഗിച്ച് വസ്തുവകകൾ വിറ്റതായി പോലീസ് പറഞ്ഞു. ഒരു കൊലപാതകിയും ഒരു സ്ത്രീയും മറ്റ് ആറ് പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ആറ്റൂർ ലേഔട്ടിലെ ‘വിഷം’ പ്രദീപ് എന്ന പ്രദീപ്, ചിക്ക ബൊമ്മസാന്ദ്രയിലെ ധർമലിംഗം എസ്, മഞ്ജുനാഥ് കെ, യാറബ് എന്ന അബ്ദുൾ റബ്, വൈ ആർ മഞ്ജുനാഥ (51), യെലഹങ്ക ന്യൂ ടൗൺ സ്വദേശികളായ അബ്ദുൾ ഗനി (67) എന്നിവരെയാണ് യെലഹങ്ക ന്യൂ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

അറസ്റ്റിലായവരിൽ നിന്ന് 2,130 സ്റ്റാമ്പ് പേപ്പറുകളും 17 സീലുകളും ഒരു ടൈപ്പ് റൈറ്ററും പോലീസ് പിടിച്ചെടുത്തട്ടുണ്ട്. ഡോ. പ്രശാന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള 2400 ചതുരശ്ര അടി വിസ്തീർണമുള്ള വസ്‌തു സംഘം മറ്റൊരാൾക്ക് വിറ്റതോടെയാണ് തട്ടിപ്പ് പുറത്തായത്. യുഎസിൽ സ്ഥിരതാമസമാക്കിയ ഡോക്ടറായ റെഡ്ഡി തന്റെ സ്വത്ത് വ്യാജരേഖകളുണ്ടാക്കി വിറ്റതായി അടുത്തിടെയാണ് അറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts