ബെംഗളൂരു : കർണാടകയിൽ ഹിജാബ് ധരിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇതുവരെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമോഗ ജില്ലയിൽ കർഫ്യൂ ഉത്തരവുകൾ അവഗണിച്ച്, ബുധനാഴ്ച രാവിലെ എൻഎസ്‌യുഐ അംഗങ്ങൾ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജിലും പിജി ഗവേഷണ കേന്ദ്രത്തിലും അതിക്രമിച്ചു പ്രവേശിച്ചു. ബുധനാഴ്ച രാവിലെ അവർ ‘ഭഗവധ്വജ്’ അല്ലെങ്കിൽ കാവി പതാക ഇറക്കി ത്രിവർണ്ണ പതാക ഉയർത്തി. പോലീസ് സംഭവസ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
അതേസമയം, അക്രമത്തിൽ പ്രതിഷേധിച്ച് ചില ഹിന്ദു സംഘടനകൾ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി ടൗണിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിജാബ് വിവാദവുമായി ശിവമോഗ, ബാഗൽകോട്ട് ജില്ലകളിൽ ചൊവ്വാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.