കൊവിഡ്-19 നിയന്ത്രണങ്ങൾ; കർണാടക സർക്കാർ ഇന്ന് അവലോകനം ചെയ്യും.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധർ ഭിന്നിച്ചിരിക്കുന്നതായും, പൗരന്മാർക്ക് കുറച്ച് ഇളവ് നൽകുന്നതിന് സർക്കാർ അനുകൂലമാണെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക സൂചന നൽകി. മുൻകരുതലുകൾ മുൻനിർത്തി പൗരന്മാർക്ക് കൂടുതൽ ഇളവുകൾ എന്തെല്ലാം നൽകാമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായി റവന്യൂ മന്ത്രി അശോകൻ പറഞ്ഞു. വിദഗ്ധരുമായി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്താൻ ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി…

Read More

ബിടിഎം ലേഔട്ടിൽ ബാങ്ക് കവർച്ച; പ്രതിക്കായുള്ള തിരച്ചിൽ മൂന്നാംദിവസത്തിലേക്ക്

ROBBER - THEIF

ബെംഗളൂരു: എസ്‌ബിഐയുടെ ബിടിഎം ലേഔട്ട് ശാഖയിൽ നടന്നത് സിനിമ ശൈലിയിലെ കവർച്ച. വെള്ളിയാഴ്ച വൈകുന്നേത്തോടെ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജീവനക്കാരിയുടെ കഴുത്തിൽ കത്തി വെച്ച് സ്‌ട്രോങ്‌റൂം തുറക്കാൻ മാനേജരോട് ആവിശ്യപെടുകയും 3.8 ലക്ഷം രൂപയും 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കൈക്കലാക്കി പ്രതി രക്ഷപ്പെട്ടുകയും ചെയ്തു. ബ്രാഞ്ചിന്റെ ചുമതലയുള്ള മാനേജർ ഹരീഷ് എൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ മൂന്നാംദിവസത്തിലേക്ക് കിടന്നപ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രാഞ്ചിൽ സുരക്ഷാ…

Read More

കേരളത്തിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം പോലീസ് സ്‌റ്റേഷനു മുന്നിൽ തള്ളി.

കോട്ടയം: കോട്ടയം ടിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിൽ തള്ളി. തിങ്കളാഴ്ച പുലർച്ചെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹം കണ്ടെത്തിയത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമലിലേറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇടുകയായിരുന്നു. എന്നാൽ എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്‍റെ മൊഴിയെന്ന് എസ്‍പി ഡി ശിൽപ അറിയിച്ചത്. കൊല്ലാൻ…

Read More

വാക്സിൻ എടുത്ത കുട്ടികൾ മരിച്ച സംഭവം; ആരോഗ്യ പ്രവർത്തകന്റെ അനാസ്ഥയെന്ന് അന്വേഷണസംഘം

ബെംഗളൂരു : ബെലഗാവി ജില്ലയിൽ ജനുവരി 11 ന് മീസിൽസ്-റൂബെല്ല (എംആർ) വാക്സിൻ എടുത്ത മൂന്ന് കുട്ടികൾ മരിച്ച ദാരുണമായ സംഭവത്തിൽ, അന്വേഷണം പുരോഗമിക്കുന്നു. വാക്സിനേഷൻ സമയത്ത് സ്വീകരിച്ച അനുചിതമായ നടപടികൾ കാരണം ആണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാളുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തെ തുടർന്ന് ഒരു സർക്കാർ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്തു. മറ്റ് രണ്ട് പെൺകുട്ടികൾ, 18 മാസം പ്രായമുള്ള ഒരു കുട്ടിയും12 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ആശുപത്രിയിൽ സുഖം…

Read More

2021 ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ: ബെംഗളൂരു ഹബ് ഒന്നാം സ്ഥാനം നിലനിർത്തി.

IT COMPANY

ബെംഗളൂരു: ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2021-ൽ 14 കമ്പനികളെ അംഗീകരിച്ചതോടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഹബ്ബ് എന്ന പദവി ബെംഗളൂരു നിലനിർത്തി. രാജ്യത്തുടനീളമുള്ള 46 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തത്, ഈ വർഷം നൽകിയ എല്ലാ അവാർഡുകളുടെയും 30 ശതമാനം കർണാടകയിൽ നിന്നുള്ള 14 സ്ഥാപനങ്ങളാണ് നേടിയതെന്ന് ഐടി-ബിടി, നൈപുണ്യ വികസന മന്ത്രി ഡോ സിഎൻ അശ്വത് നാരായൺ ബെംഗളൂരുവിൽ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, എന്റർപ്രൈസ് സംവിധാനങ്ങൾ, ഫിൻടെക്, , ആരോഗ്യം, വ്യവസായം 4.0, ഗതാഗതം, യാത്ര എന്നിവയിലാണ് 14 സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.…

Read More

കേരളത്തിലെ സ്‌കൂളുകളില്‍ ജനുവരി 19 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും

ബെംഗളൂരു: കേരളത്തിൽ ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍…

Read More

കർണാടകയിൽ രണ്ട് ലക്ഷത്തിനടുത്ത് സജീവമായ കോവിഡ് കേസുകൾ.

ബെംഗളൂരു: ഞായറാഴ്ച റിപ്പോർട് ചെയ്യപ്പെട്ട 34,000-ത്തിലധികം പുതിയ കോവിഡ് -19 കേസുകളിലൂടെ സംസ്ഥാനത്ത് സജീവമായ  അണുബാധയുടെ എണ്ണം വീണ്ടും ഉയർന്നു. കർണാടകയിൽ ഇതോടെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കും, ഫെബ്രുവരി രണ്ടാം വാരം വരെ പുതിയ കേസുകൾ വർദ്ധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനുശേഷം കോവിഡ് -19 പകരുന്നതിന്റെ നിരക്കും അണുബാധയുടെ തീവ്രതയും കുറയുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു ജനുവരി 9 ന് 49,602 ആയിരുന്നു കോവിഡ് -19 കേസുകളുടെ എണ്ണം. പക്ഷെ സംസ്ഥാനത്ത് ഉണ്ടായിരുന്ന 1. 9 ലക്ഷത്തിൽ…

Read More

പോരാട്ടങ്ങൾക്കുള്ള വെളിച്ചമായി സ്വയം മാറിയ രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്.

രാജ്യത്ത് നിരവധി മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമായ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ജാതി വ്യവസ്ഥിതിയോട് പോരാടാനാകാതെ ജീവനൊടുക്കിയത്. ജനതയുടെ ചിന്താരീതികള്‍ക്കെതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ പോരാട്ടവുമായിരുന്നു ആ മരണം. ‘ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം…. ‘ കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ഇതായിരുന്നു. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ.…

Read More

ബെലഗാവിയിലെ കന്നഡ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു.

ബെംഗളൂരു: ബെലഗാവി അതിർത്തിയിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കന്നഡ ഭാഷയിലുള്ള രണ്ട് മുന്നറിയിപ്പ് ബോർഡുകളാണ് അജ്ഞാതർ കാരിയോയിൽ ഒഴിച്ച് വികൃതമാക്കിയത്. മഹാരാഷ്ട്രയിലെ കൻഗ്രാലി ബി കെയ്ക്കും – കഡോളി വില്ലേജ് റോഡിനും സമീപം സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചതായി കാണപ്പെട്ടത്. ഏതാനും മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) അംഗങ്ങൾ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതായും പറയപ്പെടുന്നുണ്ട് . ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു വർഷം മുൻപും സമാനമായ രീതിയിൽ അതിർത്തി പ്രദേശത്തെ കന്നട സ്ഥലനാമ ബോർഡുകൾ നശിപ്പിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഡിസംബറിൽ ബെലഗാവി സുവർണ്ണ സൗധയിൽ നിയമസഭാ…

Read More

കഥക് മാസ്റ്റർ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു .

Pandit Birju Maharaj

ബെംഗളൂരു:  കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകി ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ അദ്ദേഹം, 1937 ഫെബ്രുവരി 4 ന് അറിയപ്പെടുന്ന കഥക് നൃത്ത കുടുംബത്തിൽ ബ്രിജ് മോഹൻ നാഥ് മിശ്ര എന്ന പേരിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ പിടി മുന്ന ശുക്ല 78-ആം വയസ്സിൽ ചെറിയ അസുഖത്തെ തുടർന്ന് അന്തരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്. പണ്ഡിറ്റ് ബിർജു മഹാരാജ്…

Read More
Click Here to Follow Us