കർണാടകയിൽ രണ്ട് ലക്ഷത്തിനടുത്ത് സജീവമായ കോവിഡ് കേസുകൾ.

ബെംഗളൂരു: ഞായറാഴ്ച റിപ്പോർട് ചെയ്യപ്പെട്ട 34,000-ത്തിലധികം പുതിയ കോവിഡ് -19 കേസുകളിലൂടെ സംസ്ഥാനത്ത് സജീവമായ  അണുബാധയുടെ എണ്ണം വീണ്ടും ഉയർന്നു. കർണാടകയിൽ ഇതോടെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കും,

ഫെബ്രുവരി രണ്ടാം വാരം വരെ പുതിയ കേസുകൾ വർദ്ധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനുശേഷം കോവിഡ് -19 പകരുന്നതിന്റെ നിരക്കും അണുബാധയുടെ തീവ്രതയും കുറയുമെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

ജനുവരി 9 ന് 49,602 ആയിരുന്നു കോവിഡ് -19 കേസുകളുടെ എണ്ണം. പക്ഷെ സംസ്ഥാനത്ത് ഉണ്ടായിരുന്ന 1. 9 ലക്ഷത്തിൽ കൂടുതൽ  സജീവമായ കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 300 ശതമാനമാണ് വർധിച്ചത്.

കോവിഡ് -19 ലോകമെമ്പാടും ഉണ്ടെന്നും, എന്നാൽ വലിയ തോതിലുള്ള വാക്സിനേഷൻ കാരണം മുമ്പത്തെപ്പോലെ ആശുപത്രിയിൽ പ്രവേശനം കാണുന്നില്ലന്നുള്ളത് ശുഭസൂചകമാണെന്നും ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts