യൂട്യൂബർ അറസ്റ്റിൽ

ചെന്നൈ: ഇന്ത്യൻ വ്യോമസേന എംഐ 17വി5 ഹെകോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനെ ഭരണകക്ഷി പ്രവർത്തകർ പരിഹസിച്ചുവെന്ന് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്‌ക്കെതിരെ ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയതിന് ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ മരിദാസ് എന്ന യൂട്യൂബർ ആണ് അറസ്റ്റിലായത്. മധുരയിലെ വസതിയിൽ നിന്നാണ് തമിഴ്‌നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ഭരണത്തിന് കീഴിൽ തമിഴ്‌നാട് കശ്മീരായി മാറുകയാണോ എന്ന് മരിദാസ് ചോദ്യം ചെയ്തതായാണ് റിപോർട്ടുകൾ പറയുന്നത്. കൂടാതെ ഡിഎംകെ പ്രവർത്തകർ അന്തരിച്ച ജനറൽ റാവത്തിന്റെ ഫണ്ട് സമ്പാദിച്ചെന്നും വിഘടനവാദ ശക്തികളുടെ ആദ്യ ചോയ്സ് ഭരണകക്ഷിയാണെന്നും യൂട്യൂബർ ട്വീറ്റ് ചെയ്തു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് സൈബർ പോലീസ് മരിദാസിനെതിരെ കേസെടുത്തിരിക്കുന്നത് യൂട്യൂബർ പിന്നീട് അദ്ദേഹത്തിന്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
[masterslider id="10"]

Related posts