ബെംഗളുരു: സംസ്ഥാനത്ത് നിന്ന് കേന്ദ്രത്തിലേക്ക് അയച്ച രണ്ട് കോവിഡ് പോസിറ്റീവ് സാമ്പിളുകളിൽ ഒമൈക്രോൺ വൈറസ് കണ്ടെത്തിയതായി കർണാടക ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ.സുധാകർ മാധ്യമപ്രവർത്തകരെ അറിയിച്ചു. അവർക്കു രണ്ടും പേർക്കും ഗുരുതരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
കൂടാതെ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് 46-കാരനായ ഒരു ഡോക്ടർക്കെന്ന് റിപ്പോർട്ടുകൾ.
യാത്രാ ചരിത്രമൊന്നുമില്ലാത്ത ബംഗളൂരു ഡോക്ടറിൽ യാദൃച്ഛികമായാണ് ഒമിക്‌റോണിനെ കണ്ടെത്തിയത് ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി.
ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, അതുകൊണ്ടു തന്നെ 46 കാരന് എങ്ങനെയാണ് ഒമിക്‌റോൺ ബാധിച്ചതെന്നുള്ള ഉറവിടം വ്യക്തമല്ല.
218 കോൺടാക്‌റ്റുകളെ കണ്ടെത്തി പരിശോധിച്ചതിൽ മൂന്ന് പ്രാഥമിക കോൺടാക്‌റ്റുകളും രണ്ട് സെക്കൻഡറി കോൺടാക്‌റ്റുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട് എന്നും എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ചില ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധർ ഒമിക്‌റോൺ വേരിയൻറ് കൂടുതൽ പകരാമെന്നും എന്നാൽ തീവ്രത കുറവാണെന്നും പറഞ്ഞിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബിബിഎംപി മേധാവി പറഞ്ഞു.
218 കോൺടാക്‌റ്റുകളെ കണ്ടെത്തി പരിശോധിച്ചതിൽ മൂന്ന് പ്രാഥമിക കോൺടാക്‌റ്റുകളും രണ്ട് സെക്കൻഡറി കോൺടാക്‌റ്റുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട് എന്നും എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ചില ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധർ ഒമിക്‌റോൺ വേരിയൻറ് കൂടുതൽ പകരാമെന്നും എന്നാൽ തീവ്രത കുറവാണെന്നും പറഞ്ഞിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബിബിഎംപി മേധാവി പറഞ്ഞു.
4. പ്രൈമറി കോണ്ടാക്ടുകൾ – 13
5. സെക്കന്‍ററി കോണ്ടാക്ടുകൾ – 205
6. മൂന്ന് പ്രൈമറി കോണ്ടാക്ടുകളും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 22-ാം തീയതിയും 25-ാം തീയതിയുമായി പോസിറ്റീവായി കണ്ടെത്തി. എല്ലാവരെയും ഐസൊലേറ്റ് ചെയ്തു.
വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാൽ വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്‍റീനും നിർബന്ധമാക്കിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദില്ലിയിലെത്തി ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.