ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്.
ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്ട്രാറ്റോസ്ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.