ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ കോവിഡ് കേസുകളിൽ ക്രമാനുഗതമായ ഇടിവ് പൊതുജനങ്ങളിൽ സംതൃപ്തി കൊണ്ടുവന്നിട്ടുണ്ട്, ഇത് കോവിഡിന് അനുയോജ്യമായ പെരുമാറ്റത്തിന്റെ വ്യാപകമായ ലംഘനത്തിൽ നിന്ന് വ്യക്തമാവുന്നതുമാണ്. മാസ്ക് ധരിക്കുന്ന കാര്യത്തിലായാലും തിരക്കേറിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ ആയാലും മിക്ക പൗരന്മാരും കൊവിഡ് മാർഗനിർദേശങ്ങൾ അവഗണിക്കുകയാണെന്ന് ബിബിഎംപി മാർഷലുകൾ പറയുന്നു. കോവിഡ് ഭയം ഇപ്പോഴില്ലാത്തതു കൊണ്ട് തന്നെ പല മേഖലകളിലും ആളുകൾ മനഃപൂർവ്വം മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണ്. നിയമലംഘനങ്ങളിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ചീഫ് മാർഷൽ രാജ്ബീർ സിംഗ് പറഞ്ഞു. അയൽപക്ക…
Read MoreDay: 6 November 2021
സിദ്ധരാമയ്യയുടെ പെഗാസസ് ഹർജി ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി
ബെംഗളൂരു : പെഗാസസ് സ്പൈവെയർ വഴിയുള്ള ചാരവൃത്തിയും നിരീക്ഷണവും അന്വേഷിക്കണമെന്ന മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിന് കൈമാറി, പോലീസും പൊതു ക്രമസമാധാനവും സംസ്ഥാന വിഷയങ്ങളാണെന്നും മന്ത്രലയം അഭിപ്രായപ്പെട്ടു. പെഗാസസ് മുഖേനയുള്ള “നിയമവിരുദ്ധ” ചാരവൃത്തിയും നിരീക്ഷണവും സംബന്ധിച്ച് സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജൂലൈ 22 ന് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മുഖേന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകിയിരുന്നു.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 224 റിപ്പോർട്ട് ചെയ്തു. 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 317 ആകെ ഡിസ്ചാര്‍ജ് : 2943487 ഇന്നത്തെ കേസുകള്‍ : 224 ആകെ ആക്റ്റീവ് കേസുകള്‍ : 8090 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38107 ആകെ പോസിറ്റീവ് കേസുകള്‍ : 2989713…
Read Moreനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഇരുചക്രവാഹനങ്ങളിൽ കർശന നിയമം
ബംഗളൂരു: റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (മോർത്) കരട് വിജ്ഞാപനമനുസരിച്ച്, പിന്നിലിരിക്കുന്ന കുട്ടികൾക്ക് സാഡിൽ അപ്പ് ചെയ്യേണ്ടിവരും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ അശ്രദ്ധമായി കൊണ്ടുപോകുന്ന നിരവധി കേസുകളാണ് ലഭിച്ചവരുന്നത്, എന്നാൽ നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ നിരോധിക്കുക സാധ്യമല്ല കാരണം കുട്ടികളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പല കുടുംബങ്ങൾക്കും ഇരുചക്രവാഹനമാണ് ഏക ഗതാഗതം. ആയതിനാൽ നാല് വയസ്സിന് താഴെയുള്ള യാത്രക്കാരുള്ള റൈഡർമാർ സ്വീകരിക്കേണ്ട വിവിധ സുരക്ഷാ നടപടികൾ വിജ്ഞാപനത്തിൽ വ്യക്തമായി വിവരിക്കുന്നു. ഈ നിയമങ്ങൾ അവരെ നിയന്ത്രിക്കും. അതിനായി സർക്കാർ ഒരു…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം(06-11-21)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.…
Read Moreഅപ്പാർട്ട്മെന്റിലെ ശുദ്ധജല സംപിൽ മലിനജലം കലർന്നു; 300 ൽ അധികം പേർക്ക് വിഷബാധ.
ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ 979 യൂണിറ്റ് അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ശുദ്ധജല സംപും മലിനജല സംസ്കരണ പ്ലാന്റും അടങ്ങുന്ന ബേസ്മെന്റിൽ വെള്ളം കയറി ശുദ്ധജലത്തിൽ മലിന ജലം കലർന്നതിനെ തുടർന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പടെ 340 പേർക്ക് മലിനജലം കുടിച്ച് വിഷബാധയുണ്ടായി. ഒക്ടോബർ 23-ന് പെയ്ത കനത്ത മഴയിലാണ് പ്രശ്നം ആരംഭിച്ചതെന്ന് യെമാലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ്ക്യൂ ഗാർഡൻസിലെ താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു. 2019 പകുതിയോടെയാണ് അപ്പാർട്ട്മെന്റ് പണി പൂർത്തിയായത്. ഇവിടുത്തെ ഏകദേശം 750 യൂണിറ്റുകളിൽആളുകൾ താമസിക്കുന്നുണ്ട്. “മഴവെള്ള സംഭരണത്തിലൂടെ വെള്ളം ശേഖരിക്കുന്ന ശുദ്ധജല സംപ് മലിനജല സംസ്കരണ സംപിനോട് ചേർന്നാണ്…
Read Moreഐഡിയൽ ഐസ്ക്രീം സ്ഥാപകൻ പ്രഭാകർ കാമത്ത് അന്തരിച്ചു
മംഗളൂരു : ഐഡിയൽ ഐസ്ക്രീം ബ്രാൻഡിന്റെ സ്ഥാപകനും മംഗളൂരുവിലെ പ്രശസ്തമായ പബ്ബാസിന്റെ ഐസ്ക്രീം പാർലർ ഉടമയുമായ പ്രഭാകർ കാമത്ത് ശനിയാഴ്ച രാവിലെ മംഗളൂരുവിൽ അന്തരിച്ചു. ഒക്ടോബർ 28 ന് മംഗളൂരുവിലെ ബെജായിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ ഇടിച്ച് തലയ്ക്ക് പരിക്കേറ്റിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
Read Moreമുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; യുവാവിനെതിരെ കേസെടുത്തു
മംഗളൂരു: മുഹമ്മദ് നബിയെ അപകീർത്തികരമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തു.ജഗദീഷ് കൈവത്തഡ്ക തന്റെ പോസ്റ്റിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗം നടത്തിയെന്നാണ് ആരോപണം. എസ്ഡിപിഐ പ്രാദേശിക നേതാവ് നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പ്രവാചകനെക്കുറിച്ച് അനാദരവായി സംസാരിച്ച് കോടിക്കണക്കിന് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്ഡിപിഐയും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും (എസ്എസ്എഫ്) ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടു.
Read Moreബിറ്റ്കോയിൻ ആരോപണങ്ങൾ പിഎംഒയിൽ എത്തിയതോടെ ബിജെപി സർക്കാർ വെട്ടിലായി
ബെംഗളൂരു : ബിറ്റ്കോയിൻ അഴിമതിക്കേസിൽ സംസ്ഥാന പാർട്ടിയുടെ ഉന്നത നേതാക്കൾക്കെതിരായ ആരോപണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതോടെ കർണാടക ഭരണകക്ഷിയായ ബി.ജെ.പി വെട്ടിലായി. ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് പിഎംഒ ശുപാർശ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഇത് നേതൃത്വത്തിലെ ഒരു വിഭാഗത്തിൽ, പ്രത്യേകിച്ച് ഉന്നത നേതാക്കൾക്കിടയിൽ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്, ഈ വിഷയം വികസനം ഭരണസംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിവെക്കുമെന്ന് പാർട്ടിയിലെ നേതാക്കൾ പറയുന്നു. ബിറ്റ്കോയിൻ അഴിമതിയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് വ്യക്തമാക്കിയതായി അതിന്റെ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ…
Read Moreകൊവിഡ് വാക്സിനേഷനിൽ സംസ്ഥാനം 40 ശതമാനം കുറവ് രേഖപ്പെടുത്തി
ബെംഗളൂരു: ഒക്ടോബറിൽ കൊവിഡ് വാക്സിനേഷനിൽ സംസ്ഥാനത്ത് 40 ശതമാനം ഇടിവ് രേഖപ്പെടുത്തി.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സെപ്റ്റംബറിനെ അപേക്ഷിച്ച്, ഒക്ടോബറിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിൽ 40 ശതമാനം ഇടിവുണ്ടായി. ഇതിനായി 18 വയസ്സിന് മുകളിലുള്ള 4.87 കോടി ജനങ്ങളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നവംബർ 4 വരെ 4.26 കോടി ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവായതിനാൽ ജനങ്ങൾക്ക് കുത്തിവയ്പ്പ് എടുക്കാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Read More