പള്ളികൾ, ക്രിസ്ത്യൻ മിഷനറിമാർ എന്നിവരുടെ സർവ്വേ നടത്താനൊരുങ്ങി ലെജിസ്ലേറ്റീവ് കമ്മിറ്റി

ബെംഗളൂരു: കർണ്ണാടകയിലെ പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷ ക്ഷേമവും സംബന്ധിച്ച് അംഗീകൃതവും അനധികൃതവുമായ പള്ളികൾ, അവരുടെ പുരോഹിതർ എന്നിവരുടെ സർവേ നടത്താനും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് പരാതികളിൽ കേസെടുക്കാനും നിയമനിർമ്മാണ സമിതി ഉത്തരവിട്ടു .

അംഗീകൃതവും അനധികൃതവുമായ പള്ളികളുടെയും ക്രിസ്ത്യൻ പുരോഹിതരുടെയും എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഞങ്ങൾ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്, ”എന്ന് സമിതി അംഗമായ ഗുളിഹട്ടി ശേഖർ വെള്ളിയാഴ്ച പറഞ്ഞു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കമ്മിറ്റി ചെയർപേഴ്സൺ ദിനകർ കേശവ് ഷെട്ടിയുടെ അഭാവത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ ഹൊസദുർഗ ബിജെപി എംഎൽഎ ശേഖർ ആണ് അധ്യക്ഷത വഹിച്ചത്. ജില്ലാ ഭരണാധികാരികൾക്ക് ആണ് മേൽനോട്ട നിർദ്ദേശം നൽകിയിരിക്കുന്നത്, പ്രത്യേകിച്ച് യാദഗിർ, ചിദ്രദുർഗ, വിജയപുര ജില്ലകളിൽ മതപരിവർത്തനം വ്യാപകമാണെന്ന് ആരോപിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts