തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…
Read MoreMonth: September 2021
സ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം
ബെംഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
Read Moreഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ
ബെംഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെംഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.
Read Moreപീഡനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത ഇരയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം നടത്തുകയായിരുന്ന പോലീസുദ്യോഗസ്ഥൻ ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ഇരയെയും മാതാവിനേയും ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കഡബ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ശിവരാജിനെതിരെ അതേ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പുറമെ മുഖ്യമന്ത്രിക്കും പിതാവ് പരാതി നൽകി. പെൺകുട്ടിയെ നിരന്തരമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച പോലീസുകാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു എന്ന് പിതാവിൻ്റെ പരാതിയിൽ പറയുന്നു.
Read Moreകേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാഗതം ചെയ്ത് മലയാളികൾ
ബെംഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ഗുണകരമാകുമെന്നാെണ് ബെംഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…
Read Moreരണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനവും പൊള്ളലും
ബെംഗളുരു; രണ്ടുവയസുള്ള കുഞ്ഞിനെ ബെളഗാവിയിൽ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ട്. ദേഹമാസകലം പൊള്ളിയിട്ടും ഉണ്ട്. അത്താനി താലൂക്കിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി അപകട നില തരണം ചെയ്തെന്നു പോലീസ് അറിയിച്ചു, ദുർമന്ത്രവാദത്തിന് കുട്ടിയെ ഉപയോഗിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.
Read Moreഅത്യപൂർവ്വ രോഗവുമായി ഒന്നര വയസുള്ള കുഞ്ഞ്; വേണ്ടത് 16 കോടി
ബെംഗളുരു; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സക്കായി വേണ്ടി വരുക 16 കോടി. പേശികളെയും ഞരമ്പുകളെയും ബാധിയ്ക്കുന്ന അപൂർവ്വ രോഗമാണിത്. 16 കോടിയാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടി വരികയെന്നുള്ളവ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ്. കുട്ടിയുടെ പിതാവ് നവീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് കൃഷ്ണ എസ് ദീക്ഷിത്തിന്റെ നടപടി. ഏകദേശം 8 കോടിയോളം വരുന്ന ഭീമമായ തുക പലരിൽ നിന്നായി സമാഹരിച്ചെടുത്തെന്നും ശേഷിക്കുന്ന തുക കേന്ദ്രം നൽകണമെന്നുമാണ് ആവശ്യം. ഒക്ടോബർ ഒന്നിനാണ് കേസ് വീണ്ടും പരിഗണിയ്ക്കുക.
Read Moreകോവിഡ് പ്രതിരോധ കുത്തിവെപ്പ് ; അഞ്ചരക്കോടി കടന്ന് സംസ്ഥാനം.
ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണത്തിൽ വലിയ ഒരു നാഴികക്കല്ല് പിന്നിട്ട് സംസ്ഥാനം. ഇന്നത്തോടെ 5.5 കോടി ഡോസുകൾ കുത്തി വച്ചു കഴിഞ്ഞു കർണാടക. ഈ വാർത്ത സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചത്. ഈ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞ 8 മാസമായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും പിൻതുണ നൽകിയ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ വർഷം ഡിസംബറോടെ പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്ത സംസ്ഥാനമായി മാറാനാണ് ലക്ഷ്യം വക്കുന്നത് എന്നും അദ്ദേഹം…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 629 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 629 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 782 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 782 ആകെ ഡിസ്ചാര്‍ജ് : 2924102 ഇന്നത്തെ കേസുകള്‍ : 629 ആകെ ആക്റ്റീവ് കേസുകള്‍ : 12634 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37763 ആകെ പോസിറ്റീവ് കേസുകള്‍ : 2974528…
Read Moreകേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,849 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read More