ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്നും മണ്ഡ്യയിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ബെംഗളൂരു എം.എസ് പാളയയിൽ താമസിക്കുന്ന നിബിൻ തോമസ് (21) കോൾസ് പാർക്കിനു സമീപം താമസമാക്കിയ സാമുവൽ ജേക്കബ് (21) തുടങ്ങിയവരാണ് വെള്ളചാട്ടത്തിൽ മുങ്ങി മരിച്ചത്. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്ന് ഫോട്ടോക്കായി സെറ്റ് ചെയ്തരീതിയിൽ ഇവരുടെ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചതായി…
Read MoreDay: 19 September 2021
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 783 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1139 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.60%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1139 ആകെ ഡിസ്ചാര്‍ജ് : 2914852 ഇന്നത്തെ കേസുകള്‍ : 783 ആകെ ആക്റ്റീവ് കേസുകള്‍ : 15383 ഇന്ന് കോവിഡ് മരണം : 16 ആകെ കോവിഡ് മരണം : 37603 ആകെ പോസിറ്റീവ് കേസുകള്‍ : 2967866…
Read Moreകേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 26,711 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreനഗരത്തിൽ നിശാ പാർട്ടി; മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയുടെ സമീപത്തുള്ള ഗ്രീൻവാലി റിസോർട്ടിൽ നിശാ പാർട്ടി നടത്തിയ ബെംഗളൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും ഉൾപ്പടെ 28 പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗലുരുവിലെ ഐ.ടി ജീവനക്കാരും കോളേജ് വിദ്യാർഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പടെ പോലീസ് റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന മൊബൈൽ…
Read Moreകുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്
ബെംഗളുരു; ബെലഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ് അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.
Read Moreയെദ്യൂരപ്പയുടെ സംസ്ഥാന പര്യടനം; ബിജെപിക്ക് ഗുണകരമെന്ന് വിലയിരുത്തൽ
ബെംഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന പര്യടനം ബിജെപിയ്ക്ക് ഏറെ ഗുണകരമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപെടുത്താൻ സംസ്ഥാന പര്യടനം നടത്തുമെന്ന് യെദ്യൂരപ്പ നടത്തിയ പ്രഖ്യാപനം ഏതാനും പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉണ്ടാക്കിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ബസവ ബൊമ്മൈയുടെ പ്രവർത്തനം ഏറെ മികച്ചതെന്നും അരുൺ സിങ് വിലയിരുത്തി. ജനക്ഷേമ പദ്ധതികളുമായാണ് ബൊമ്മൈ മുന്നോട്ട് പോകുന്നതെന്നും നിരീക്ഷിച്ചു. ഗണേശ ചതുർഥിയ്ക്ക് ശേഷം പര്യടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളനം വന്നതോടെ പര്യടനം…
Read Moreമുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈംഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാഗ്ദാനം നടത്തിയെന്ന് യുവതി
ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read Moreസുധാകരൻ രാമന്തളിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
ബെംഗളൂരു : പ്രശസ്ത വിവർത്തകനും ബെംഗളൂരു മലയാളിയുമായ സുധാകരൻ രാമന്തളിക്ക് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചന്ദ്രശേഖര കമ്പാറിൻ്റെ “ശിഖര സൂര്യ” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് രാമപുരത്തിൻ്റെ കഥാകാരനെ തേടി കേന്ദ്ര സാഹിത്യ പുരസ്കാരം എത്തിയത്. കണ്ണൂർ രാമന്തളി സ്വദേശിയായ സാഹിത്യകാരൻ 27 കന്നഡ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. http://h4k.d79.myftpupload.com/archives/30378
Read Moreപോലീസ് സ്റ്റേഷനിലെ കൈക്കൂലി വാങ്ങൽ; ബെംഗളുരുവിലെ എസ്ഐ അറസ്റ്റിലായതിങ്ങനെ
ബെംഗളുരു; കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിലായി, അഴിമതി വിരുദ്ധ ബ്യൂറോയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. ചിക്കജാല പോലീസ് സ്റ്റേഷനിലെ എസ്ആർ രാഘവേന്ദ്രയെയും സുഹൃത്തിനെയുമാണ് കയ്യോടെ പിടികൂടിയത്. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. കേംപഗൗഡ വിമാനത്താവളത്തിന് സമീപം സ്ഥലം സ്വന്തമായുള്ള ആളാണ് മറ്റുള്ളവർ തന്റെ സ്ഥലം കയ്യേറുന്നു എന്ന് കാണിച്ച് പരാതി നൽകിയത്. പരാതി ഒത്തുതീർപ്പാക്കാൻ പത്ത് ലക്ഷം എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു. 8 ലക്ഷം ആദ്യം നൽകിയ പരാതിക്കാരൻ വീണ്ടും എസ്ഐ 2 ലക്ഷം കൂടി ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ എസിബിയുടെ…
Read Moreഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോഗമോ? ആരോഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം
ബെംഗളുരു; കോവിഡ് കേസുകൾ ഗണ്യമായി കുറയവേ നഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറഗി, ശിവമൊഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെംഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…
Read More