ബെംഗളൂരു: കർണാടകയിൽ ഒക്ടോബർ–നവംബർ മാസങ്ങളിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഉത്സവങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശനിയാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി.
“അല്ലാത്തപക്ഷം മൂന്നാം തരംഗം ഗുരുതരമാകുമെന്നും . ഈ ഘട്ടത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്, പക്ഷേ നമ്മൾ ജാഗ്രത പാലിക്കാതിരുന്നാൽ, ഉത്സവ സമ്മേളനങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കും തീർച്ചയായും മൂന്നാമത്തെ തരംഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും, ” എന്ന് സമിതിയിലെ ഒരു വിദഗ്ദ്ധൻ പറഞ്ഞു.
ഉത്സവ സീസണുകളിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും വലിയ ഒത്തുചേരലുകൾ തടയാൻ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ടിഎസി റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.