ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർ ഗൗരവ് ഗുപ്ത, ഇന്ന് നടന്ന വെർച്വൽ മീറ്റിംഗിൽ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളോടും, ട്രേഡ് അസോസിയേഷനുകളോടും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
അയൽ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകൾക്കിളുടെ പക്ഷത്തലത്തിലാണ് ബിബിഎംപി ആസ്ഥാനത്തെ വാർ റൂമിൽ നടന്ന വെർച്വൽ മീറ്റിംഗിൽ സംസാരിക്കവെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലെ ഏതാനും അപ്പാർട്ട്മെന്റുകൾ ദൈനംദിന കേസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് കാണുന്നുണ്ട്.
ബെംഗളൂരുവിൽ നിലവിൽ 1% ത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ളത്. കൂടാതെ പ്രതിദിനം 400 ഓളം കേസുകളും ഉണ്ട്. എല്ലാ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളോടും അവരുടെ അപ്പാർട്ടുമെന്റുകളിലും പാർട്ടി ഹാളുകളിലും സാമൂഹിക പരിപാടികൽ നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയമങ്ങൾ പാലിക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Attended a virtual meeting with trade associations & instructed them to make sure Covid protocols are followed in areas where commercial activities take place. If Covid rules are not followed, marshals, home guards & policemen will visit the site in question & impose a fine. pic.twitter.com/M5BeeAYE1R
— Tushar Giri Nath IAS (@BBMPCOMM) August 4, 2021