കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,629 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

യു.പി.പോലീസിനെതിരെ കർണാടക ഹൈക്കോടതി.

ബെംഗളൂരു: ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിക്കെതിരായ എഫ്‌.ഐ‌.ആറുമായി ബന്ധപ്പെട്ട് അടിസ്ഥാന വസ്തുതകൾ കണ്ടെത്താത്തതിന് കർണാടക ഹൈക്കോടതി ജൂലൈ 6 ചൊവ്വാഴ്ച ഉത്തർപ്രദേശ് പോലീസിനെ കുറ്റപ്പെടുത്തി. വീഡിയോ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും സാമുദായിക സംഘർഷത്തിന് കാരണമായതായും യുപി പോലീസ് ട്വിറ്റർ ഇന്ത്യ എംഡിക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രതികളായ ദി വയർ എന്ന മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈർ, റാണ അയ്യൂബ്, എഴുത്തുകാരൻ സാബ നഖ്‌വി, കോൺഗ്രസ് രാഷ്ട്രീയക്കാരായ സൽമാൻ നിസാമി, മസ്‌കൂർ ഉസ്മാനി, ഷാമ മുഹമ്മദ് എന്നിവരെയും…

Read More

കർണാടകയിൽ നിന്ന് 4 കേന്ദ്ര മന്ത്രിമാർ കൂടി; ഒരാൾക്ക് മലയാളി ബന്ധവും.

ബെംഗളൂരു : ഇത്തവണത്തെ കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ കർണാടകയിൽ നിന്ന് 4 പേർ കൂടി നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് ചേരുന്നതായി റിപ്പോർട്ടുകൾ. ഉഡുപ്പി എം പി യും മുതിർന്ന ബി.ജെ.പി.നേതാവുമായ ശോഭ കരന്തലജെ, ബീദർ എം.പി. ഭഗവൻ ഖൂബ, ചിത്രദുർഗ്ഗ എം.പി.നാരായണ സ്വാമി, രാജ്യസഭാ എം.പി.യും മലയാളിയും പ്രമുഖ വ്യവസായിയും ആയ രാജീവ് ചന്ദ്രശേഖറും പട്ടികയിൽ ഉണ്ട്. വൈകുന്നേരം 6 മണിക്കാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക.

Read More

ഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; കവർന്നത് 30 ലക്ഷം രൂപ

ബെംഗളൂരു: ഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; ഇയാളിൽ നിന്ന് യുവതിയും കൂട്ടരും ചേർന്ന് കവർന്നത് 30 ലക്ഷം രൂപ. ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തിയാണ് 30 ലക്ഷം രൂപ കവർന്നത്. കേസിൽ യുവതി അടക്കം നാലുപേർ അറസ്റ്റിലായി. ബണ്ട്വാൾ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂർ അട്ടിക്കെരെയിലെ അസർ, മന്തൂർ അംബേദ്കർ ഭവനിലെ എം. നസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂർ പൊലീസ് അറിയിച്ചു. മുദ്‌നൂർ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുൾ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം…

Read More

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക്ക് പൊലീസിന്റെ പ്രത്യേക പരിശോധന

ബെംഗളൂരു: ട്രാഫിക് പോലീസ് നഗരത്തിൽ വാഹന പരിശോധന കർശനമാക്കുന്നു. ഇതിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചു. ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരത്തിൽ ഗതാഗത നിയമലംഘനം വർധിക്കാനുള്ള സാഹചര്യവും കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധന നടത്താനാണ് ബെംഗളൂരു ട്രാഫിക് പോലീസിന്റെ തീരുമാനം. നഗരത്തിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കും വ്യാപകമാണ്. തിങ്കളാഴ്ച മുതൽ വാഹനങ്ങളുടെ വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സിഗ്നലുകൾ ലംഘിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. പരിശോധനകൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്നതുപോലെ കർശനമല്ലാതിരുന്നതിനാൽ ഹെൽമെറ്റ് ധരിക്കുന്നതിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതിലും യാത്രക്കാർ അലംഭാവം…

Read More

മേക്കെദാട്ടുവിനോട് തമിഴ്‌നാടിന്റെ എതിർപ്പ് രാഷ്ട്രീയ സാഹസികത.

ബെംഗളൂരു: സംസ്ഥാനത്തെ ജലസേചന പദ്ധതിയായ മേക്കെദാട്ടുവിനോട് തമിഴ്‌നാടിന്റെ എതിർപ്പ് രാഷ്ട്രീയ സാഹസികത ആണെന്നും കർണാടക നിയമപരമായി പോരാടുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മേക്കെദാട്ടു പദ്ധതിയെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തമിഴ്നാട് മുഖ്യമന്ത്രി ശ്രി എം.കെ സ്റ്റാലിന് കത്തയച്ചിരുന്നു. മെകെഡാറ്റു പദ്ധതി ഇരു സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് കർണാടക നിലപാട്. മേക്കെദാട്ടു പദ്ധതി കർണാടകത്തിന്റെ പരിധിക്കുള്ളിൽ ഏറ്റെടുക്കുമെന്നും വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഒരു കുടിവെള്ള പദ്ധതിയാണെന്നും തമിഴ്‌നാടിന്റെ ജലത്തിന്റെ വിഹിതത്തെ…

Read More

കേന്ദ്രത്തോട് കൂടുതൽ കോവിഡ്-19 വാക്‌സിനുകൾ ആവശ്യപ്പെട്ട് സംസ്ഥാനം.

ബെംഗളൂരു : കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെ സന്ദർശിച്ച് കേന്ദ്രസർക്കാർ കൂടുതൽ കോവിഡ് -19 വാക്സിൻ ഡോസുകൾ സംസ്ഥാനത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടു. കർണാടക ഇതുവരെ 2.4 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്, ഇത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്നതാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. കെ സുധാകർ രണ്ടുദിവസത്തെ ഡൽഹി സന്ദർശനത്തിലാണ്. ഹർഷ വർധനെകൂടാതെ ഗജേന്ദ്ര സിംഗ് ഷെകാവത്ത്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരെ വിളിക്കുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട…

Read More

റാപ്പിഡോ നഗരത്തിൽ 100 വനിതാ ഓപ്പറേറ്റർമാരെ നിയമിക്കും.

ബെംഗളൂരു: വനിതാ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി 2022 അവസാനത്തോടെ 100 വനിതാ റൈഡറുകളെ ബെംഗളൂരുവിൽ നിയമിക്കുമെന്ന് പ്രമുഖ ബൈക്ക് ടാക്സി ഓപ്പറേറ്റർ റാപ്പിഡോ അറിയിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിയമവിരുദ്ധമാണോ അല്ലയോ എന്ന് വ്യക്തതയില്ലെങ്കിലും റാപ്പിഡോ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. നിയമപരമായ അവ്യക്തത കാരണം മറ്റ് ഓപ്പറേറ്റർമാർ അവരുടെ ബൈക്ക് ടാക്സി ഓപ്ഷനുകൾ നഗരത്തിൽ നൽകുന്നത് നിർത്തി. വാസ്തവത്തിൽ, പ്രമുഖ ടാക്സി അഗ്രിഗേറ്റർ ഓലയ്ക്ക് 2019 ൽ അനധികൃതമായി ബൈക്ക് ടാക്സി സർവീസ് നടത്തിയതിന് ആറ് മാസത്തെ സസ്പെൻഷൻ നോട്ടീസ് നൽകി. അന്നത്തെ മന്ത്രി…

Read More

കേടുവന്ന ഏതൊരു മൊബൈൽ ഫോണും ഞൊടിയിടയിൽ പരിഹരിക്കുന്ന മലയാളി വമ്പന്മാർ നഗരത്തിൽ ശ്രദ്ധ നേടുന്നു.

ബെംഗളൂരു: നമ്മളിൽ മൊബൈൽ ഉപയോഗിക്കാത്തവർ ആയി ആരും കാണില്ല. വിവിധ കമ്പനിയുടെ പല തരത്തിലുള്ള മൊബൈൽ ഫോണുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. സാധാരണയായി നമ്മുടെ മൊബൈലിനു എന്തെങ്കിലും കേടുപാടുകൾ വന്നാൽ നമ്മൾ അത് എന്തെങ്കിലും മൊബൈൽ സർവീസ് സെന്ററുകളിൽ കാണിക്കാനാണ് പതിവ്. എന്നാൽ സംഭവിച്ചതു കുറച്ചു വലിയ കേടുപാടുകൾ ആണെങ്കിൽ ഭൂരിഭാഗം ആൾക്കാരും കിട്ടുന്ന വിലക്ക് ആ ഫോൺ കൊടുത്തു പുതിയ ഫോൺ വാങ്ങാറാണല്ലോ പതിവ്. കാരണം ഈ ഫോൺ ശെരിയാക്കുന്ന പൈസയുടെ കൂടെ കുറച്ചു പൈസ കൂടെ ഇട്ടാൽ ഒരു പുതിയ ഫോൺ വാങ്ങാൻ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  3104 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4992 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.65 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4992 ആകെ ഡിസ്ചാര്‍ജ് : 2784030 ഇന്നത്തെ കേസുകള്‍ : 3104 ആകെ ആക്റ്റീവ് കേസുകള്‍ : 40016 ഇന്ന് കോവിഡ് മരണം : 92 ആകെ കോവിഡ് മരണം : 35526 ആകെ പോസിറ്റീവ് കേസുകള്‍ : 2859595 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us