ബെംഗളൂരു : ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ 36 പുതുമുഖങ്ങൾ അടക്കം 43 പേർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗസംഖ്യ 77 ആയി. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന, കർണാടകയിൽ നിന്നുള്ള പ്രഹ്ളാദ് ജോഷിയും നിർമലാ സീതാ രാമനും പുതിയ മന്ത്രിസഭയിൽ തുടരുന്നതോടൊപ്പം ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ, എ നാരായണസ്വാമി, ഭഗവന്ത് ഖുബേ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ചിക്കമംഗളൂരുവിൽ നിന്നുള്ള ലോകസഭാംഗമായ ശോഭ കരന്തലജെ കൃഷി, കർഷക ക്ഷേമ സഹമന്ത്രി ആയും, ബീദറിൽ…
Read MoreMonth: July 2021
നഗരത്തിലെ 3 ലക്ഷത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു
ബെംഗളൂരു: നഗരത്തിലെ 3 ലക്ഷത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവെപ്പ് നൽകുന്ന പദ്ധതി ആരംഭിച്ചു. ഇതിൽ 70 ശതമാനത്തിനെങ്കിലും ഇത്തവണ കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വാർഡുകൾ തോറും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടക്കുക. പ്രതിദിനം 800 നായകൾക്ക് കുത്തിവെപ്പെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനായി പ്രത്യേക വാഹനങ്ങളും കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രത്യേകം പരിശീലനംനേടിയ ജീവനക്കാരാണ് തെരുവുകൾതോറും കുത്തിവെപ്പെടുക്കാനെത്തുക. തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പെടുക്കുന്ന…
Read More64 കോടി മുതൽമുടക്കിൽ കെമ്പഗൗഡയുടെ പ്രതിമയുടെ പണികൾ പുരോഗമിക്കുന്നു; ഒപ്പം മറ്റു വികസന പ്രവർത്തനങ്ങളും
ബെംഗളൂരു : കെമ്പെഗൗഡ കാലഘട്ടത്തിലെ 46 പൈതൃക സ്ഥലങ്ങൾ വികസിപ്പിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നിർദ്ദേശിച്ചു. 2021-22 ൽ കിത്തൂരിലെ ചരിത്രപരമായ സ്ഥലങ്ങളുടെ വികസനത്തിനായി 10 കോടി രൂപയുടെ കർമപദ്ധതിക്ക് അദ്ദേഹം അംഗീകാരം നൽകി. അതുപോലെ തന്നെ, ജോലാസംഗമയിലെ ബസവ ഇന്റർനാഷണൽ മ്യൂസിയത്തിന്റെ പണി വേഗത്തിലാക്കാനും പൂർത്തിയാക്കാനും അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. ജൂലൈ 6 ചൊവ്വാഴ്ച യെദ്യൂരപ്പ അധ്യക്ഷനായ മൂന്ന് വ്യത്യസ്ത യോഗങ്ങൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 64 കോടി രൂപ ചെലവിൽ കെമ്പെഗൗഡയുടെ…
Read Moreനഗരത്തിലെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളും പ്രവർത്തനം മരവിപ്പിക്കുന്നു
ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗ വ്യാപന തോത് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ബൃഹത് ബെംഗളൂരു മഹാ നഗരപാലികയുടെ നിർദ്ദേശ പ്രകാരം നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഇരുപത്തിയെട്ട് കോവി ഡ് കെയർ സെന്ററുകളിൽ ഇരുപതും, അറുപത് അത്യാഹിതവിഭാഗത്തിൽ നാല്പത്തിനാല് എണ്ണവും പ്രവർത്തനം മരവിപ്പിക്കുന്നു. നഗരത്തിലെ വ്യാപന തോത് ഒരു ശതമാനത്തിലും താഴെ എത്തിയത് കണക്കിലെടുത്ത് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെങ്കിലും മൂന്നാം തരംഗ സാധ്യതകൾ മുന്നിൽ കണ്ട് സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി തന്നെ തുടരുമെന്നും ബി ബി എം പി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. വ്യാപന തോത് പരമാവധി ഉയർന്നു…
Read Moreസ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ബാധ്യത: സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു
ബെംഗളൂരു : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ആരോഗ്യ കർണാടകയുടെ നടത്തിപ്പിനായി രൂപീകരിച്ച സുവർണ്ണ ആരോഗ്യസുരക്ഷാ ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രികളിൽ 3,80,000-ത്തോളം രോഗികൾക്കാണ് കൊവിഡ്19 ചികിത്സകൾ നൽകിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ സർക്കാർ ഇതിലേക്കായി ചെലവഴിച്ചത് 311 കോടി രൂപയാണ്. എന്നാൽ 78,000-ത്തോളം രോഗികളുടെ ചികിത്സാചെലവുകൾ മാത്രമാണ് സർക്കാർ ഇതുവരെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുള്ളത് എന്നും ബാക്കിയുള്ളത് സർക്കാർ ബാധ്യതയായി തുടരുകയാണെന്നും സ്വകാര്യ ആശുപത്രികൾ പറയുന്നു. എന്നാൽ സുവർണ്ണ ആരോഗ്യ സേതു ട്രസ്റ്റ് ഡയറക്ടർ എൻ…
Read Moreകാളയെ അറുത്തുവെന്നാരോപിച്ച് രണ്ടുപേർക്കെതിരെ ആക്രമണം.
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ ഒരു കാളക്കുട്ടിയെ അറുത്തുവെന്നാരോപിച്ച് ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവരെ ആക്രമിച്ചത്. ജൂലൈ 3ന് ചിക്കമഗളൂരുവിലെ ബലേഹൊന്നാവൂർ പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. ബലേഹന്നവൂർ പോലീസ് രണ്ട് എഫ്.ഐ.ആർ ഫയൽ ചെയ്തു. ഈ വർഷം ആദ്യം പാസാക്കിയ പശു കശാപ്പ് നിയമപ്രകാരം ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ആക്രമിച്ച പ്രധാന പ്രതികളായ ഹരിഷ, സന്ദേശ, പ്രസന്ന, പ്രേമേഷ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 34 (പൊതുവായ ഉദ്ദേശ്യപ്രകാരം), 379 (മോഷണം),…
Read Moreരാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്ര മന്ത്രി.
ബെംഗളൂരു : കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും പുതിയ മന്ത്രിസഭയില്‍ ഉണ്ട്. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. പാർട്ടിയുടെ ദേശീയ വക്താവായ രാജീവ് ചന്ദ്രശേഖർ കർണാടകയെ പ്രതിനിധീകരിക്കുന്നു. പുതുച്ചേരിയിലെ ബിജെപി നേതാവായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശത്ത് എൻ.ഡി.എയുടെ സമീപകാല വിജയം സർക്കാരിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചു. മുമ്പ് കേരളത്തിലെയും എൻ.ഡി.എ വൈസ് ചെയർമാനായിരുന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ…
Read Moreടെസ്റ്റ് പോസിറ്റീവിറ്റി 1.64 % ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2743 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3081 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.64 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3081 ആകെ ഡിസ്ചാര്‍ജ് : 2787111 ഇന്നത്തെ കേസുകള്‍ : 2743 ആകെ ആക്റ്റീവ് കേസുകള്‍ : 39603 ഇന്ന് കോവിഡ് മരണം : 75 ആകെ കോവിഡ് മരണം : 35601 ആകെ പോസിറ്റീവ് കേസുകള്‍ : 2862338 ഇന്നത്തെ…
Read Moreകർണാടക എസ്.ആർ.ടി.സി കേരളത്തിലേക്കുള്ള ബസ്സ് സർവീസുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കോവിഡ്- 19 രണ്ടാം ഘട്ട ലോക്ക്ഡൗൺ കാരണം അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവച്ചിരുന്നു. ലോക്ക്ഡൗൺ ഇളവ് ചെയ്തതിനാൽ, കെ.എസ്.ആർ.ടി.സി ബെംഗളൂരു, മൈസൂരു, മംഗളൂരു, പുത്തൂർ, എന്നിവിടങ്ങളിൽ നിന്ന് 12-07-2021 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂറിൽ കൂടുതലല്ലാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ്- 19 വാക്‌സിൻ സ്വീകരിച്ച വാക്‌സിനഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്.…
Read Moreനഗരത്തിൽ 100 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ സി.എസ്ഫ.ആർ ഫണ്ടുകൾ പ്രകാരം സ്ഥാപിച്ച 100 കിടക്കകളുടെ വിപുലീകരിച്ച പീഡിയാട്രിക് ഐസിയു സജ്ജമായി. 1.32 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത പി ഐ സി യു സൗകര്യം ശിശുക്കൾക്കും കോവിഡ് -19 ബാധിച്ച കുട്ടികൾക്കും ജീവൻരക്ഷാ പരിചരണം നൽകും. പി.ഐ.സി.യു കട്ടിലുകൾ, ഓക്സിജൻ ഉള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, ഉയർന്ന ഫ്ലോ നാസൽ കാൻയുല മെഷീനുകൾ, മൾട്ടി-പാരാ മോണിറ്ററുകൾ എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങളും ഈ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗം കുട്ടികളുടെ…
Read More