ബെംഗളൂരു : രാജ്യത്ത് ആകമാനം നടത്തിയ വാക്സിൻ അഭിയാനിൽ ഒരേ ദിവസം 80 ലക്ഷത്തോളം ഡോസ് വാക്സിനുകൾ കുത്തിവച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെ ഉള്ള കണക്കാണ് ഇത്. അതേ സമയം ഇന്നത്തെ വാക്സിൻ ഡ്രൈവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ കുത്തിവച്ച സംസ്ഥാനങ്ങളിൽ രണ്ടാമതായി കർണാടക. ഇന്ന് വൈകുന്നേരം 7 മണി വരെ ഉള്ള കണക്ക് പ്രകാരം 10.36 ലക്ഷം ഡോസുകൾ ആണ് കുത്തിവച്ചത്. 14.71 ലക്ഷവുമായി മധ്യപ്രദേശ് ആണ് ഒന്നാം സ്ഥാനത്ത് 6.5 ലക്ഷവുമായി ഉത്തർ പ്രദേശ് മൂന്നാം സ്ഥാനത്തും.…
Read MoreMonth: June 2021
ബെംഗളൂരു ഗ്രാമ ജില്ല അടക്കം 6 ജില്ലകളിൽ കൂടി ലോക്ക്ഡൗൺ ഇളവ്.
ബെംഗളൂരു: ബെംഗളൂരു ഗ്രാമന്തര (റൂറൽ) ജില്ല അടക്കം 6 ജില്ലകളിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. ശിവമൊഗ്ഗ, ബെളളാരി, ചിത്രദുർഗ, വിജയപുര, ഉഡുപ്പി എന്നീ ജില്ലകളിലും കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇതോടു കൂടി അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 22 ആയി, മുൻപ് ബെംഗളൂരു നഗര ജില്ല അടക്കം 16 ഇടങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. ഈ ജില്ലകളിൽ ഇനി രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ കടകൾ തുറക്കാം.50% യാത്രക്കാരുമായി ബസ് യാത്രകൾ അനുവദിക്കും. ജുലൈ 5 വരെയാണ് ഈ ഇളവുകൾ. In…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4867 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8404 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.25%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8404 ആകെ ഡിസ്ചാര്‍ജ് : 2654139 ഇന്നത്തെ കേസുകള്‍ : 4867 ആകെ ആക്റ്റീവ് കേസുകള്‍ : 123134 ഇന്ന് കോവിഡ് മരണം : 142 ആകെ കോവിഡ് മരണം : 34025 ആകെ പോസിറ്റീവ് കേസുകള്‍ : 2811320 ഇന്നത്തെ പരിശോധനകൾ…
Read Moreകോവിഡ് ആശുപത്രി നിർമ്മിച്ചത് വെറും 20 ദിവസം കൊണ്ട് !
ബെംഗളൂരു: വെറും 20 ദിവസം കൊണ്ട് ഒരു കോവിഡ് ആശുപത്രി നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ മേഖലയിൽ കോവിഡ് ആശുപത്രികൾ ഇല്ലാത്ത യെലഹങ്കയിലാണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങൾ പണിതത്. കർണാടക പവർ കോർപറേഷൻ്റെ ഭൂമിയിൽ ആണ് സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്‌കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി. മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആണ് കോവിഡ് ആശുപത്രി പണിതത്. ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്‌ടേഴ്‌സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്.…
Read Moreതണൽ സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.
ബെംഗളൂരു: പൊതുസമൂഹത്തിൽ മുഖ്യധാരയിലുള്ളവർ പോലും കോവിഡ് വാക്‌സിൻ ലഭിക്കാൻ പ്രയാസമനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ, നിർധനരും നിരാലംബരുമായ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ കോവിഡ് കുത്തിവെപ്പിന് അവസരം ഒരുക്കി കൊണ്ടു തണൽ ബെംഗളൂരു മാതൃകയായി. തണൽ ബാംഗ്ലൂർ – ബീജിംഗ് ബൈറ്റ്സ്, കരോൾ ഫൗണ്ടേഷൻ, മേഴ്‌സി മിഷൻ എന്നി സന്നദ്ധ സംഘടനകൾക്കൊപ്പം സംയുക്തമായി വൈറ്റെഫിൽഡ് നെക്സസ് ശാന്തിനികേതൻ ഫോറം മാളിൽ നടത്തിയ ക്യാമ്പിൽ 840 പേർക്കു കോവിഷീൽഡ് വാക്‌സിൻ സൗജന്യമായി നൽകി. ഇതിൽ ഭൂരിഭാഗവും നിർധനരായിരുന്നു. നാരായണ ഹെൽത്ത് ഗ്രൂപ്പാണ് ഈ മെഗാ ക്യാമ്പിനുള്ള വാക്‌സിനും…
Read Moreഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് ആർടിഒ ഉദ്യോഗസ്ഥർ
ബെംഗളൂരു: ഇന്നുമുതൽ അനുവദിച്ചിരിക്കുന്ന കൂടുതൽ ഇളവുകളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ, സർക്കാർ -ഇതര സ്ഥാപനങ്ങൾ പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നു. കഴിഞ്ഞ രണ്ടു മാസക്കാലമായി പൂർണമായി അടഞ്ഞു കിടന്നിരുന്ന സ്ഥാപനങ്ങൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങും. പുതിയതായി ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെയും പുതുക്കുന്നവരുടെയും ഒരു കുത്തൊഴുക്ക് തന്നെ ആർടിഒ ഓഫീസുകൾ പ്രതീക്ഷിക്കുന്നു. ഏകദേശം 70,000 ത്തോളം അപേക്ഷകരാണ് സാധാരണ മാസങ്ങളിൽ ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിക്കുക എങ്കിൽ രണ്ടുമാസത്തെ പൂർണമായി അടച്ചിടലിന് ശേഷം ആർ ടി ഓ ഓഫീസുകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുമ്പോൾ ഏകദേശം…
Read Moreമൂന്നാം തരംഗം 2 ലക്ഷത്തോളം കുട്ടികളെ ബാധിച്ചേക്കാം; കൂടുതൽ ബാധിക്കുന്നത് ബെംഗളൂരുവിനെ.
ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം ഒന്നര ലക്ഷം മുതൽ 2 ലക്ഷം വരെ കുട്ടികളെ ബാധിച്ചേക്കാം എന്ന പ്രത്യേക ദൗത്യസേനയുടെ ഉത്തരവ് സർക്കാറിന് ലഭിച്ചു. നാരായണ ഹെൽത്ത് ചെയർമാൻ ഡോ: ദേവി ഷെട്ടിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക ദൗത്യസേന മുഖ്യമന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. 3000 ശിശുരോഗ വിദഗ്ധരെ എങ്കിലും അധികമായി സജ്ജമാക്കണം എന്ന് മാത്രമല്ല പീഡിയാട്രിക് ഐ.സി.യു. ഇല്ലാത്ത കൊപ്പാൾ, ഹാവേരി ജില്ലകളിൽ ദ്രുതഗതിയിൽ സജ്ജീകരിക്കണം. സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള 2.3 കോടി കുട്ടികൾ ആണ് ഉള്ളത് ആദ്യ…
Read Moreഏപ്രിലിലെ ബി.എം.ടി.സി.പാസുകൾ ഇപ്പോൾ ഉപയോഗിക്കാം; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണിന് ശേഷം ഇന്ന് മുതൽ ബി.എം.ടി.സി സർവീസുകൾ നഗരത്തിൽ പുനരാരംഭിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ എടുത്ത പാസുകൾ കൊണ്ട് ജൂലൈ 8 വരെ യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ബി.എം.ടി.സി മാനേജ്മെൻ്റ് പുറത്തിറക്കി. ഏപ്രിൽ 7 മുതൽ 21 വരെ നഗരത്തിലെ ബി.എം.ടി.സി ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലായിരുന്നു, തുടർന്ന് 27 ന് സംസ്ഥാനത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ സർവ്വീസുകൾ നിർത്തിവക്കുകയായിരുന്നു. ഇന്ന് 2000 ഓളം ബസുകൾ നിരത്തിലിറക്കുമെന്നാണ് കോർപറേഷൻ അറിയിക്കുന്നത്.
Read More250 ടൺ മാമ്പഴവുമായി കോലാറിൽ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് കിസാൻ ട്രെയിൻ.
ബെംഗളൂരു : രാജ്യ തലസ്ഥാനത്തേക്ക് 250 ടൺ മാങ്ങയുമായി കിസാൻ തീവണ്ടി യാത്ര തിരിച്ചു. റോഡ് മാർഗ്ഗമുള്ള ചരക്കു കൂലിയുടെ പകുതി മാത്രമേ കിസാൻ ട്രെയിനിൽ റെയിൽവേ ഈടാക്കുന്നുള്ളൂ. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആദ്യത്തെ കിസാൻ ട്രെയിൻ ആണ് ഇത്, മറ്റ് മേഖലാ റെയിൽവേ ഡിവിഷനുകൾ കഴിഞ്ഞ വർഷം ദക്ഷിണേന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നു. ചിന്താമണിയിലെ ദൊഡ്ഡ നാട്ട സ്റ്റേഷനിൽ നിന്ന് ഡൽഹി ആദർശ് നഗർ സ്റ്റേഷനുകളിലേക്കാണ് തീവണ്ടി യാത്ര തിരിച്ചത്. എസ്.മുനിസ്വാമി എം പി., എം കൃഷ്ണ റെഡ്ഡി എം എൽ എ എന്നിവർ…
Read Moreനാളെ മുതൽ 2000 ബി.എം.ടി.സി ബസുകൾ സർവ്വീസ് നടത്തും.
ബെംഗളൂരു : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു എങ്കിലും സാധാരണക്കാർക്ക് ആശ്വാസമായി നാളെ മുതൽ മെട്രോയും ബി.എം.ടി.സിയും പ്രവർത്തിച്ചു തുടങ്ങും. ആദ്യഘട്ടത്തിലെ ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഓട്ടോ റിക്ഷകളും ടാക്സികളും 2 യാത്രക്കാരെ മാത്രം വച്ച് സർവ്വീസ് നടത്തിത്തുടങ്ങിയെങ്കിലും ബസ് സർവ്വീസ് അനുവദിച്ചിരുന്നില്ല. 2000 ബി.എം.ടി.സി ബസുകൾ നാളെ നിരത്തിലിറങ്ങുമെന്ന് കോർപറേഷൻ അറിയിച്ചു. 90% ജീവനക്കാരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു,5-8% ജീവനക്കാർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന് ബി.എം.ടി.സി.ഡയറക്ടർ സി.ശിഖ അറിയിച്ചു. ജോലിക്ക് ഹാജരാകുന്നതിന് മുൻപേ ജീവനക്കാർക്ക്…
Read More