ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് ആർടിഒ ഉദ്യോഗസ്ഥർ

ബെംഗളൂരു: ഇന്നുമുതൽ അനുവദിച്ചിരിക്കുന്ന കൂടുതൽ ഇളവുകളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ, സർക്കാർ -ഇതര സ്ഥാപനങ്ങൾ പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നു.

കഴിഞ്ഞ രണ്ടു മാസക്കാലമായി പൂർണമായി അടഞ്ഞു കിടന്നിരുന്ന സ്ഥാപനങ്ങൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങും.

പുതിയതായി ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരുടെയും പുതുക്കുന്നവരുടെയും ഒരു കുത്തൊഴുക്ക് തന്നെ ആർടിഒ ഓഫീസുകൾ പ്രതീക്ഷിക്കുന്നു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഏകദേശം 70,000 ത്തോളം അപേക്ഷകരാണ് സാധാരണ മാസങ്ങളിൽ ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിക്കുക എങ്കിൽ രണ്ടുമാസത്തെ പൂർണമായി അടച്ചിടലിന് ശേഷം ആർ ടി ഓ ഓഫീസുകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുമ്പോൾ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം അപേക്ഷകരെ ആണ് പ്രതീക്ഷിക്കുന്നത്.

ഇത് സംബന്ധിച്ച് സർക്കാറിന്റെ കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്നുവെന്നും ഓൺലൈൻ അപേക്ഷാസമർപ്പണത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും ഗതാഗത വിഭാഗം അഡീഷണൽ കമ്മീഷണർ നരേന്ദ്ര ഹോൾകാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts