ബെംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും വ്യാപകമായി ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിൽക്കുന്നു. കോവിഡ് വ്യാപനം തുടങ്ങിയശേഷം ഗുണനിലവാരമില്ലാത്ത 595 ഇനം മരുന്നുകൾ പിടിച്ചെടുത്തെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് (ഡി.സി.ഡി.) വെളിപ്പെടുത്തി. ഗുണനിലവാമില്ലാത്ത മരുന്നുകളിൽ പനിയ്ക്കുള്ള മരുന്നുകൾ മുതൽ പ്രമേഹത്തിനുള്ള മരുന്നുകൾ വരെയുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരുന്നുകൾ വിൽക്കുന്നത്. വലിയ ലാഭം ലഭിക്കുന്നതിനാൽ മെഡിക്കൽ സ്റ്റോറുകൾ വ്യാപകമായി ഇത്തരം മരുന്നുകൾ വിറ്റഴിക്കുന്ന പ്രവണതയുണ്ട്. ഇത്തരം മരുന്നുകൾ ഉത്പാദിപ്പിക്കുന്ന നാലു കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ഒട്ടേെറ മെഡിക്കൽ സ്റ്റോറുകൾക്ക് ഡി.സി.ഡി. ഇതുമായി…
Read MoreMonth: June 2021
സംസ്ഥാനത്ത് ജനജീവിതം ഘട്ടംഘട്ടമായി സാധാരണനിലയിലേക്ക്-നഗര ജില്ല ഉൾപ്പെടെ19 ജില്ലകളിൽ ഇന്നു മുതൽ ഇളവുകൾ.
ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ എട്ടാഴ്ച കാലമായി പൂർണമായും അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ജനജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു മുന്നോടിയായി ഇന്ന് മുതൽ സംസ്ഥാനത്തെ 19 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 വ്യാപനം പൂർണ്ണ വരുതിയിൽ ആകാത്ത 11 ജില്ലകളിൽ അടച്ചിടൽ തുടരും. നഗരത്തിലെ ഗതാഗതത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നേരിയ വർദ്ധനവ് കാണുന്നുണ്ടെങ്കിലും ഇന്നുമുതൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് 50% ഹാജർ നിലയിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ വാഹനങ്ങൾ നിരത്തുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര വ്യവസായ…
Read Moreശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ പുറത്ത്; വിവാദം!
ബെംഗളൂരു : നിർദ്ദിഷ്ട ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വിവാദവും പുകയുന്നു. താമരയുടെ ആകൃതിയിലുള്ള കെട്ടിടമാണ് വിമാനത്താവള ടെർമിനലിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവുമായി സാമ്യമുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ശിക്കാരി പുരയോട് ചേർന്നുള്ള സോഗന ഗ്രാമത്തിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന് 384 കോടി രൂപ ചെലവ് വരും, അടുത്ത വർഷം ജൂണോടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് യെദിയൂരപ്പ അറിയിച്ചു.
Read Moreസംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്തും: മുഖ്യമന്ത്രി.
ബെംഗളൂരു : ബംഗ്ലാദേശ് ,പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തി സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുെമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കി. ഇത്തരം ആളുകളെ കണ്ടത്തി പട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ നിരവധി അന്യരാജ്യക്കാർ ഉണ്ടന്ന് പോലീസ് സംശയിക്കുന്നു. ഇത്തരക്കാരുടെ സഹായത്തോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി മുൻപ് എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചതോടെയാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഭട്കലിൽ നിന്ന് പാക്കിസ്ഥാൻ പൗരത്വമുള്ള സത്രീയെ അറസ്റ്റ് ചെയ്തതോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന്…
Read Moreറോഡപകടത്തിൽ കന്നഡ സിനിമാ നടൻ സഞ്ചാരി വിജയിന് ഗുരുതര പരിക്ക്.
ബെംഗളൂരു : കന്നഡ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയിന് റോഡപകടത്തിൽ ഗുരുതര പരിക്കേറ്റു.വിജയിൻ്റെ സഹോദരൻ അറിയിച്ചതാണ് ഇക്കാര്യം. ശനിയാഴ്ച നഗരത്തിൽ ബൈക്ക് തെന്നി വീണ് അപകടത്തിൽ പെടുകയായിരുന്നു വിജയ്. തലക്ക് പരിക്ക് പറ്റിയതിനാൽ ഇപ്പോൾ കോമയിലാണ് തലയുടെ ഉള്ളിൽ രക്ത ശ്രാവമുണ്ട്, 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പറഞ്ഞതായി വിജയൻ്റെ സഹോദരൻ സിദ്ദേഷ് കുമാർ അറിയിച്ചു. “നാനു അവനല്ല, അവളു” എന്ന ചലച്ചിത്രത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് സഞ്ചാരി വിജയിന് ലഭിച്ചിരുന്നു.
Read Moreപ്രതിദിന കോവിഡ് 8000 ന് താഴേക്ക്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18648 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 6.02 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18648 ആകെ ഡിസ്ചാര്‍ജ് : 2551365 ഇന്നത്തെ കേസുകള്‍ : 7810 ആകെ ആക്റ്റീവ് കേസുകള്‍ : 180835 ഇന്ന് കോവിഡ് മരണം : 125 ആകെ കോവിഡ് മരണം : 32913 ആകെ പോസിറ്റീവ് കേസുകള്‍ : 2765134 ഇന്നത്തെ പരിശോധനകൾ…
Read Moreഅച്ഛന്റെ ആരോഗ്യം വഷളായി; ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം
ബെംഗളൂരു: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛന്റെ ആരോഗ്യം വഷളാവുന്നു എന്നറിഞ്ഞതോടെ ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നതിനിടെയാണ് യുവാവിന്റെ പ്രകോപനം. ബന്നിര്‍ഗട്ടയിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച അച്ഛന്‍ ഇതില്‍ നിന്ന് മുക്തി നേടിയിരുന്നു. എന്നാല്‍ കോവിഡാനന്തരം ന്യൂമോണിയ പിടിപെട്ടു. ന്യൂമോണിയ കലശലായതോടെ, രോഗിയുടെ ആരോഗ്യനില വഷളായി. ഇതിന് പിന്നാലെയാണ് മകന്‍ ജഗദീഷ് കുമാര്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ചതെന്ന് പരാതിയില്‍…
Read Moreഅതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ
ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദും സംഘവുമാണ് സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷന്റെ പിടിയിലായത്. രണ്ട് ചൈനീസ് പൗരൻമാരും രണ്ടു ടിബറ്റുകാരും പിടിയിലായിട്ടുണ്ട്. ഡൽഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചൈനയിൽനിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചത്. അനസ് അഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ചൈനയിൽ വിദ്യാഭ്യാസം നേടിയ അനസ് വിവാഹംചെയ്തതും ചൈനക്കാരിയെയാണ്. ചൈനയിലെ ഹവാല ഇടപാടുകാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി. അനസ് അഹമ്മദിന്റെ നേതൃത്വത്തിൽ…
Read Moreകോവിഡ് മഹാമാരിയിൽ മരണപ്പെട്ടത് 42 കുട്ടികളുടെ മാതാപിതാക്കൾ
ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ സർവേ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലം 42 കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. ഇതിൽ ഏഴു വയസ്സിനു താഴെയുള്ള അഞ്ച് കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായത്. ബാക്കിയുള്ളവർ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കൂടാതെ 811 കുട്ടികൾക്ക് അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടമായി. ആരും നോക്കാനില്ലാത്ത കുട്ടികളെ റെസിഡൻറ്‌ഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ച് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് സൗജന്യ…
Read Moreവൈദ്യുതി നിരക്ക് വർദ്ധനക്ക് പിന്നാലെ ബസ് ചാർജ്ജും ?
ബെംഗളൂരു : ടിക്കറ്റ് നിരക്കിൽ 10-15 % ഉയർത്തണം എന്ന ശുപാർശ സർക്കാറിന് സമർപ്പിച്ച് കർണാടക ആർ.ടി.സി. ഈ ലോക്ക് ഡൗണിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ 4 കമ്പനികൾക്കും കൂടി 560 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. 1.15 ലക്ഷം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ 300 കോടിയെങ്കിലും വേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി.എംഡി ശിവയോഗി സി.കലസാദ് അറിയിച്ചു. കോവിഡ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കില്ല എന്നാണ് മുൻപ് ബി.എം.ടി.സി 18-20% നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട സമയത്തെ ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ പ്രതികരണം. പുതിയ…
Read More