അതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ

ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദും സംഘവുമാണ് സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷന്റെ പിടിയിലായത്.

രണ്ട് ചൈനീസ് പൗരൻമാരും രണ്ടു ടിബറ്റുകാരും പിടിയിലായിട്ടുണ്ട്. ഡൽഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചൈനയിൽനിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചത്. അനസ് അഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

ചൈനയിൽ വിദ്യാഭ്യാസം നേടിയ അനസ് വിവാഹംചെയ്തതും ചൈനക്കാരിയെയാണ്. ചൈനയിലെ ഹവാല ഇടപാടുകാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

അനസ് അഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റമ്മി ആപ്ലിക്കേഷനുകൾ നിക്ഷേപം സ്വീകരിക്കുന്നതിനുവേണ്ടി പവർ ബാങ്ക് ആപ്ലിക്കേഷൻ, സൺ ഫാക്ടറി ആപ്ലിക്കേഷൻ തുടങ്ങിയവയായി മാറ്റുകയായിരുന്നു. ബുൾ ഫിഞ്ച് ടെക്നോളജീസ്, എച്ച് ആൻഡ് എസ് വെഞ്ചേർസ്, ക്ലിഫോർഡ് വെഞ്ചേർസ് എന്നീ പേരുകളിൽ കടലാസ് കമ്പനികൾ നടത്തിയായിരുന്നു തട്ടിപ്പ്.

അന്വേഷണത്തിൽ 290 കോടി രൂപ അനസ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി പോലീസ് കണ്ടെത്തി. കൂടുതൽ ലാഭവിഹിതവും പലിശയും വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചതിനുശേഷം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മറ്റു വെബ്സൈറ്റുകളിൽ നിന്നും ആപ്പുകൾ നീക്കംചെയ്ത് പണവുമായി മുങ്ങുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

കടലാസ് കമ്പനികളുടെ ഡയറക്ടർമാരായി പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്. സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷൻ എസ്.പി. എം.ഡി. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അക്കൗണ്ടിലുള്ള പണത്തിന്റെ നല്ലൊരു ശതമാനവും മരവിപ്പിക്കാൻ സൈബർ ക്രൈം ഡിവിഷന് സാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts