ബെംഗളൂരു : മറ്റൊരു സ്ഥാപനത്തിൻ്റെ ഭാഗമല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ഔട്ട് ലെറ്റുകൾക്ക് മാത്രമായിരുന്നു ഇതുവരെ മദ്യം പാർസലായി നൽകാൻ അനുമതി ഉണ്ടായിരുന്നത്, ആ അനുമതി ബാറുകൾക്കും ക്ലബ്ബുകൾക്കും കൂടി നൽകി പുതിയ ഉത്തരവ് പുറത്തിറങ്ങി. നഗരത്തിലെ ബാറുകളിൽ നിന്നും ക്ലബുകളിൽ നിന്നും ആവശ്യക്കാർക്ക് മദ്യം പർസലായി വാങ്ങാം എന്നാൽ ഇരുന്ന് മദ്യപിക്കുന്നതടക്കുള്ള മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ മദ്യം ലഭ്യമാകും.
Read MoreMonth: June 2021
എറണാകുളം ഇൻ്റർസിറ്റി, മൈസൂരു-ബെംഗളൂരു-കൊച്ചുവേളി തീവണ്ടികൾ നാളെ മുതൽ.
ബെംഗളൂരു: കോവിഡ് ലോക്ക്ഡൗൺ കാരണം മാസങ്ങളായി നിർത്തിവച്ചിരുന്ന മൈസൂരു- ബെംഗളൂരു-കൊച്ചുവേളി (06315-16), ബെംഗളൂരു-എറണാകുളം (02677-78) തീവണ്ടി നാളെ മുതൽ സർവ്വീസ് ആരംഭിക്കും. ഉച്ചക്ക് 12.50 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി മണ്ഡ്യ, രാമനഗര, കെങ്കേരി, ബെംഗളൂരു സിറ്റി, കൻ്റോൺമെൻ്റ്, കെ.ആർ.പുരം, വൈറ്റ് ഫീൽഡ്, ബംഗാരപ്പേട്ട് എന്നിവിടങ്ങളിൽ നിർത്തും. രാവിലെ 6.10 ന് സിറ്റിയിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ഇൻ്റർ സിറ്റിക്ക് കൻ്റോൺമെൻ്റ്, കർമലാറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. ഇതോടെ നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളുടെ എണ്ണം 4 ആയി. കന്യാകുമാരി എക്സ്പ്രസ്…
Read Moreഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ബെംഗളൂരു: സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയവും രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനും ചേർന്ന് കോവിഡ് മൂലം ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 150 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇടവക വികാരി ഫാ.ബിബിൻ അഞ്ചെമ്പിലിന്റെയും കോവിഡ് സമിതിയുടെയും നേതൃത്വത്തിൽ ഇടവകാംഗങ്ങളിൽ നിന്ന് സംഭാവനയായി സംഭരിച്ചാണ് ഭക്ഷ്യധാന്യങ്ങൾ കിറ്റുകൾ വിതരണം ചെയ്തത്. രാജരാജേശ്വരി നഗർ പോലീസ് ഇൻസ്പെക്ടർ ശിവണ്ണ എം, സബ് ഇൻസ്പെക്ടർ മധു ടി എസ്,സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ കുമാർ, ജോൺസൺ കെ ജെ, ഷിബു പി സി, മൈക്കൽ…
Read Moreസംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5041;ടെസ്റ്റ് പോസിറ്റിവിറ്റി 4% ന് താഴെ;നഗര ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5041 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14785 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.80 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14785 ആകെ ഡിസ്ചാര്‍ജ് : 2581559 ഇന്നത്തെ കേസുകള്‍ : 5041 ആകെ ആക്റ്റീവ് കേസുകള്‍ : 162282 ഇന്ന് കോവിഡ് മരണം : 115 ആകെ കോവിഡ് മരണം : 33148 ആകെ പോസിറ്റീവ് കേസുകള്‍ : 2777010 ഇന്നത്തെ പരിശോധനകൾ…
Read Moreറെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു
ബെംഗളൂരു: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ കൂടുതൽ പേർ നഗരത്തിലേക്ക് മടങ്ങിയെത്തുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും തീവണ്ടിയിൽ നഗരത്തിലേക്ക് വരുന്നവരെ ബി.ബി.എം.പി. റെയ്ൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. നഗരത്തിൽ മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ ഉൾപ്പടെ പ്രധാന സ്റ്റേഷനുകളിൽ ഇവിടെ വന്നിറങ്ങുന്നവർക്ക് കോവിഡ് പരിശോധന ആരംഭിച്ചു. റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. റയിൽവേ സ്റ്റേഷനുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇളവ്…
Read Moreകേരളത്തിൽനിന്ന് വന്ന വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടി; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
ബെംഗളൂരു: നാട്ടിൽ നിന്ന് ഹുബ്ലി വിമാനത്താവളത്തിൽ എത്തി ലാന്‍ഡിങ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാതൊരുവിധ പരിക്കുകളുമില്ലാതെ ജീവനക്കാരും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-7979 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ക്കും തന്നെ ഒരുവിധത്തിലുമുള്ള പരിക്കുകളില്ല. അപകടത്തിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി റണ്‍വേ താത്കാലികമായി അടച്ചിട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച രാത്രി 8.03നാണ് വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ നിശ്ചയിച്ചിരുന്നത്. രണ്ടാമത്തെ തവണ…
Read Moreസഞ്ചാരി വിജയ്യുടെ അപകടത്തെക്കുറിച്ച് പോലീസ് പറയുന്നത്
ബെംഗളൂരു: സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി കന്നട സിനിമയിലെ അതുല്യ പ്രതിഭയായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അപകടം നടക്കുമ്പോൾ സഞ്ചാരി വിജയും നവീനും ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ജെ.പി. നഗർ സെവൻത് ഫേസിൽവെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. ഹെൽമറ്റ് വയ്ക്കാഞ്ഞതിനാൽ അത് തലയ്ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടി. ഹെൽമറ്റു ധരിച്ചിരുന്നുവെങ്കിൽ നിസ്സാര പരിക്കുകളോടെ നടൻ അപകടത്തെ അതിജീവിക്കുമായിരുന്നുവെന്ന് പോലീസ്…
Read Moreസെക്സ് റാക്കറ്റില്‍ അകപ്പെട്ട പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
ബെംഗളൂരു: ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നത്. ഇതിൽ അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജില്‍നിന്നാണ് പൊലീസിന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അഞ്ഞൂറിലേറെ പെണ്‍കുട്ടികളെ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലേക്കു മാത്രം ഇവര്‍ കടത്തിയിട്ടുണ്ട്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്. റാഫിഖ് അശ്‌റഫുള്‍ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ…
Read Moreഅഭിനയരംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
ബെംഗളൂരു: മകന് അഭിനയരംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ധരിപ്പിച്ച് പ്രമുഖ ഐ.ടി. കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനിയർമാരായ ദമ്പതിമാരെ പറ്റിച്ച് തട്ടിയെടുത്തത് 16.7 ലക്ഷം രൂപ. വൈറ്റ്ഫീൽഡ് സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്. മോഡലിങ് ഏജൻസി നടത്തുകയാണെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ചവരാണ് ഒരുവർഷത്തിനിടെ പലതവണയായി പണം തട്ടിയെടുത്തത്. തങ്ങൾ മോഡലിങ് എജൻസി നടത്തുകയാണെന്നും മകന് അവസരമൊരുക്കാമെന്നും അറിയിച്ച് കഴിഞ്ഞവർഷം നവംബറിലാണ് അപൂർവ അശ്വിൻ, ജാനിസ് എന്നീ പേരുകളിൽ പരിചയപ്പെടുത്തിയവർ ദമ്പതിമാരെ വിളിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങൾ കണ്ടെന്നും അഭിനയരംഗത്ത് മികച്ച സാധ്യതകളുണ്ടെന്നും ഇവർ ദമ്പതിമാരെ ധരിപ്പിച്ചിരുന്നു. മകനെ ഒരു…
Read Moreറോഡുകളിൽ മുൻപത്തെപോലെ വാഹനങ്ങളുടെ വൻ തിരക്ക്
ബെംഗളൂരു: നഗരത്തിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്ക്. ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സർവീസ് നടത്താൻ അനുമതിലഭിച്ചത് റോഡുകളിൽ വീണ്ടും ഗതഗാതഗക്കുരുക്കിനിടയാക്കുന്നു. ഫ്രീഡം പാർക്ക്, ശേഷാദ്രിപുരം, മല്ലേശ്വരം, ടൗൺ ഹാൾ, റിച്ച്മണ്ട് റോഡ്, കെംപെഗൗഡ റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ബൊമ്മനഹള്ളി, സിൽക്ക് ബോർഡ് ജങ്ഷനിലും പഴയപോലെ ഗതാഗതക്കുരുക്ക് വീണ്ടും കാണാം. ബസ്, മെട്രോ ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ ആളുകൾ കൂടുതലായും ടാക്സികളും ഓട്ടോറിക്ഷകളുമാണ് ആശ്രയിക്കുന്നത്. ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ഇത്രയധികം തിരക്കുണ്ടാകുന്നത് വീണ്ടും കോവിഡ് വ്യാപനത്തിന്…
Read More