സഞ്ചാരി വിജയ്യുടെ അപകടത്തെക്കുറിച്ച് പോലീസ് പറയുന്നത്

ബെംഗളൂരു: സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി കന്നട സിനിമയിലെ അതുല്യ പ്രതിഭയായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അപകടം നടക്കുമ്പോൾ സഞ്ചാരി വിജയും നവീനും ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

ജെ.പി. നഗർ സെവൻത് ഫേസിൽവെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്.

ഹെൽമറ്റ് വയ്ക്കാഞ്ഞതിനാൽ
അത് തലയ്ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടി. ഹെൽമറ്റു ധരിച്ചിരുന്നുവെങ്കിൽ നിസ്സാര പരിക്കുകളോടെ നടൻ അപകടത്തെ അതിജീവിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീൻ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.

തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാൽ നില ഗുരുതരമായി. തിങ്കളാഴ്ച വൈകീട്ടാണ് മസ്തിഷ്കമരണം സംഭവിച്ചത്. വിജയ്യുടെ അവയവങ്ങൾ ദാനംചെയ്യുന്നതിനുള്ള നടപടികൾ ബന്ധുക്കൾ വഴി സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകനായിരുന്നു സഞ്ചാരി വിജയ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വേഷങ്ങൾ അനായാസമായി കൈകാര്യംചെയ്യുന്നത് താൻ കൊതിയോടെ ആസ്വദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്ത്, പ്രബുദ്ധരായ മലയാളിപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റണമെന്നായിരുന്നു ആഗ്രഹമെന്ന് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us