ബെംഗളൂരു : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു എങ്കിലും സാധാരണക്കാർക്ക് ആശ്വാസമായി നാളെ മുതൽ മെട്രോയും ബി.എം.ടി.സിയും പ്രവർത്തിച്ചു തുടങ്ങും.
ആദ്യഘട്ടത്തിലെ ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഓട്ടോ റിക്ഷകളും ടാക്സികളും 2 യാത്രക്കാരെ മാത്രം വച്ച് സർവ്വീസ് നടത്തിത്തുടങ്ങിയെങ്കിലും ബസ് സർവ്വീസ് അനുവദിച്ചിരുന്നില്ല.
2000 ബി.എം.ടി.സി ബസുകൾ നാളെ നിരത്തിലിറങ്ങുമെന്ന് കോർപറേഷൻ അറിയിച്ചു.
90% ജീവനക്കാരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു,5-8% ജീവനക്കാർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന് ബി.എം.ടി.സി.ഡയറക്ടർ സി.ശിഖ അറിയിച്ചു.
ജോലിക്ക് ഹാജരാകുന്നതിന് മുൻപേ ജീവനക്കാർക്ക് കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മുഖാവരണം ധരിച്ചവരെ മാത്രമേ ബസിൽ കയറാൻ അനുവദിക്കുകയുള്ളൂ.
ഏപ്രിൽ 7 മുതൽ 21 വരെ നടന്ന അനിശ്ചിതകാല സമരം നിർത്തിയതിന് ശേഷം ഏകദേശം ഒരാഴ്ചക്ക് ശേഷമാണ് ബസ് സർവീസുകൾ നിർത്തിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.