ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും,
ലോക്ക് ഡൗണിന്റെ ഭാഗമായി അനേകർ ദുരിതം അനുഭവിക്കും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ പി സി യുടെ കെ ആർ പുരം ടീം.
രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേർക്ക് കേംബ്രിഡ്ജ് എഡുക്കേഷൻ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ ശ്രീ. ഡി. കെ. മോഹൻ ബാബു ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി കെ ആർ പുരം നിയോജക മണ്ഡലത്തിലെ ഒൻപത് വാർഡുകളിലെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതായിരിക്കും എന്ന് കെ അർ പുരം കെ പി സി യുടെ ഭാരവാഹികളായ ശ്രീ ജിജു ജോസ് (പ്രസിഡന്റ്), ശ്രീ സുഭാഷ് കുമാർ, ശ്രീ ബിനു ചുന്നകര (ജനറൽ സെക്രെട്ടറിമാർ) അറിയിച്ചു.
ചടങ്ങിൽ ശ്രീ വിനു തോമസ്, ശ്രീ സുമോജ് മാത്യു, ശ്രീ. സുമേഷ് എബ്രഹാം, ശ്രീ. ആനന്ദ് പ്രസാദ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാക്കളായ ശ്രീ. വെങ്കിടേഷ്, ശ്രീ. സുനിൽ കുമാർ , ശ്രീ. ബഷീർ ജമേദാർ, അഡ്വക്കേറ്റ് രഞ്ജിത്ത് കുമാർ, കെ പി സി- കെ അർ പുരം കമ്മിറ്റി അംഗങ്ങളായ
ശ്രീ. ബെന്നി, ശ്രീ. ഗിൽരോയ്, ശ്രീ. ജോർജ്, ശ്രീ. ആഷ്ലിൻ എന്നിവർ നേതൃത്വം നൽകി.