ബെംഗളൂരു : ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച നഗരജില്ല ഉൾപ്പെടെയുള്ള 20 ജില്ലകളിലെ രാത്രി, വാരാന്ത്യ കർഫ്യൂ സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ.
രാത്രി 7 മുതൽ പിറ്റേന്നു പുലർച്ചെ 5 വരയാണു രാതി കർഫ്യൂ.
വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ കർഫ്യൂ.
ഇവയൊഴിച്ചുള്ള സമയങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദമുള്ളൂ എന്നും ചീഫ് സെകട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിൽ മാർഗനിർദേശം വ്യക്തമാക്കുന്നു.
സമ്പൂർണ ലോക്ക്ഡൗൺ അവസാനിക്കുന്ന 14 മുതൽ 21വരെയാണ് ഈ ജില്ലകൾക്കു പ്രത്യേക ഇളവുകൾ,
- ഐടി, അനുബന്ധ കമ്പനികളിൽ അവശ്യം വേണ്ട ജീവനക്കാർ മാത്രമേ ഓഫിസിൽ പോകേണ്ടതുള്ളൂ. പരമാവധി വീട്ടിലിരുന്നു ജോലി ചെയ്യണം.
- വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റും രാത്രി ജോലി ചെയ്യുന്നവർ,തിരിച്ചറിയിൽ കാർഡുകളും സ്ഥാപനങ്ങളുടെ കത്തും കൈവശം വയ്ക്കണം.
- അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടില്ലാത്ത യാത്ര വാരാന്ത്യങ്ങളിലും രാത്രി കർഫ്യൂ സമയത്തും അനുവദിക്കില്ല.
- ചികിത്സയ്ക്കായി പോകുന്ന വരെയും മെഡിക്കൽ രംഗത്ത്
പ്രവർത്തിക്കുന്നവരെയും തടയില്ല. - ടെലികോം, ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട വാഹനങ്ങൾ അനുവദിക്കും.
- ചരക്കുവാഹനങ്ങൾക്ക് സർവീസ് നടത്താം.
- ട്രെയിൻ, വിമാന യാത്രക്ക് അനുവാദമുണ്ട്.
- വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കുമുള്ള യാത്ര അനുവദിക്കും. യാത്രാരേഖകൾ പാസായി ഉപയോഗിക്കാം.
- 24 മണിക്കുറും ഹോം ഡെലിവറി അനുവദിക്കും.
- വിവാഹങ്ങൾ വീടുകളിൽ മാത്രം. കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ച് പരമാവധി 40പേരെ പങ്കെടുപ്പിക്കാം.
- സംസ്കാരച്ചടങ്ങുകളിൽ 5 പേർക്കു പങ്കെടുക്കാം.