സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. Supreme Court refuses to entertain the petition filed by the Centre, against the direction of Karnataka High Court's May 5 order directing supply of oxygen to the state to up to 1200 MT per day from the sanctioned allocation of 965…

Read More

സ്വകാര്യ ആശുപത്രികളിലെ കിടക്കളുടെ ലഭ്യത എളുപ്പത്തിൽ അറിയാൻ

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള കോവിഡ് കിടക്കകളുടെയും ഐ.സി.യു. കിടക്കളുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന് പ്രത്യേക പോർട്ടൽ പ്രാബല്യത്തിൽ വന്നു. പൊതുജനങ്ങൾക്ക് ഇപ്പോൾ ‘സെർച്ച് മൈ ബെഡ്’ ( https://searchmybed.com/#/p/public-portal ) എന്നു പേരിട്ടിരിക്കുന്ന പോർട്ടൽ പരിശോധിച്ച് ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്. പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിങ്ങ് അസോസിയേഷന്റെ (പി.എച്ച്.എ.എൻ.എ.) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പോർട്ടലിൽ ആശുപത്രികളിൽ ഒഴിവുള്ള കിടക്കകളുടെ എണ്ണത്തിനൊപ്പം ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും എത്തിച്ചേരാനുള്ള മാപ്പും നൽകുന്നുണ്ട്. രോഗികൾക്ക് പോർട്ടലിൽ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശുപത്രി ജീവനക്കാരുടെ സഹായം ലഭ്യമാകും. പൂർണമായും സുതാര്യമായാണ്…

Read More

അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ

ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ. നഗരത്തിലെ ബിസിനസുകാരനായ വെങ്കട്ടമണി ശാസ്ത്രിയിൽനിന്ന് 7.2 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മലയാളിയായ രഞ്ജിത്ത് പണിക്കരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. അന്തർസംസ്ഥാന തട്ടിപ്പുസംഘത്തിലെ മുഖ്യ കണ്ണിയായ തിരുനെൽവേലി സ്വദേശി ഹരിഗോപാലകൃഷ്ണ നാടാരും ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായി. ആറുശതമാനം പലിശയ്ക്ക് 360 കോടി രൂപ വായ്പ നൽകാമെന്ന് വാക്കുനൽകിയാണ് ഇരുവരും പണം തട്ടിയെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി. വെങ്കട്ടമണി ശാസ്ത്രിയെ കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചാണ് ഇടപാട് ഉറപ്പിച്ചത്. 360 കോടി രൂപയുടെ ഡിമാൻഡ്…

Read More

പത്തോളം ആശുപത്രികളിൽ അലഞ്ഞു, അവസാനം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം;ആംബുലൻസും കിടക്കയും ലഭ്യമാക്കി മുഖ്യമന്ത്രി;കോവിഡ് രോഗി യാത്രയായി..

ബെംഗളൂരു : കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് രാമോഹളളി സ്വദേശി സതീഷിനെ ബന്ധുക്കൾ നഗരത്തിലെ പത്തിലധികം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിച്ചു, എന്നാൽ അവിടങ്ങളിൽ ഒന്നും ബെഡ് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്. ബന്ധുക്കൾ രോഗിയേയും കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുൻപിൽ എത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ഇടപെടുകയും എം.എസ്.രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്ക ലഭ്യത ഉറപ്പ് വരുത്തുകയും അവിടേക്ക് രോഗിയെ മാറ്റാനുള്ള ആംബുലൻസ് തയ്യാറാക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി ആംബുലൻസിൽ വച്ച് മരിച്ചു. കോവിഡ് ഹെൽപ് ലൈൻ നമ്പറുകളിൽ…

Read More

ഓക്സിജൻ ക്ഷാമം; വലിയ ദുരന്തം ഒഴിവാക്കി കെസി ജനറൽ ആശുപത്രി

ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന  ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. 6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ​​ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു. ബെല്ലാരിയിലെ  (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ…

Read More

കോവിഡ് 19 ; സ്വകാര്യ ആശുപത്രികളിലെ പുതുക്കിയ ചികിത്സ പാക്കേജ് നിരക്കുകൾ അംഗീകരിച്ച് സർക്കാർ.

ബെംഗളൂരു: പൊതുജനാരോഗ്യ അധികൃതർ നൽകിയ റഫറലുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കാൻ അനുവദിച്ച പുതുക്കിയ പാക്കേജ് നിരക്കുകൾ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകരിച്ചു. ചീഫ് സെക്രട്ടറി പി രവി കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ജനറൽ വാർഡിൽ ചികിത്സ തേടുന്ന ഒരു രോഗിക്ക് പ്രതിദിനം 5200 രൂപ ഈടാക്കാം, എച്ച്ഡി‌യു (ഹൈ–ഡിപൻഡൻസി യൂണിറ്റ്) ഉള്ള ഒരു കിടക്കയ്ക്ക് പ്രതിദിനം 8000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ പ്രതിദിനം 9750 രൂപയും വെന്റിലേറ്ററിൽ11,500 രൂപയുമാണ് ഇൻസുലേഷൻ ഐസിയുവിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഓരോ…

Read More

കോവിഡ് പ്രതിരോധം: ഒരു ലക്ഷം മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്‌ക്ഫോഴ്‌സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്‌നാരായണൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺ‌സ്, പി‌ജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും. നഴ്‌സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936)…

Read More

ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 5 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.83%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18943 ആകെ ഡിസ്ചാര്‍ജ് : 1255797 ഇന്നത്തെ കേസുകള്‍ : 49058 ആകെ ആക്റ്റീവ് കേസുകള്‍ : 517075 ഇന്ന് കോവിഡ് മരണം : 328 ആകെ കോവിഡ് മരണം : 15212 ആകെ പോസിറ്റീവ് കേസുകള്‍ : 1790104 ഇന്നത്തെ പരിശോധനകൾ :…

Read More

നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റദ്ദാക്കി

ബെംഗളൂരു: കേരളത്തിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റെയില്‍വേ റദ്ദാക്കി. ബെംഗളൂരു-എറണാകുളം (02677), ബാനസവാടി-എറണാകുളം (06162) ട്രെയിനുകൾ കൂടാതെ എറണാകുളം-ബെംഗളൂരു (02678), എറണാകുളം-ബാനസവാടി (06161) ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മെയ് 31വരെ റെയില്‍വേ റദ്ദാക്കിയ എല്ലാ  ട്രെയിനുകളുടെയും വിവരങ്ങൾ ചുവടെ: 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695 ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017 ഷൊര്‍ണൂര്‍-എറണാകുളം 06018 എറണാകുളം-ഷൊര്‍ണൂര്‍ 06023…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28%;കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More
Click Here to Follow Us