കോവിഡ് പ്രതിരോധം: ഒരു ലക്ഷം മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്‌ക്ഫോഴ്‌സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്‌നാരായണൻ പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺ‌സ്, പി‌ജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും.

നഴ്‌സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936) കോഴ്‌സുകൾ പഠിക്കുന്നവിദ്യാർത്ഥികളുടെ സേവനങ്ങളും തേടും,”  എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts