നഗരത്തിലെ കോവിഡ് രോഗികൾക്ക് ആശ്വാസമായി ബി.ബി.എം.പി.യുടെ ഓക്സിബസ്സ് സർവീസുകൾ

ബെംഗളൂരു: നഗരത്തിലെ വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന് ബി.ബി.എം.പി. പുതിയതായി കൊണ്ടുവന്ന ഓക്സിബസ്സുകൾ പ്രവർത്തനം ആരംഭിച്ചു. ഓക്‌സിജൻ ബസുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളൂരുവിൽ നിർവഹിച്ചു. ബെംഗളൂരുവിലെ ഗവ. ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും സമീപത്തായി 20 ഓക്സിജൻ ബസുകൾ സജ്ജീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 6-8 oxygen cylinders available in a bus. We are targeting 20 oxybuses for now. They'd be set up near triage centres & govt…

Read More

45 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷനുള്ള സ്പോട്ട് റെജിസ്ട്രേഷൻ ഗ്രാമീണ മേഖലയിൽ മാത്രം.

ബെംഗളൂരു: 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള സ്പോട്ട് റെജിസ്ട്രേഷൻ ഗ്രാമീണ മേഖലക്ക് മാത്രമാക്കി പരിമിതപ്പെടുത്തി സർക്കാറിൻ്റെ ഉത്തരവ്. നഗര പ്രദേശത്തുള്ളവർ ഓൺ ലൈൻ (കോവിൻ) വഴി റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകേണ്ടതുള്ളൂ. 18-45 വയസുള്ളവർക്ക് ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഓൺലൈൻ റെജിസ്ട്രേഷൻ നിർബന്ധമാണ്. റെജിസ്ട്രേഷൻ നടത്താതെ വരുന്നവർക്ക് വാക്സിൻ നൽകില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിൽ പറയുന്നു. നഗരത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാത്ത അപകടകരമായ രീതിയിൽ ജനങ്ങൾ കൂട്ടം കൂടുന്നത് പതിവായതോടെയാണ് ഈ മാറ്റങ്ങൾ.

Read More

സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളെയും ആശ്രയിക്കാതെ രോഗികൾ

ബെംഗളൂരു: സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളിലേയും ബെഡ്ഡുകൾ കാലിയായി കിടക്കുന്നു. ഇവിടങ്ങളിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്നതാണ് രോഗികൾക്ക് ആശങ്കയുളവാക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 10,000 കിടക്കകളാണ് വിവിധ കോവിഡ് കെയർ സെന്ററുകളിലായി സംസ്ഥാനത്ത് ഒരുക്കിയത്. എന്നാൽ ഇവയിൽ വളരെ കുറച്ചു കിടക്കകൾക്ക് മാത്രമേ ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുള്ളൂ എന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതിനാൽ 30%ത്തിൽ താഴെ കിടക്കകളിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. നഗരത്തിൽ മാത്രം മുപ്പത് കോവിഡ് കെയർ സെന്ററുകളിലായി…

Read More

നഗരത്തിൽ വ്യാപകമായി കോവിഡ് രോഗികളിൽ അപൂർവവും ഗുരുതരവുമായ രോഗം കണ്ടെത്തുന്നു

ബെംഗളൂരു: കോവിഡ് -19 രോഗികളിൽ മ്യൂക്കോമൈക്കോസിസ് അഥവാ ‘ബ്ലാക്ക് ഫംഗസ്’ കണ്ടെത്തുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ചു വരുന്നു. ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ കാണിച്ച രോഗികളിൽ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകൾ നിലവിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) പഠനവിധേയമാക്കുന്നുണ്ട്. കോവിഡ് -19 രോഗികളിൽ അപൂർവവും ഗുരുതരവുമായ മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ എന്ന ഈ ഫംഗസ് അണുബാധ വലിയ രീതിയിൽ കണ്ടെത്തുന്നുണ്ട്. പലപ്പോഴും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ രോഗം. “എട്ട് സാമ്പിളുകളിൽ ആറ്…

Read More

ആഗോള ടെണ്ടർ വഴി 2 കോടി വാക്സിനുകൾ കൂടി വാങ്ങാൻ സർക്കാർ.

ബെംഗളൂരു : വാക്സിൻ ക്ഷാമം പരിഹരിക്കാൻ 2 ദിവസത്തിനകം കർമ്മപദ്ധതി തയ്യാറാക്കണം എന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ആഗോള ടെണ്ടറിലൂടെ 2 കോടി വാക്സിനുകൾ കൂടി വാങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നു. ഒരു കോടി കോവാക്സിൻ 2 കോടി കോവി ഷീൽഡ് എന്നിവക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം ,ടെണ്ടർ നടപടികൾ ഒരാഴ്ചക്ക് അകം പൂർത്തിയാകും. ഇതു വരെ കേന്ദ്രം നൽകിയ വാക്സിനെ ആശ്രയിച്ചാണ് കുത്തവെപ്പുകൾ മുന്നോട്ട് പോകുന്നത്.18 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് ഇപ്പോഴും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.നിലവിൽ സറ്റോക്ക് ഉള്ള…

Read More

ലോക്ക്ഡൗൺ; ഇന്നു മുതൽ ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണം ഇന്ദിരാ കാൻ്റീനുകൾ വഴി.

ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് 24 വരെയും സംസ്ഥാനത്തുടനീളം ഈ പദ്ധതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ  (ബിബിഎംപി) പരിധിയിലെ ഇന്ദിര കാന്റീനുകളിലൂടെ നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യും. ബെംഗളൂരു നഗരപരിധിയിൽ പദ്ധതിയുടെ ചുമതല ബി ‌ബി‌ എം‌ പിക്കാണെങ്കിലും മറ്റ് ജില്ലകളിൽ പദ്ധതിയുടെ മേൽനോട്ടത്തിനായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ദിര കാന്റീനിൽ നിന്നും  ഭക്ഷ്യ പാക്കറ്റുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾ ഭക്ഷണം ലഭിക്കുന്നതിന്…

Read More

കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ‌ റിപ്പോർട്ട് ചെയ്തത് ബി‌.ബി‌.എം‌.പിയുടെ 10 വാർ‌ഡുകളിൽ.

ബെംഗളൂരു: 3,50,370 പുതിയ കോവിഡ് 19 കേസുകളുള്ള ബെംഗളൂരുവിലെ 10 വാർഡുകളിൽ കഴിഞ്ഞ 10 ദിവസമായി 2000 നും 4,000 നും ഇടയിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.  ഈ വാർഡുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്, ഇവ എല്ലാം ഇപ്പോൾബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകൾ ഇങ്ങനെ ആണ്; ശാന്തലാനഗർ: 4390, ബെല്ലന്ദൂർ: 3593, ഹൊറാമവ്: 3036, ഹഗദൂർ: 2524, ആർ‌ആർ നഗർ: 2522, ന്യൂ ടിപ്പാസന്ദ്ര:…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39510 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.22584 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 33.99%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 22584 ആകെ ഡിസ്ചാര്‍ജ് : 1405869 ഇന്നത്തെ കേസുകള്‍ : 39510 ആകെ ആക്റ്റീവ് കേസുകള്‍ : 587452 ഇന്ന് കോവിഡ് മരണം : 480 ആകെ കോവിഡ് മരണം : 19852 ആകെ പോസിറ്റീവ് കേസുകള്‍ : 2013193 ഇന്നത്തെ പരിശോധനകൾ :…

Read More

വാക്‌സിൻ ക്ഷാമം; കുത്തുവെപ്പിനായി അയൽ ജില്ലകളിലേക്ക് നഗരവാസികളുടെ കൂട്ട പാലായനം

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതിനാൽ അയൽ ജില്ലകളിലേക്ക് വാക്സിനേഷൻ എടുക്കാൻ നഗരത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്നും വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും വാക്‌സിൻ ലഭ്യതയെ കുറിച്ച് കിട്ടുന്ന തത്സമയ വിവരങ്ങളും അയൽ ജില്ലകളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന സൗകര്യവുമാണ് നഗരവാസികൾക്ക് സഹായകമാകുന്നത് എന്നാണ് കരുതുന്നത്. വാക്സിനേഷൻ എടുക്കാൻ ചിക്കബെല്ലപ്പൂർ, കോലാർ, രാമനഗര, തുമകൂർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലേക്ക് പെട്ടെന്നുള്ള ആളുകളുടെ ഒഴുക്ക് ഇന്റർനെറ്റ് വിജ്ഞാനമില്ലാത്ത അവിടങ്ങളിലെ ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നത് വൈകിപ്പിക്കുമെന്നാണ് ഇപ്പോൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77%;കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More
Click Here to Follow Us