ആഗോള ടെണ്ടർ വഴി 2 കോടി വാക്സിനുകൾ കൂടി വാങ്ങാൻ സർക്കാർ.

ബെംഗളൂരു : വാക്സിൻ ക്ഷാമം പരിഹരിക്കാൻ 2 ദിവസത്തിനകം കർമ്മപദ്ധതി തയ്യാറാക്കണം എന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ആഗോള ടെണ്ടറിലൂടെ 2 കോടി വാക്സിനുകൾ കൂടി വാങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നു.

ഒരു കോടി കോവാക്സിൻ 2 കോടി കോവി ഷീൽഡ് എന്നിവക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം ,ടെണ്ടർ നടപടികൾ ഒരാഴ്ചക്ക് അകം പൂർത്തിയാകും.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

ഇതു വരെ കേന്ദ്രം നൽകിയ വാക്സിനെ ആശ്രയിച്ചാണ് കുത്തവെപ്പുകൾ മുന്നോട്ട് പോകുന്നത്.18 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് ഇപ്പോഴും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.നിലവിൽ സറ്റോക്ക് ഉള്ള വാക്സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് രണ്ടാം ഡോസ് നൽകാനാണ് ഉപയോഗിക്കുന്നത്.

തെലങ്കാന, ഒഡീഷ, ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി. എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ആഗോള ടെണ്ടർ വഴി വാക്സിൻ വാങ്ങുന്ന സംസ്ഥാനമായി മാറുകയാണ് കർണാടക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts