ബെംഗളൂരു: ചികിത്സയിലെ അശ്രദ്ധമൂലം ഒരു കോവിഡ് 19 രോഗി മരണമടഞ്ഞുവെന്നാരോപിച്ച് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ ബെംഗളൂരു പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. ഏപ്രിൽ 29 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് മണിപ്പാൽ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ നോഡൽ ഉദ്യോഗസ്ഥനും ബി ഡബ്ല്യു എസ് എസ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ രവീന്ദ്ര കുമാറിന്റെ പരാതിയിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജീവൻഭീമ നഗർ പോലീസ് പറഞ്ഞു. കുമാറിന്റെ പരാതി പ്രകാരം ശരിയായ ചികിത്സ…
Read MoreMonth: May 2021
ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട്
ബെംഗളൂരു: ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട് പോകുന്നു. ബെംഗളൂരു റൂറൽ പ്രദേശങ്ങളിലാണ് ഓട്ടോറിക്ഷ സേവനം വൻ വിജയമായി പോകുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഇവിടങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ഒരാള്പോലും വീടിന് പുറത്തിറങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആളുകളുടെ വീട്ടിലെത്തിക്കാൻ എല്ലാ വാർഡുകളിലും ഓട്ടോറിക്ഷകൾ പോലീസ് വിന്യസിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആർക്കും പുറത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. കണ്ടൈനമന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഭക്ഷണ പൊതികളും പോലീസ് വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. ദൊഡ്ഡബെല്ലപ്പൂർ ടൌൺ പോലീസ് തുടങ്ങിയ ഹെൽപ് ലൈൻ നമ്പറിൽ…
Read Moreമലയാളികളിൽ നിന്നും പണം തട്ടി വ്യാജ സുഹൃത്തുക്കൾ
ബെംഗളൂരു: ഈ വാർത്തയുടെ ശീർഷകം കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇത് തങ്ങളുടെ മലയാളി സുഹൃത്തുക്കൾക്ക് തന്നെ മുഴുത്ത കൗണ്ടർ പാര പണിയുന്ന മലയാളികളെ കുറിച്ചല്ല. മറിച്ച് കോവിഡ് വ്യാപനത്തിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ നഗരത്തിലെ സഹായമനസ്കതയുള്ള ആളുകൾ പറ്റിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചാണ്. സമൂഹ മധ്യമങ്ങളിലൂടെയുള്ള തട്ടിപ്പാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. അതിനാൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ ജാഗ്രത പാലിക്കുക. നമ്മളുടെ സുഹൃത്തുക്കളുടെ തന്നെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി…
Read Moreനഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും
ബെംഗളൂരു: നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും. ഓക്സിജൻ ആവശ്യമാകുന്ന രോഗികളുടെ വീട്ടിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഓക്സിജൻ കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കുന്നത് ഓൺ ലൈൻ ടാക്സി സർവീസായ ‘ഒല’യുടെ സഹകരണത്തോടെയാണ്. ഒലയുടെ ടാക്സിവാഹനങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ഓക്‌സിജൻ ആവശ്യംവരുന്ന രോഗികൾക്ക് ഒല ആപ്പ് വഴി കോൺസൻട്രേറ്റർ വീടുകളിലേക്ക് വരുത്തിക്കാം. നഗരത്തിലെ മല്ലേശ്വരം, കോറമംഗല എന്നിവിടങ്ങൾ കേന്ദ്രമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ നിർവഹിച്ചു. പദ്ധതി…
Read Moreനഗരത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് ബി.ബി.എം.പി ചീഫ് കമ്മീഷണർ;18-45 വയസുള്ളവരുടെ കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവച്ചു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്‌സിനുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച അറിയിച്ചു. വാക്സിനുകളുടെ കുറവ് ഉള്ളത് കൊണ്ട് ഏറ്റവും ആവശ്യമുള്ളവർക്ക് പരിഗണന കൊടുത്തുകൊണ്ട് വാക്സിനേഷൻ നൽകാൻ ബി ബി എം പി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. “രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുൻഗണന നൽകുന്നു. മതിയായ ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും,” എന്ന് ഗുപ്ത പറഞ്ഞു. എല്ലാ പൗരന്മാരും കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഷെഡ്യൂൾ നിശ്ചയിച്ചതിനുശേഷം മാത്രമേ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാവൂ…
Read Moreസിൽക്ക് ബോർഡ്-കെ.ആർ.പുര മെട്രോ പാത 2025 ൽ പ്രവർത്തന സജ്ജമാകും.
ബെംഗളൂരു : സിൽക്ക് ബോർഡ് – കെ.ആർ.പുര മെട്രോ പാത 2025 ജൂണിലും കെ.ആർ.പുര – വിമാനത്താവളം പാത 2025 സെപ്റ്റംബറിലും പ്രവർത്തിച്ച തുടങ്ങുന്ന രീതിയിൽ നിർമാണ പ്രവർത്തന സമയം ക്രമീകരിച്ചതായി ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റയിൽ കോർപറേഷൻ ലിമിറ്റഡ്). ഔട്ടർ റിംഗ് റോഡിലൂടെയുളള സിൽക്ക് ബോർഡ് – കെ.ആർ പുര പാതയുടെ നീളം 19.75 കിലോമീറ്റർ ആണ്. വിമാനത്താവള പാതയുടെ ദൂരം 38.44 കിലോമീറ്ററും. ആദ്യഘട്ടത്തിൽ 3.38 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന സിൽക്ക്ബോർഡ് – കെ.ആർ.പുര പാതക്ക് 5994.94 കോടി രൂപയാണ് നിർമാണ ചെലവ്…
Read Moreനഗരത്തിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച.
ബെംഗളൂരു: ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ( ശവ്വാൽ ഒന്ന്, 14.05.2021) ഈദുൽ ഫിത്തർ ആയി ഖാസിമാർ തീരുമാനിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീഖ് സയ്യീദ് മുഹമ്മദ് നൂരി അറിയിച്ചു.
Read Moreആകെ കോവിഡ് മരണം 20000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34752 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 29.67%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34752 ആകെ ഡിസ്ചാര്‍ജ് : 1440621 ഇന്നത്തെ കേസുകള്‍ : 39998 ആകെ ആക്റ്റീവ് കേസുകള്‍ : 592182 ഇന്ന് കോവിഡ് മരണം : 517 ആകെ കോവിഡ് മരണം : 20368 ആകെ പോസിറ്റീവ് കേസുകള്‍ : 2053191 ഇന്നത്തെ പരിശോധനകൾ :…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75%;കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreകർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു.
ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബിരുദ എഞ്ചിനീയറിംഗ്, ടെക്നോളജി, യോഗ, പ്രകൃതിചികിത്സ, ഫാം സയൻസ്, ഫാർമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ ബുധനാഴ്ച തീരുമാനിച്ചു. കെ സി ഇ ടി 2021 ഓഗസ്റ്റ് 28, 29 തീയതികളിലും കന്നഡ ഭാഷാ പരീക്ഷ ഓഗസ്റ്റ് 30 നും നടക്കുമെന്ന് കർണാടക പരീക്ഷ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ബുധനാഴ്ച സ്ഥിരീകരിച്ചു. പകർച്ചവ്യാധി മൂലം സംസ്ഥാനത്തെ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) ബോർഡ് പരീക്ഷകൾ മാറ്റിവെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം.
Read More