ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട്

ബെംഗളൂരു: ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട് പോകുന്നു. ബെംഗളൂരു റൂറൽ പ്രദേശങ്ങളിലാണ് ഓട്ടോറിക്ഷ സേവനം വൻ വിജയമായി പോകുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.

ഇവിടങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ഒരാള്പോലും വീടിന് പുറത്തിറങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആളുകളുടെ വീട്ടിലെത്തിക്കാൻ എല്ലാ വാർഡുകളിലും ഓട്ടോറിക്ഷകൾ പോലീസ് വിന്യസിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആർക്കും പുറത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാവുന്നില്ല.

കണ്ടൈനമന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഭക്ഷണ പൊതികളും പോലീസ് വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. ദൊഡ്ഡബെല്ലപ്പൂർ ടൌൺ പോലീസ് തുടങ്ങിയ ഹെൽപ് ലൈൻ നമ്പറിൽ ദിനംപ്രതി അവശ്യസാധാനങ്ങൾക്കായി അനേകം കൊളുകളാണ് ലഭിക്കുന്നത്.

“കോവിഡ് ഹെല്പ്ലൈൻ നംബർ തുടങ്ങിയ ശേഷം ഓട്ടോറിക്ഷ സർവീസുകൾ ചോദിച്ച് നിരവധി കൊളുകളാണ് ദിവസവും വരുന്നത്. ചിലർക്ക് അവശ്യവസ്തുക്കളാണ് വേണ്ടതെങ്കിൽ മറ്റു ചിലർ ആംബുലൻസ് ലഭിക്കാത്തതിനാൽ ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വേണമെന്ന് പറഞ്ഞാണ് വിളിക്കുന്നത്” എന്ന് ദൊഡ്ഡബെല്ലപ്പൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി. രംഗപ്പ വെളിപ്പെടുത്തി.

“എല്ലാ വാർഡുകളിലും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഞങ്ങൾ സർവീസ് നടത്തുന്നുണ്ട്. ആളുകൾക്ക് ബുദ്ധിമുട്ടുള്ള സമയമായതിനാൽ ഞങ്ങൾ ഓട്ടോ ചാർജ് ചോദിക്കാറില്ല. എന്നാൽ ചില സന്മനസുള്ള ആളുകൾ ഞങ്ങൾക്ക് മിനിമം ചാർജ് നൽകാറുണ്ട്. കഴിഞ്ഞ ദിവസം വളരെ അവശതയിലായ ഒരാൾ തന്നയും ഭാര്യയെയും ആശുപത്രിയിൽ എത്തിക്കാൻ അവ്യശ്യപ്പെട്ട് വിളിച്ചിരുന്നു. എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അവരെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു” ദൊഡ്ഡബെല്ലപ്പൂരിലുള്ള ഓട്ടോറിക്ഷ ഡ്രൈവർ വേണുഗോപാൽ പറഞ്ഞു.

“Wall of Kindness” എന്ന പേരിൽ ദൊഡ്ഡബെല്ലപ്പൂർ ടൌൺ പോലീസ് തുടങ്ങിയ പരിപാടിയും വിജയകരമായാണ് മുന്നോട്ടു പോകുന്നത്. ഇവിടെ മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുള്ള ആളുകൾ ഭക്ഷണം വസ്ത്രം മറ്റ് അവശ്യവസ്തുക്കൾ സംഭാവന ചെയ്യുന്നു. ഈ സാധനങ്ങൾ വളണ്ടിയർമാർ അവശ്യക്കാരിലേക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us