നഗരത്തിൽ കോവിഡ് രോഗികളും ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളും അവരുടെ ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നത് തുടർക്കഥയാകുന്നു. മുൻകൂർ പണമടച്ച് ഓർഡർ ചെയ്ത ഓക്സിജൻ കോൺസണ്ട്രേറ്റർ കിട്ടാതെ മരണത്തിന് കീഴടങ്ങിയ യുവാവിന്റെ സംഭവമാണ് അവസാനമായി പുറത്ത് വന്നത്. കഴിഞ്ഞ ദിവസം നീലമംഗലയിൽ ആനന്ത് എന്ന യുവാവ് തന്റെ കോവിഡ് രോഗിയായ സഹോദരന് വേണ്ടി ഓക്സിജൻ കോൺസണ്ട്രേറ്റർ ആവശ്യപ്പെട്ട് ഓണ്ലൈനിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. മുൻകൂറായി അവർ ആവശ്യപ്പെട്ട 13000 രൂപ നൽകിയിട്ടും ഓക്സിജൻ കോൺസണ്ട്രേറ്റർ ലഭിച്ചില്ല. ഇതേ തുടർന്ന് സഹോദരൻ മരിക്കുകയായിരുന്നു എന്ന് യുവാവ് വെളിപ്പെടുത്തി. സമൂഹ…

Read More

ഡോക്ടറെ പഞ്ഞിക്കിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയ പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കുഡ്‌ലുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നാഗരാജിനെ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡോക്ടറെ രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ച മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. പുറത്തിറങ്ങാനായി പോലീസുകാർക്ക് 5.5 ലക്ഷം രൂപ നൽകേണ്ടി വന്നതായി ഡോക്ടർ പറഞ്ഞു. ഈ സംഭവത്തിൽ സഞ്ജയ് നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ജെ.സി. നഗർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സിറ്റി പോലീസ് കമ്മിഷണർ…

Read More

കേരളത്തിന് അത്യാവശ്യ സമയത്ത് പച്ചക്കറി നൽകി;എന്നാൽ ഇതുവരെ കാശ് കിട്ടിയില്ല! കത്തയച്ച് കാത്തിരുന്ന് കർണാടകയിലെ കർഷക കൂട്ടായ്മ.

ബെംഗളൂരു : കേരളത്തിന് പച്ചക്കറി നൽകിയിട്ട് ഇതുവരെ കാശ് ലഭിച്ചില്ലെന്ന് പരാതിയുമായി കർഷക കൂട്ടായ്മ. മൈസൂരുവിലെ റൈത്തമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആണ് കേരള ഹോൾട്ടികൾചർ കോർപറേഷനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലയളവിൽ പച്ചക്കറി നൽകിയതിൻ്റെ 54.23 ലക്ഷം രൂപ കുടിശികയാണ് ഇപ്പോൾ ലഭിക്കാനുള്ളത്, പല തവണ ഹോൾട്ടി കൾചർ വകുപ്പിന് കത്തെഴുതിയിട്ടും ഇതുവരെ തുക ലഭിച്ചില്ലെന്ന് കർഷക കൂട്ടായ്മയുടെ നേതാവ് കുറുബൂർ ശാന്തകുമാർ അറിയിച്ചു. 2019ലെ പ്രളയകാലത്തും ഈ കൂട്ടായ്മ കേരളത്തിന് പച്ചക്കറി നൽകിയിരുന്നു. പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ…

Read More

2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.

ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ  (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…

Read More

നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം.

ബെംഗളൂരു: ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.  “കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും  മഹാമാരിയെ തടയുന്നതിനായി  ഞങ്ങൾ കൈക്കൊണ്ട എല്ലാ നടപടികളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.” എന്ന് വീഡിയോ കോൺഫെറെൻസിനു ശേഷം ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, പ്രാദേശിക തലത്തിൽ കണ്ടൈൻമെന്റ്…

Read More

കെ‌‌.എസ്‌.ആർ‌.ടി‌.സി.യുടെ’ഐ.സി.യു ഓൺ വീൽസ് ‘പദ്ധതി ആരംഭിച്ചു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബുധനാഴ്ച ‘ഐസിയുഓൺ വീൽസ് ‘ സേവനം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി ശിവയോഗി സി കലാസാദ് അറിയിച്ചു. ആംബുലൻസ് പോലുള്ള സജ്ജീകരണമായി ബസ് മാറ്റുന്ന പദ്ധതിയാണ് ഇതെന്ന് കെ എസ് ആർ ടി സി എം ഡി പറഞ്ഞു. ഇതിൽ അഞ്ച് ഓക്സിജൻ സൗകര്യത്തോട് കൂടിയ  കിടക്കകളും , വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും, എമർജൻസി മെഡിസിൻ സൗകര്യം, വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്റർ, എന്നീ സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ‘സരിഗെ സുരക്ഷ‘…

Read More

ടാക്സി ഡ്രൈവർമാർക്കും ദിവസക്കൂലിക്കാർക്കും 3000 വീതം കർഷകർക്ക് ഹെക്ടറിന് 10000; കോവിഡ് ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന സാധാരണ ജനത്തിന് 1,250 കോടിയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ 1,250 കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കൊറോണ മുന്നണി പോരാളികള്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാക്കേജ്. ഇവര്‍ക്ക് പുറമേ അദ്ധ്യാപകര്‍, ലൈന്‍മാന്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷങ്ങളുടെ വിളനാശമാണ് സംഭവിച്ചത്. ഇവര്‍ക്ക് ഹെക്ടറിന് 10,000 എന്ന നിരക്കില്‍ പണം നല്‍കും. 20,000ത്തോളം കര്‍ഷകര്‍ക്കാണ് ഇതിലൂടെ താത്കാലിക ആശ്വാസം ലഭിക്കുക. 10,000…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34281 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49953 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 26.46 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 49953 ആകെ ഡിസ്ചാര്‍ജ് : 1724438 ഇന്നത്തെ കേസുകള്‍ : 34281 ആകെ ആക്റ്റീവ് കേസുകള്‍ : 558890 ഇന്ന് കോവിഡ് മരണം : 468 ആകെ കോവിഡ് മരണം : 23306 ആകെ പോസിറ്റീവ് കേസുകള്‍ : 2306655 ഇന്നത്തെ പരിശോധനകൾ…

Read More

സംസ്ഥാനത്ത് വർഷാവസാനത്തോടെ എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കും

ബെംഗളൂരു: ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൻ പറഞ്ഞു. ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. It's a matter of time, by August, we will have huge vaccine availability. Probability by end of December, we can expect the entire population to have at least a single dose: Karnataka Dy CM CN Ashwathnarayan — ANI…

Read More

എല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെ‌എസ്‌സി‌പി‌സി‌ആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…

Read More
Click Here to Follow Us