നഗര ജില്ലയിൽ ആകെ കോവിഡ് മരണ സംഖ്യ 10000 കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 30309 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.58395 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.50 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 58395 ആകെ ഡിസ്ചാര്‍ജ് : 1674487 ഇന്നത്തെ കേസുകള്‍ : 30309 ആകെ ആക്റ്റീവ് കേസുകള്‍ : 575028 ഇന്ന് കോവിഡ് മരണം : 525 ആകെ കോവിഡ് മരണം : 22832 ആകെ പോസിറ്റീവ് കേസുകള്‍ : 2272374 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

നാലാമത്തെ ഓക്സിജൻ എക്സ്പ്രസ് നഗരത്തിലെത്തി.

ബെംഗളൂരു: സംസ്ഥാനത്തേക്ക് മെഡിക്കൽ ഓക്സിജനുമായി വരുന്ന  നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഈ ഓക്സിജൻ എക്സ്പ്രസ്സ്. രാവിലെ 8.45 ന് ബെംഗളൂരുവിലെത്തിയ ട്രെയിനിൽ ആറ് ക്രയോജനിക് കണ്ടൈനേഴ്സിൽ ആയി 120 ടൺ എൽ‌ എം ‌ഒ (ലിക്വിഡ് മെഡിക്കൽ ഓക്സിജൻ) ഉള്ളതായി സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ഇതോടെ 480 മെട്രിക് ടൺ ഓക്സിജൻ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും സംസ്ഥാനത്തേക്ക് ഇത് വരെ എത്തിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ അപര്യാപ്തതയിൽ സംസ്ഥാനത്തിന് ആശ്വാസകരമായ വാർത്തയാണ് ഇത്.

Read More

എട്ട് കോടി തട്ടിയ മലയാളി പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിൽ നിന്ന്

ബെംഗളൂരു: എട്ട് കോടി രൂപ തട്ടിയ കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മലയാളിയായ വിജീഷ് വര്‍ഗീസ് പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിലെ ഒരു ഫ്ലാറ്റിൽ നിന്ന്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഫ്ലാറ്റ് വടകയ്ക്കെടുത്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന പത്തനംതിട്ട കാനറ ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍…

Read More

മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനം; രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടും

ബെംഗളൂരു: സംസ്ഥാനത്തെല്ലായിടത്തും ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി മഴ തുടരുന്നത് മഴക്കാല രോഗങ്ങൾ നേരത്തേ പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള അസുഖങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സമയമായതിനാൽ ഇത് വലിയ ഭീഷണിയായി മാറും. മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങൾ കോവിഡിന്റേതിന്‌ സമാനമായതിനാൽ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടും. “കോവിഡ് വ്യാപനത്തിനിടെ മഴക്കാലരോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. സംസ്ഥാനത്ത് എല്ലാ വർഷവും 15,000 മുതൽ 20,000 വരെ ആളുകളെ ഡെങ്കിപ്പനി കീഴ്‌പ്പെടുത്താറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, ഡോക്ടർമാരുടെ…

Read More

കോവിഡ്; നഗരത്തിലെ മലയാളികളുടെ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിൽ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് ഹോട്ടൽ വ്യവസായം. നഗരത്തിൽ ഹോട്ടലുകൾ നടത്തുന്നവരിൽ വലിയൊരു ശതമാനവും മലയാളികളാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽനിന്ന് കരകയറുന്നതിന് മുമ്പുതന്നെ രണ്ടാംഘട്ടം വന്നത് ഹോട്ടലുടമകളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബി.ബി.എച്ച്.എ.) സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്തയച്ചു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടങ്ങുന്ന സംഘടനയുടെ ഭാരവാഹികൾ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുനരധിവാസ പാക്കേജ് അനുവദിക്കണമെന്നും ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കണമെന്നും, ജി.എസ്.ടി. കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഇവർ…

Read More

തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്ത് പൊന്തി

ബെംഗളൂരു: നൂറുകണക്കിന്  മത്സ്യങ്ങളാണ് ബെംഗളൂരുവിലെ മുത്തനല്ലോർ തടാകത്തിൽ ചത്ത് പൊന്തിക്കിടക്കുന്നത്. തടാകത്തിന് ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകി  എത്തുന്നതാണ് മത്സ്യങ്ങൾ ചത്ത് പൊന്തുന്നതിന് കാരണം. കഴിഞ്ഞ ഒരാഴ്ച മുതൽ തടാകത്തിൽ നിന്ന് പുറപ്പെടുന്ന ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം സഹിച്ചാണ് തങ്ങൾ ജീവിക്കുന്നത് എന്ന് മുത്തനല്ലോർ തടാകത്തിന് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ പറഞ്ഞു. ഓക്സിജന്റെ (ഡി‌ഒ) അളവ് പെട്ടന്ന് കുറഞ്ഞു പോയതിനാലും ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയെത്തിയതിനാലുമാണ് ജലാശയത്തിലെ മത്സ്യങ്ങൾ കൊല്ലപ്പെട്ടതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ(കെ എസ് പി സി ബി)…

Read More

ബ്ലാക്ക് ഫംഗസ് ; നഗരത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചു;6 ജില്ലകളിൽ പ്രത്യേക പ്രാദേശിക ചികിത്സ കേന്ദ്രങ്ങൾ.

ബെംഗളൂരു: സംസ്ഥാനത്ത്  കോവിഡ് 19 രോഗികളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് , ഈ രോഗത്തിന്റെ ചികിത്സക്കായി നഗരത്തിലെ ബോറിംഗ് ഹോസ്പിറ്റലിൽ സർക്കാർ തിങ്കളാഴ്ച മുതൽ ഒരു പ്രത്യേക ചികിത്സാ സൗകര്യം ആരംഭിച്ചു. കൂടാതെ 6 ജില്ലകളിൽ ഈ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സക്കായുള്ള പ്രാദേശിക കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു.  സംസ്ഥാനത്ത് ഒട്ടാകെ ബ്ലാക്ക് ഫംഗസ് അണുബാധയുടെ 97 കേസുകൾ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്  ഫംഗസ് ചികിത്സയ്ക്കായി ഒരു എപ്പിഡെമിയോളജിസ്റ്റും പ്രമേഹ രോഗ വിദഗ്ധനും അടങ്ങുന്ന  ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. “പ്രമേഹ രോഗികളാണ് ഈ അപൂർവ ഫംഗസ്…

Read More
Click Here to Follow Us